Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറിലെ കൊഴുപ്പെല്ലാം അതിവേഗം കുറയും; ബീട്രൂട്ട് ഇങ്ങനെ എല്ലാം കഴിച്ച് നോക്കൂ, വേഗം ഫലമറിയാം

കുടവയര്‍ വല്ലാത്തൊരു പ്രശ്‌നക്കാരനാണ്. എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്. എങ്ങനെ ഇത് പരിഹരിക്കാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും ചിന്തിച്ചിട്ടുണ്ടാവും അല്ലേ. അതിന് ധാരാളം വഴികളുണ്ട്. ബീട്രൂട്ട് അത്തരത്തില്‍ നല്ലൊരു ഡയറ്റിന് നമ്മളെ സഹായിക്കുന്ന കാര്യമാണ്.

മഞ്ഞുകാലത്ത് ബീട്രൂട്ട് മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ നമ്മുടെ കുടവയറെല്ലാം അതിവേഗം ഇല്ലാതാവും. അത് മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ ഡയറ്റില്‍ മെലിയാന്‍ കൂടി ഉള്‍പ്പെടുത്താം. അത് ഏതൊക്കെയാണെന്ന് നോക്കാം.

beetroot-diet

ബീട്രൂട്ട് കഴിക്കണം

ബിട്രൂട്ട് ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യമാണ്. നമ്മുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ബീട്രൂട്ടിന് സാധിക്കും. കാരണം ഇവയില്‍ കൊഴുപ്പ് തീരെയില്ല. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇവ കാരണം തീരെ ഇല്ലാതാക്കാനും സാധിക്കും. ഫൈബറിനാല്‍ ഇവ സമ്പുഷ്ടമാണ്. നമ്മുടെ കൊളസ്‌ട്രോള്‍ നിരക്കും ഇവ കുറയ്ക്കും.

കുടവയര്‍ ഇല്ലാതാക്കാന്‍ ഇവ കഷ്ണങ്ങളായി മുറിച്ച് കഴിക്കാം. നമ്മള്‍ കഴിക്കുന്ന സലാഡിലോ കറികളിലോ ഇവ ചേര്‍ക്കുക. അതുപോലെ ബീട്രൂട്ട് സ്മൂത്തികളും ശീലമാക്കും. നൈട്രേറ്റുകള്‍ ധാരാളം ബീട്രൂട്ടിലുണ്ട്. കുറച്ച് ചീരയും, വാഴപ്പഴവും ബീട്രൂട്ടിനൊപ്പം ചേര്‍ത്ത് കിടിലന്‍ സ്മൂത്തിയുണ്ടാക്കാം.

ഈ മത്സ്യങ്ങള്‍ കഴിച്ച് തുടങ്ങാം

ചില മീനുകള്‍ക്ക് നമ്മുടെ വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സാധിക്കും. അതിലൊന്നാണ് സാല്‍മണ്‍. ഇവ നമ്മുടെ മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ ലഭിക്കും. അതുപോലെ അയല, മത്തി എന്നിവയും നമ്മള്‍ ധാരാളമായി തന്നെ കഴിക്കുക.

ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിലൂടെ നമ്മുടെ വയറിലെ കൊഴുപ്പ് നീക്കം ചെയ്ത് കൂടുതല്‍ ഫ്‌ളെക്‌സിബിളാകാന്‍ നമ്മളെ സഹായിക്കും.

ക്യാരറ്റ് കൊണ്ട് സ്മൂത്തി

ക്യാരറ്റ് നമ്മുടെ കുടവയറിനെ ഇല്ലാതാക്കാന്‍ ഏറെ ആവശ്യമായ ഒന്നാണ്. ക്യാരറ്റ് കൊണ്ട് സ്മൂത്തി ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇവ കലോറികള്‍ വളരെ കുറവുള്ള കാര്യമാണ്. അതുപോലെ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് സ്മൂത്തിയില്‍ ഇഞ്ചി, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയെല്ലാം ചേര്‍ക്കാം.

ഇതൊരു സിംഗര്‍ സ്മൂത്തിയായിട്ടാണ് അറിയപ്പെടുക. വിറ്റാമിന്‍ സി ഓറഞ്ചിലുണ്ട്. പൈനാപ്പിള്‍ കൂടി വരുന്നതോടെ മെറ്റബോളിസത്തെ ഇത് സഹായിക്കും. ഇഞ്ചി ദഹനത്തിനും നമ്മളെ സഹായിക്കും.

ഗ്രീന്‍ ടീം കഴിച്ച് നോക്കിയാലോ?

ഗ്രീന്‍ ടീക്ക് ധാരാളം ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളും, കാറ്റെചിനുകളും ഗ്രീന്‍ടീയിലുണ്ട്. മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യാന്‍ ഇവ സഹായിക്കും. നമ്മുടെ കുടവയറില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇവ ദഹിപ്പിച്ച് കളയും.

കഫീനും ആന്റിഓക്‌സിഡന്റുകളും ചേരുമ്പോള്‍ ശരീര ഭാരം കുറയാനും കുടവയര്‍ നീക്കാനുമുള്ള പെര്‍ഫെക്ട് ഡയറ്റ് ഐറ്റമാണ് ഗ്രീന്‍ ടീ. ഇവ നിത്യേന കഴിക്കുന്നത് പെട്ടെന്ന് സ്ലിമ്മാവാന്‍ നമ്മളെ സഹായിക്കും. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+