ചീര ആളൊരു മിടുക്കനാണ്, 2 കപ്പ് ഇങ്ങനെ കഴിച്ചുനോക്കൂ; കുടവയര്‍ മാത്രമല്ല കുറയുക, ഈ മാറ്റങ്ങളും ഉറപ്പ്
നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ് എപ്പോഴെങ്കിലും നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? കുടവയറും പൊണ്ണത്തടിയും അമിതഭാരവുമെല്ലാം അപ്പോഴാണ് നമ്മളെ തേടിയെത്തുക. ശരീരം തീര്‍ത്തും ദുര്‍ബലമാവും. അത് മാത്രമല്ല നമ്മുടെ അനാരോഗ്യകമായ ലൈഫ് സ്റ്റൈലും വലിയ അപകടം പിടിച്ചതാണ്. അമിതമായ കൊളസ്‌ട്രോളും മറ്റ് കാര്യങ്ങളും ശരീരത്തില്‍ വര്‍ധിക്കും.
നമ്മളൊരു രോഗിയായി തീരാന്‍ അധിക സമയമൊന്നും വേണ്ട എന്ന് ഇതിലൂടെ മനസ്സിലാവും. പ്രധാനമായും ജങ്ക് ഫുഡുകളാണ് നമ്മുടെ ശരീരത്തിന് ദോഷകരമായി മാറുന്നത്. ഇവ ഹെല്‍ത്തി ഫുഡല്ല. ആരോഗ്യകരമായ ഭക്ഷണമാണ് ഇത് മാറ്റിയെടുക്കാന്‍ നമ്മള്‍ ആദ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. മധുരം അടക്കമുള്ളവ നിയന്ത്രിക്കേണ്ടതായി വരും.

നമ്മുടെ ഡയറ്റില്‍ ആദ്യം ചീര ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എന്തുകൊണ്ടും ഇവ ആരോഗ്യകരമാണ്. കലോറികള്‍ തീരെയില്ല എന്നതാണ് ചീരയുടെ പ്രത്യേകത. നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ ഇതിലൂടെ സാധിക്കും. അമിത വിശപ്പിനെ ചീര നിശ്ചിത അളവില്‍ കഴിക്കുന്നതിലൂടെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. നിത്യേന രണ്ട് കപ്പ് ചീര വരെ കഴിക്കാം.
ഇത് കറിയായോ അല്ലെങ്കില്‍ ഉപ്പേരിയോ മെഴുകുപുരട്ടിയുടെയോ രൂപത്തിലോ കഴിക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ് അതുപോലെ ചീര. നമ്മുടെ ശരീരത്തില്‍ എരിച്ചിലുകള്‍ ഉണ്ടാവാം. ഇതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. ഫ്‌ളാവനോയിഡുകളുടെ ഒരു കലവറ തന്നെയാണ് ചീര.
ചീര പോഷകങ്ങളാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, എന്നിവയെല്ലാം ശരീരത്തിന് സമ്മാനിക്കാന്‍ ചീരയ്ക്ക് സാധിക്കും. രക്തകോശങ്ങളെയും ഡിഎന്‍എകളെയും രൂപപ്പെടാന്‍ സഹായിക്കുന്ന ഫോലേറ്റുകള്‍ അടങ്ങിയതുമാണ് ചീര. നമ്മുടെ കണ്ണിന്റെ കാഴ്ച്ചയെ കൂടുതല്‍ മികവുറ്റതാക്കാന്‍ സ്ഥിരമായി ചീര കഴിക്കുന്നതിലൂടെ സാധിക്കും.
അതേസമയം ചീര മാത്രമല്ല വേറെയും കാര്യങ്ങള്‍ ഡയറ്റില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം. അത് ഭാരം കുറയാനും കുടവയറിനെ ഇല്ലാതാക്കാനും സഹായിക്കും. വെള്ളരിയോ കക്കിരിയോ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ സലാഡില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതാണ് നല്ലത്. കലോറികള്‍ സീറോ ആണ് ഇതില്‍.
നമ്മുടെ ശരീരത്തെ ഊര്‍ജ സമ്പുഷ്ടമാക്കാന്‍ വെള്ളരിക്ക് സാധിക്കും. അതല്ലെങ്കില്‍ വെള്ളരി ചേര്‍ത്ത വെള്ളം കഴിക്കുന്നതും നല്ലതാണ്. ക്യാബേജാണ് മറ്റൊരു ഓപ്ഷന്‍. ഇതിലും കലോറി ഒട്ടുമില്ല. നമ്മുടെ സാലഡുകളില്‍ ക്യാബേജ് ഉപയോഗിക്കാം. അതുപോലെ ഉപ്പേരിയായിട്ടെല്ലാം നമ്മള്‍ ക്യാബേജ് കഴിക്കുന്നുണ്ടാവും.
കോളിഫ്‌ളവറും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നൂറ് ഗ്രാം കോളിഫ്‌ളവറില്‍ 25 കലോറികള്‍ മാത്രമാണ് ഉള്ളത്. ഇവ നമ്മുടെ ഡയറ്റില്‍ ഹെല്‍ത്തി ഓപ്ഷനാണ്. നിത്യേന കഴിക്കാവുന്നതാണ്. അതുപോലെ സ്‌ട്രോബറികളും മികച്ചൊരു ഓപ്ഷനാണ്. കലോറി ഇല്ലാത്ത പഴങ്ങളില്‍ ഇവയും വരും.












Click it and Unblock the Notifications