Get Updates
Get notified of breaking news, exclusive insights, and must-see stories!

2 കഷ്ണം ആപ്പിള്‍, പേരയ്ക്ക, പിന്നെ കുടവയറിനെ പേടിക്കേണ്ട; പൊണ്ണത്തടി അടക്കം സ്ഥലം വിടും

നമ്മുടെ ഭാരം വല്ലാതെ വര്‍ധിച്ച് വരുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം. വൈകാതെ തന്നെ പൊണ്ണത്തടിയും കുടവയറുമെല്ലാം നമ്മുടെ ശരീരത്തെ കീഴടക്കും. പിന്നീട് ഇത് മാറ്റിയെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി ഇതെല്ലാം വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റിലാണ് കാര്യമായ മാറ്റം കൊണ്ടുവരേണ്ടത്.

നമ്മള്‍ എന്തുകഴിക്കുന്നു എന്നതില്‍ അല്ല കാര്യം. അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡയറ്റില്‍ വേണ്ട പഴങ്ങളാണ് ആദ്യം തിരഞ്ഞെടുക്കേണ്ടത്. അതില്‍ ഫൈബര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതില്‍ അത്ഭുതകരമായ ഗുണങ്ങളുണ്ട്. ശരീരത്തെ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയെടുക്കാന്‍ ഇത്തരം പഴങ്ങള്‍ സഹായിക്കും.

weight-loss-tips

ഫൈബറാണ് ശരിക്കും ഡയറ്റില്‍ വേണ്ട കാര്യം. ഇവ ഉള്‍പ്പെടുന്ന പഴങ്ങള്‍ സ്വാദിഷ്ടം മാത്രമല്ല, നിങ്ങളുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നവയാണ്. ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. നമ്മുടെ വിശപ്പിനെ ഇവ നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലേക്ക് അമിതമായി കലോറികള്‍ എത്തുന്നതും കുറയും.

അതിലൂടെ എളുപ്പത്തില്‍ തന്നെ ഭാരം കുറയ്ക്കുന്നത് അടക്കം സാധ്യമാക്കാം. ആദ്യം തന്നെ ഡയറ്റിലേക്ക് സ്‌ട്രോബറികള്‍ കൊണ്ടുവരിക. ഇവ നിര്‍ബന്ധമായും ഉണ്ടാവേണ്ട ഒരു പഴമാണ്. കാരണം സ്‌ട്രോബറികളില്‍ ഫൈബറുകള്‍ നിറഞ്ഞിരിക്കുകയാണ്. ഒരു ചെറിയ പാത്രി നിറയെ സ്‌ട്രോബറികള്‍ നിത്യേന കഴിക്കാം. ആവശ്യത്തിന് ഫൈബര്‍ അതോടെ ശരീരത്തിലെത്തും.

അതുപോലെ സ്‌ട്രോബറികള്‍ കൊണ്ട് കിടിലനൊരു സ്മൂത്തി ഉണ്ടാക്കി കഴിഞ്ഞാല്‍ ദീര്‍ഘനേരം നമുക്ക് വിശപ്പുണ്ടാവില്ല. അവ വളരെ പതിയെയാണ് ദഹിക്കുക. അത് തന്നെയാണ് നമ്മുടെ വിശപ്പിനെ അകറ്റി നിര്‍ത്തുന്നത്. ആവശ്യത്തിന് പോഷകങ്ങളും ഇതിലൂടെ ലഭിക്കും. അതുകൊണ്ട് ശരീരത്തിന് ഒന്നിന്റെയും കുറവ് അനുഭവപ്പെടില്ല. ഇനി സ്‌ട്രോബറികള്‍ ഇഷ്ടപ്പെടാത്തവരുണ്ടെങ്കില്‍ നമ്മുടെ സ്വന്തം പേരയ്ക്ക കഴിക്കാവുന്നതാണ്.

ഇതും ഫൈബറിനാല്‍ സമ്പുഷ്ടമായ പഴമാണ്. അതുപോലെ ഇഷ്ടം പോലെ പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തെ ആരോഗ്യകരമായി കാത്തുരക്ഷിക്കാന്‍ ഇവയക്ക് സാധിക്കും. ദീര്‍ഘനേരം നമ്മുടെ വയര്‍ പേരയ്ക്ക് കഴിക്കുകയാണെങ്കില്‍ നിറഞ്ഞിരിക്കും. വേഗത്തില്‍ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇവ നീക്കം ചെയ്യും. ഇതോടെ കുടവയറിനെയും പേടിക്കേണ്ടി വരില്ല.

ആപ്പിള്‍ മറ്റൊരു ഡയറ്റ് ഓപ്ഷനാണ്. ഇവ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ടാവും. ഫൈബര്‍ ഇവയില്‍ ധാരാളമുണ്ട്. ഒരു ആപ്പിള്‍ നിത്യേന കഴിക്കാന്‍ ശ്രമിക്കുക. നമ്മുടെ ഭാരത്തെ നിഷ്പ്രയാസം ഇവ കുറയ്ക്കും. കാരണം ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ നമ്മുടെ ദഹനത്തെ നിയന്ത്രിക്കും. പക്ഷേ അത് ആരോഗ്യകരമായ രീതിയിലായിരിക്കും.

അത് തന്നെയാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം. മാങ്ങകളാണ് അത്തരത്തില്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കാവുന്ന മറ്റൊരു പഴം. നമ്മുടെ വീട്ടില്‍ വരെ ഇവ ലഭ്യമാവും. ഫൈബര്‍ ഇവയില്‍ ഇഷ്ടം പോലെയുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍, എന്നിവയുമുണ്ട്. കലോറികളെ ഇവ വേഗത്തില്‍ ദഹിപ്പിക്കു.ം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+