ഐസ്ക്രീം ഇഷ്ടമാണല്ലേ, രാത്രി വലിച്ചുവാരി കഴിക്കുകയേ വേണ്ട; ഈ ഭക്ഷണങ്ങളും ഒഴിവാക്കിക്കോളൂ
ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടാവും. പ്രത്യേകിച്ച് സ്വാദേറിയ ഭക്ഷണങ്ങള്‍ നിത്യേന കഴിക്കുന്നത് നമ്മുടെ ശീലങ്ങളുമായിരിക്കും. പല കാര്യങ്ങള്‍ അങ്ങനെ നമ്മുടെ ഡയറ്റില്‍ ഉണ്ടാവും. എന്നാല്‍ ഇതില്‍ എത്ര കാര്യങ്ങള്‍ ഹെല്ത്തിയായിട്ടുണ്ടെന്ന് അറിയുമോ? പലരും അതറിയാതെയാണ് കഴിക്കുന്നത്. ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഇതേ തുടര്‍ന്ന് ശരീരത്തിന് സംഭവിക്കാം.
കൊഴുപ്പ് ധാരാളം ഇവയില്‍ എല്ലാമുണ്ടാവും. എന്തൊക്കെ കഴിക്കമം എന്നത് മാത്രമല്ല കഴിക്കാതിരിക്കണം എന്നും നമ്മള് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ തേടിയെത്തും. അമിത ഭാരം കൂടി വന്നാല്‍ പ്രശ്നം ഗുരുതരമാകും. അത്തരത്തില്‍ എന്തൊക്കെ കഴിക്കണമെന്നും ഒഴിവാക്കണമെന്നും നോക്കാം.

ഐസ്ക്രീം നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ഇത് അനവസരത്തിലാണ് കഴിക്കുന്നതെങ്കിലോ? അത് ഉറപ്പായും വലിയ പ്രശ്നമായി മാറും. രാത്രി ഒരിക്കലും ഐസ്ക്രീമുകള്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇതൊരു ഡെസേര്‍ട്ട് ആണെങ്കിലും ശരീരത്തിന് അത്ര ഗുണകരമായ കാര്യങ്ങള്‍ അല്ല അടങ്ങിയിട്ടുള്ളത്.
വലിയൊരു അളവില്‍ പഞ്ചസാര അഥവാ മധുരം ഇതിലുണ്ട്. അതുപോലെ കലോറികള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാത്രിയില്‍ ഐസ്ക്രീമുകള്‍ കഴിക്കുകയേ ചെയ്യരുത്. ഇത് ഹെല്‍ത്തി ഡയറ്റിനെ തന്നെ അട്ടിമറിക്കുന്ന കാര്യമാണ്. കാരണം നമ്മുടെ ഭാരം വര്‍ധിപ്പിക്കാന്‍ ഐസ്ക്രീമുകള്‍ രാത്രി കഴിക്കുന്നതിലൂടെ വഴിയൊരുക്കും.
ഐസ്ക്രീമിന് പകരം ചിയ സീഡ്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ഫൈബറിന്റെ പവര്‍ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ചിയ വിത്തുകള്‍ സഹായിക്കും. അതിന് കാരണം ഫൈബറാണ്. ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കും. അതിലൂടെ ശരീരത്തിലേക്ക് അമിതമായി ഭക്ഷണമെത്തുന്നതും കുറയും.
ആരോഗ്യത്തെ ഇത് ഒട്ടും ബാധിക്കില്ല. കലോറികള്‍ ശരീരത്തില്‍ എത്തുന്നതും കുറയും. ഇവ വെള്ളത്തില്‍ വലിച്ചെടുക്കും. അത് നമ്മുടെ ശരീരത്തിലേക്ക് ധാരാളമായി കൊണ്ടുവരും. അതിലൂടെയും വിശപ്പ് കുറയും. ഇനി മുതല്‍ ഡയറ്റില്‍ നിര്‍ബന്ധമായും ചിയ സീഡ്സും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
രാത്രിയില്‍ ബീഫ് അടക്കമുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കാരണം ഇവയില്‍ ക കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്. ഇവ നമ്മുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലെ പ്രധാനിയാണ് ഫ്രഞ്ച് ഫ്രൈസ്. ഇവ ഒരു രാത്രി ഭക്ഷണമാണ്. എന്നാലും രാത്രിയില്‍ ഇവ പൂര്‍ണമായും ഒഴിവാക്കുക.
കൊഴുപ്പ് ധാരാളമുണ്ട് ഇതില്‍. ഉയര്‍ന്ന കൊളസ്ട്രോളിനും ഇത് കാരണമാകും. അതിലൂടെ ഭാരവും വര്‍ധിക്കും. പിസ അതുപോലെ എല്ലാവര്ക്കും ഇഷ്ടമായിരിക്കും. ഇതും ഇനി മുതല്‍ രാത്രിയില്‍ കഴിക്കേണ്ട. കൊഴുപ്പിന്റെ വലിയൊരു അളവ് ഇതിലുണ്ട്. അത് ഭാരത്തെ വല്ലാതെ വര്‍ധിപ്പിക്കും. ഇവയെല്ലാം ഒഴിവാക്കിയാല്‍ തന്നെ വേഗത്തില്‍ ഭാരവും കുടവയറുമെല്ലാം കുറയും.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications