ചോറ് കഴിച്ചാല്‍ പൊണ്ണത്തടി വരുമോ? ഈ അരി ഉപയോഗിച്ച് നോക്കൂ; കുടവയറിനെയും പേടിക്കേണ്ടി വരില്ല
നമ്മുടെ ശരീരവണ്ണം വല്ലാതെ വര്‍ധിക്കുന്നുണ്ടോ? സാധാരണയായി നമ്മള്‍ ഭക്ഷണം കഴിക്കുന്നതിനെയാണ് കുറ്റം പറയാറുള്ളത്. അരിഭക്ഷണം കഴിച്ചാല്‍ ശരീരം വല്ലാതെ തടിക്കും എന്ന് കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നതാണ്. ഒരളവ് വരെ ഇത് ശരിയുമാണ്. എന്നാല്‍ അരിഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. നിയന്ത്രിതമായ അളവില്‍ നമുക്ക് അരിഭക്ഷണം കഴിക്കാം. ഒന്നോ രണ്ടോ കപ്പ് കഴിക്കാം.
പക്ഷേ അത്യാവശ്യം നന്നായി തന്നെ കഴിക്കാന്‍ സാധിക്കുന്നതാണോ ചോറ്? തീര്‍ച്ചയായും ആണ്. എന്നാല്‍ കഴിക്കുന്ന അരിയില്‍ തീര്‍ച്ചയായും മാറ്റം വേണം. എങ്കില്‍ ഉറപ്പായും നിങ്ങളുടെ ഭാരം കുറയും. കുടവയറിനെയും പേടിക്കേണ്ടി വരില്ല. പറഞ്ഞ് വരുന്നത് ഡയറ്റില്‍ ബ്രൗണ്‍ റൈസ് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചാണ്. തവിട് അടങ്ങിയ ചോറ് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ധാരാളം ലഭിക്കും.

നിങ്ങളുടെ കുടവയര്‍ ഒരിക്കലും കൂടില്ല. വൈറ്റ് റൈസ് കഴിക്കുന്നതിലൂടെയാണ് നമ്മുടെ ഭാരം വര്‍ധിക്കുക. എന്നാല്‍ തവിട് അടങ്ങിയ ചോറ് കഴിക്കുന്നതിലൂടെ ആ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാം. പോരാത്തതിന് ഇവ ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. പഠനങ്ങളില്‍ അക്കാര്യങ്ങള്‍ പറയുന്നുണ്ട്.
കാരണം തവിട് അടങ്ങിയ ചോറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ വയര്‍ ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കാന്‍ സഹായിക്കും. ശരീരത്തില്‍ കുറഞ്ഞ കലോറികള്‍ മാത്രമേ എത്തൂ. ഇതെല്ലാം നമ്മുടെ ഫിറ്റ്‌നെസിനെ തിരികെ പിടിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.അതുപോലെ വൈറ്റ് റൈസ് മോശമാണെന്ന് കഴിക്കേണ്ടത്. നന്നായി തന്നെ ഇവ വേവിച്ച് കഴിച്ചാല്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
കാരണം നന്നായി വേവിച്ച അരിയില്‍ ഗ്ലൈക്കമിക് സൂചിക കുറവായിരിക്കും. ഇത് ഉറപ്പായും ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇവ കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ നമ്മുടെ ദഹനത്തെയും സഹായിക്കും.
ഇതെല്ലാം ഭാരം കുറയ്ക്കാനും കുടവയറിനെ നീക്കം ചെയ്യാനും ഉത്തമമാണ്. നന്നായി വേവിച്ച അരി നമ്മുടെ ബാലന്‍സ് ചെയ്തിട്ടുള്ള ഡയറ്റിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്. വാരി വലിച്ച് കഴിക്കാന്‍ പാടില്ല എന്ന് ചുരുക്കം. നിയന്ത്രിത അളവില്‍ വേണം കഴിക്കാന്‍.
അതുപോലെ കറുത്ത അരിയെ കുറിച്ച് കേടിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞിരിക്കണം. ഉടനെ തന്നെ നിങ്ങളുടെ ഡയറ്റില്‍ അത് ഉള്‍പ്പെടുത്തുകയും വേണം. കാരണം കറുത്ത അരിയില്‍ ധാരാളം ഫൈര്‍ അടങ്ങിയിട്ടുണ്ട. നമ്മുടെ ദഹനത്തെ ഇത് ആരോഗ്യകരമാക്കും.
ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ് കറുത്ത അരി. അത് നമ്മുടെ മൊത്തം ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതുപോലെ ഭാരത്തെ കുറയ്ക്കാനും സഹായിക്കും. കലോറികള്‍ കുറഞ്ഞിരിക്കുന്നതും, ഫൈറ്റോന്യൂട്രിയന്റ് ഘടകങ്ങള്‍ ഉള്ളതും കറുത്ത അരി ഭാരം കുറയ്ക്കാന്‍ സഹായിക്കും.












Click it and Unblock the Notifications