പൊണ്ണത്തടി വിട്ടുപോകുന്നില്ലേ? 2 കഷ്ണം പപ്പായ മറക്കാതെ കഴിച്ചുനോക്കൂ, മാറ്റങ്ങള്‍ ഇങ്ങനെ
ശരീരത്തിന്റെ ആരോഗ്യം എല്ലാവര്‍ക്കും പ്രിയപ്പെട്ട കാര്യമാണ്. അത് ശ്രദ്ധിച്ചില്ലെങ്കില്‍ വേഗം മോശമായി പോകും. അപ്പോഴാണ് കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മുടെ മുന്നിലേക്ക് വരിക. തീര്‍ച്ചയായും ജങ്ക് ഫുഡുകള്‍ നമ്മളെ വഴിതെറ്റിക്കുന്നുണ്ട്. ഇവ ഒഴിവാക്കിയാല്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി നമുക്ക് പിന്തുടരാന്‍ സാധിക്കും.
ഇതിനൊപ്പം ആവശ്യത്തിന് വര്‍ക്കൗട്ടും കൂടി ശരീരത്തിന് ആവശ്യമാണ്. ഇല്ലെങ്കില്‍ പൊണ്ണത്തടിയാണ് ആദ്യം നമ്മളെ തേടിയെത്തുക. പിന്നീട് അത് അമിത ഭാരത്തിന് കാരണമാകും. കുടവയറും കൂടി വരുന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. ഇതിനെ നമുക്ക് ഓര്‍ഗാനിക് ഭക്ഷണശൈലി കൊണ്ട് മറികടക്കാന്‍ സാധിക്കും.

ഇന്ന് മുതല്‍ നിങ്ങള്‍ ഡയറ്റിലേക്ക് കൊണ്ടുവരേണ്ടത് പപ്പായയാണ്. ശരീരത്തിന്റെ ഏറ്റവും വലിയ സുഹൃത്തെന്ന് വിളിക്കാന്‍ പറ്റുന്ന പഴമാണ് പപ്പായ. ഒരേസമയം പച്ചക്കറിയായും പഴമായും ഇതിനെ കാണാം. കാരണം പപ്പായയില്‍ കലോറികള്‍ വളരെ കുറവാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുകൊണ്ട് ഇവ നല്ലൊരു ഓപ്ഷനാണ്.
നിത്യേന രാവിലെ പപ്പായ ചെറുകഷ്ണങ്ങളായി മുറിച്ച് കഴിക്കാവുന്നതാണ്. അതുപോലെ സലാഡുകളില്‍ ഇവ ഉള്‍പ്പെടുത്താം. ഫ്രഷ് ജ്യൂസായും ഇവ കഴിക്കാം. എങ്ങനെ കഴിച്ചാലും ഇവ ഗുണകരമാണ്. കലോറികളും കൊഴുപ്പും ഇവയില്‍ ഇല്ല. ശരീരത്തിന് ആവശ്യമായ എല്ലാ പ്രോട്ടീനുകളും ഇതിലുണ്ട്. ബ്രേക്ഫാസ്റ്റിലോ ലഞ്ചിലോ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
പപ്പായകളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതും ഡയറ്ററി ഫൈബറാണ് ഉള്ളത്. ഇത് ശരീരത്തിലെത്തിയാല്‍ നമ്മുടെ അമിത വിശപ്പിനെ അങ്ങ് നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ ദീര്‍ഘനേരത്തേക്ക് നമ്മുടെ വയര്‍ നിറഞ്ഞിരിക്കും. വിശപ്പ് അനുഭവപ്പെടുകയേയില്ല. നമ്മുടെ ദഹനവും പതിയെയായിരിക്കും ഈ സമയം നടക്കുക. ഇതെല്ലാം ഫൈബറിന്റെ ഗുണങ്ങളാണ്.
അതിലൂടെ ശരീരത്തിലേക്ക് ഇടയ്ക്കിടെ വരുന്ന കലോറികളെയും നിയന്ത്രിക്കാനാവും. പരിമിതമായ അളവിലേ കലോറികള്‍ ശരീരത്തിലെത്തൂ, ഇതെല്ലാം ഭാരം കുറയ്ക്കാനാണ് സഹായിക്കുക. പോഷകങ്ങളുടെ വലിയൊരു കലവറയാണ് ഈ പപ്പായ. വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇതിലുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫോലേറ്റ് എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഇവ സംരക്ഷിച്ച് നിര്‍ത്തും. ഇവയില്‍ എന്‍സൈമുകളായ പാപ്പെയിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തും. പ്രോട്ടീനുകളെ വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. നമ്മുടെ മെറ്റാബോളിസവും ഇതിലൂടെ മെച്ചപ്പെടും.
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ പപ്പായ കഴിക്കുന്നതിലൂടെ സാധിക്കും. അതുപോലെ പപ്പായയില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. നമ്മുടെ ആരോഗ്യകരമായ ദഹനത്തിനും ഇത് സഹായിക്കും. അതുപോലെ ശരീരത്തെ ഉന്മേഷത്തോടെ നിലനിര്‍ത്താനും ഇവ സഹായിക്കും.












Click it and Unblock the Notifications