2 നുള്ള് ബാര്‍ലി, വെള്ളത്തില്‍ ചേര്‍ത്ത് ഇങ്ങനെ കഴിച്ചുനോക്കൂ; കുടവയറിനെ എന്നെന്നേക്കുമായി മറക്കാം
നമ്മുടെ ഫിറ്റ്നെസ് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏത് നിമിഷം വേണമെങ്കിലും അത് മോശമാകാം. നമ്മള് ചെറിയ വിട്ടുവീഴ്ച്ച വരുത്തിയാല്‍ തീര്‍ച്ചയായും തടി കൂടുകയോ കുടവയര്‍ വരികയോ ഒക്കെ ചെയ്യും. കൃത്യമായി ശ്രദ്ധിച്ചാല്‍ ഇതിനെ ഒന്നും പേടിക്കേണ്ടി വരില്ല. പ്രധാനമായും നമ്മുടെ ഭക്ഷണരീതികള്‍ തന്നെയാണ് പൊണ്ണത്തടിക്കും കുടവയറിനുമെല്ലാം കാരണമാകുന്നത്.
ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നത് നമ്മുടെ ഡയറ്റിനെ അടക്കം താളം തെറ്റിക്കും. അത് പിന്നീട് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകും. നമ്മുടെ ശരീരത്തെ വീണ്ടും ആരോഗ്യകരമായ രീതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ മാര്‍ഗങ്ങളുണ്ട്. അതിന് പറ്റിയത് ബാര്‍ലി വെള്ളമാണ്. അതിന്റെ ഗുണങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.

ബാര്‍ലി വെള്ളം കൊണ്ട ഒരുപാട് ഗുണങ്ങള്‍ ശരീരത്തിനുണ്ട്. കാരണം പോഷകങ്ങള്‍ നിറഞ്ഞതാണ് ബാര്‍ലി വെള്ളം. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. നമ്മുടെ ശരീത്തിലെ ദഹനസംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ബാര്‍ലി വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കും.
കൃത്യമായ ചേരുവകള്‍ ചേര്‍ത്ത് ഇവ ഉണ്ടാക്കുകയാണ് ആദ്യം നമ്മള് ചെയ്യേണ്ടത്.അമിത വിശപ്പ് എപ്പോഴും നമ്മുടെ കുടവയറിന് കാരണമാകും. പിന്നീട് അമിത ഭാരത്തിലേക്കും നയിക്കും. എന്നാല്‍ ബാര്‍ലിയില്‍ ഫൈബര്‍ അടങ്ങിയത് കൊണ്ട് വേഗം വയര്‍ നിറയും. ഫൈബര്‍ സമയമെടുത്താണ് ദഹിക്കുക. അത് അമിത വിശപ്പിനെയും ഇല്ലാതാക്കും.
നമുക്ക് ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. രണ്ട് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ബാര്‍ലി ചേര്‍ക്കുക. അതിനൊപ്പം രണ്ട് ചെറുനാരങ്ങയും മുക്കാല്‍ കപ്പ് തേനും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ആദ്യം ഒരു പാനിലേക്ക് വെള്ളം ഒഴിക്കുക. അതിലേക്ക് ബാര്‍ലിയും ചേര്‍ക്കുക. മൂടിവെച്ച ശേഷം നന്നായി തിളപ്പിക്കുക. അതിന് ശേഷം ചൂടാറാന്‍ വെക്കുക.
മുപ്പത് മിനുട്ടോളം സമയം അതിനായി മാറ്റിവെക്കുക. ആ സമയം ബാര്‍ലിയിലെ വെള്ളം വറ്റി തുടങ്ങും. ഈ സമയം അതിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ക്കുക. തുടര്‍ന്ന് അത് അരിച്ചെടുക്കുക. അപ്പോള്‍ ഖരപദാര്ഥമെല്ലാം നീങ്ങികിട്ടും. വെള്ളം മാത്രമായി നമുക്ക് ലഭിക്കുകയും ചെയ്യും. അതിലേക്ക് തേന്‍ ചേര്‍ത്ത് ശേഷം തണുപ്പിച്ച് കഴിക്കാവുന്നതാണ്.
അതേസമയം ഉച്ചയ്ക്ക് ഇതുപോലെ ചോറിന് പകരം ഓട്സ് കഴിക്കുന്നതും ശീലമാക്കാം. കാരണം ചോറില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമാകും. ചോറിന് പകരമായിട്ടാണ് ഓട്സ് കഴിക്കേണ്ടത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിന് ഏറെ ഗുണകരമാണ്. ദീര്‍ഘനേരം വിശപ്പില്ലാതിരിക്കാനും നമ്മളെ സഹായിക്കും. ചോറിന് പകരം ഉപ്പുമാവും അതുപോലെ ഉച്ചയ്ക്ക് കഴിച്ചുനോക്കാം. ഇത് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ്. നമ്മുടെ ശരീരഭാരം കുറയ്ക്കാനും ഉപ്പുമാവ് കഴിക്കുന്നത് കൊണ്ട് സാധിക്കും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications