Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി പ്രശ്‌നക്കാരനായോ? ഉലുവ കൊണ്ട് ചെറിയൊരു പ്രയോഗമുണ്ട്; ഇങ്ങനെ കഴിച്ച് നോക്കൂ

ഭാരം കുറയ്ക്കുക പൊണ്ണത്തടി കുറയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ കുറച്ചൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ വിചാരിക്കും ഇത് എളുപ്പത്തില്‍ സാധ്യമാകുമെന്ന്. അതുകൊണ്ട് ഡയറ്റ് ചെയ്ത് ഇത് മാറ്റിയെടുക്കാനാവും ശ്രമിക്കുക. എന്നാല്‍ ഡയറ്റ് കൊണ്ട് മാത്രം കുടവയറോ പൊണ്ണത്തടിയോ കുറയില്ലെന്ന് ഉറപ്പാണ്.

അതിന് ചെയ്യേണ്ടത് നമ്മുടെ ഭക്ഷണ രീതി മൊത്തത്തില്‍ പൊളിച്ചെഴുതുകയാണ്. ഇതുവരെ നമ്മള്‍ പരീക്ഷിച്ച് നോക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ കഴിക്കേണ്ടതായി വരും. നമ്മള്‍ പ്രാണനെ പോലെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായും വരും. അത്തരത്തില്‍ ഉലുവ നിങ്ങളുടെ ഭക്ഷണത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്ന് നോക്കാം.

fenugreek-weight-loss

ഉലുവ ഭാരം കുറയ്ക്കാനോ അതുപോലെ കുടവയര്‍ കുറയ്ക്കാനോ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കണം. ഇത് പലവിധത്തില്‍ കഴിക്കാം. രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിരാവിലെ കഴിക്കാം. കുതിര്‍ത്ത് വെച്ച വെള്ളം ഭാരം കുറയ്ക്കുന്നതിനായി കഴിക്കാം. അതുപോലെ കറികളിലും മറ്റും ഉപയോഗിക്കാം.

ഉലുവ പേസ്റ്റ് രൂപത്തിലാക്കി മറ്റ് വിഭവങ്ങളില്‍ ഉള്‍പ്പെടുത്താം. ഇതില്‍ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് മെറ്റാബോളിസം മെച്ചപ്പെടുത്തും. മഞ്ഞുകാലത്ത് നമ്മുടെ കലോറികളെ വേഗത്തില്‍ ദഹിപ്പിക്കാനും ഇത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇതിലൂടെ നിയന്ത്രിക്കാന്‍. അതിലൂടെ ഭാരം കുറയും.

കുരുമുളക് അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കുരുമുളകിന്റെ വെള്ളവും അതുപോലെ മികച്ചതാണ്. നമ്മുടെ വയറ്റിലെ കൊഴുപ്പിനെ ഇവ നീക്കം ചെയ്യും. കറികളില്‍ മുളകിന് പകരം കുരുമുളക് ഉപയോഗിക്കുന്നതിന് ദഹനത്തിന് നല്ലതാണ്. ഇവ ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ സലാഡുകളില്‍ കുരുമുളക് പൊടി ഉപയോഗിക്കാം.

ഇതില്‍ തെര്‍മോജനിക് ഘടകങ്ങള്‍ അടങ്ങിയത് കൊണ്ട് മെറ്റാബോളിസം മെച്ചപ്പെടുത്തും. അത് മാത്രമല്ല നമ്മുടെ ശരീരത്തിലെ കലോറികളെ ഇവ വേഗത്തില്‍ ദഹിപ്പിക്കും. ഇവ കൃത്യമായി അളവില്‍ തന്നെ കഴിക്കുക. പൈപ്പറിന്‍ ധാരാളം അടങ്ങിയത് കൊണ്ട് ഇവ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

മഞ്ഞളിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ഭാരം കുറയ്ക്കാന്‍ ഏറ്റവും സഹായിക്കുന്ന കാര്യമാണിത്. കുടവയറും നിഷ്പ്രയാസം മാറി കിട്ടും. മഞ്ഞള്‍ ഇട്ട വെള്ളം അതിരാവിലെ തന്നെ കഴിക്കാം. അമിതമായി മഞ്ഞള്‍ ഇടേണ്ടതില്ല. കൃത്യമായ അളവില്‍ കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി അടക്കം വര്‍ധിക്കും.

ഇതൊരു പ്രാചീന മരുന്ന് കൂടിയാണ്. അതുകൊണ്ട് ഭാരം കുറയ്ക്കാനുള്ള ഘടകങ്ങള്‍ ഇവയില്‍ പ്രകൃതിദത്തമായി തന്നെയുണ്ട്. കുര്‍ക്കുമിന്‍ അടങ്ങിയത് കൊണ്ട് ഇവ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാതെ കൊഴുപ്പിനെ നീക്കം ചെയ്യും. കുര്‍ക്കുമിന്‍ ഒരു സുഗന്ധവ്യജ്ഞനം കൂടിയാണ്. ഇവ ഭാരം കുറയ്ക്കാനും അത്യുത്തമമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+