കുടവയര്‍ കാരണം കളിയാക്കല്‍ കേട്ട് മടുത്തോ? 2 കഷ്ണം വെണ്ണപ്പഴം കൊണ്ട് മാറ്റാം; കഴിക്കേണ്ടത് ഇങ്ങനെ
ഭാരം കൂടുതല്‍ കാരണം കളിയാക്കലുകള്‍ നേരിടുന്നത് സ്വാഭാവികമാണ്. പൊണ്ണത്തടിയും, കുടവയറുമെല്ലാം അതിനൊപ്പം വരുന്നതോടെ ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാവും. എന്നാല്‍ അതുകൊണ്ട് നിരാശപ്പെടേണ്ട കാര്യമില്ല. നമ്മള്‍ വിചാരിച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് ഈ പ്രശ്‌നങ്ങള്‍. തീര്‍ച്ചയായും നമ്മുടെ പൊണ്ണത്തടിക്ക് പ്രധാന കാരണം ജങ്ക് ഫുഡുകളാണ്.
ഇവ പെട്ടെന്ന് നമ്മുടെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കും. എത്രയും പെട്ടെന്ന് ഇവ കുറച്ച് കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. പകരം ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. എങ്കില്‍ മാറ്റങ്ങള്‍ ഉടനെ കാണാം. അവ ഏതൊക്കെയാണെന്ന് നോക്കാം.

അന്നജം ഒട്ടുമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ ശരീരത്തെ മെലിയാന്‍ ഇവ വേഗത്തില്‍ സഹായിക്കും. ആദ്യത്തേത് വെണ്ണപ്പഴം തന്നെയാണ്. ഒരുപാട് ഗുണങ്ങള്‍ വെണ്ണപ്പഴത്തിലുണ്ട്. വേഗത്തില്‍ ഭാരവും കുറയാന്‍ ഇവ സഹായിക്കും. മോണോ സാറ്റുറേറ്റഡ് ഫാറ്റുകള്‍ ഇവയില്‍ ഉണ്ട്. ഇത് ആരോഗ്യകരമായ കൊഴുപ്പാണ്.
ശരീരത്തിന് ഏറ്റവും ഉത്തമമാണ് ഇവ നിത്യേന കഴിക്കുന്നത്. ജ്യൂസായോ അതല്ലെങ്കില്‍ സാലഡില്‍ ഉള്‍പ്പെടുത്തിയോ ഇവ കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഇവ കഴിക്കാം.രാത്രിയില്‍ ചിക്കനോ, വെജിറ്റബിള്‍ സാലഡിലോ ഇവ ഉള്‍പ്പെടുത്തി കഴിക്കാം. കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രമിക്കുക.
ഓട്മീല്‍ ബ്രേക്ഫാസ്റ്റിന് പകരമുള്ള നല്ലൊരു ഓപ്ഷനാണ്. ഫൈബറിനാല്‍ സമ്പുഷ്ടമാണ് ഓട്മീല്‍. അത് നമ്മുടെ ദഹനത്തെ സഹായിക്കും. അത് മാത്രമല്ല ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും ഓട്മീല്‍ കഴിക്കുന്നത് കൊണ്ട് സാധിക്കും. കാര്‍ബോഹൈഡ്രേറ്റുകളും ഇവയിലുണ്ട്. പ്രഭാത ഭക്ഷണമായും അത്താഴമായും ഇവ ഉള്‍പ്പെടുത്തും.
ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. വര്‍ക്കൗട്ടിന് മുമ്പാണ് ഇവ കഴിക്കുന്നതെങ്കില്‍ ഉന്‍മേഷത്തോടെ ഇരിക്കാന്‍ ഓട്മീല്‍ നമ്മളെ സഹായിക്കും. ഓട്മീല്‍ നട് ബട്ടറിനൊപ്പമോ അതല്ലെങ്കില്‍ നട്‌സിനൊപ്പമോ ചേര്‍ത്ത് കഴിക്കാം. ഫ്‌ളേവര്‍ലെസ് ഓട്മീല്‍ കഴിക്കുന്നതാണ് നല്ലത്. കാരണം ഫ്‌ളേവറുള്ളതില്‍ ഷുഗറും കെമിക്കലുകളും അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അതുപോലെ ഡയറ്റില്‍ നിര്‍ബന്ധമായും ഉണ്ടാവണം. അത് ശരീരത്തെ ഊര്‍ജത്തോടെ നിലനിര്‍ത്തും. കരുത്തും വര്‍ധിപ്പിക്കും. ചിക്കന്‍, ടര്‍ക്കി, മീന്‍, ടോഫു എന്നിവ കഴിക്കാവുന്നതാണ്. ഇത് അന്നജമില്ലാത്ത ഭക്ഷണമാണ്. നമ്മുടെ മെറ്റാബോളിസത്തെ ഇവ ബൂസ്റ്റ് ചെയ്യുന്നു. അമിത കൊഴുപ്പ് ശരീരത്തിലെത്തുന്നതും, വയറിന് ചുറ്റും അടിഞ്ഞ് കൂടുന്നതും ഇവ തടയും.
ധാന്യങ്ങളും അതുപോലെ ഡയറ്റില്‍ കൊണ്ടുവരാം. മില്ലറ്റുകള്‍, ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്. ഡയറ്ററി ഫൈബറും ഇതിലുണ്ട്. നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിക്കും. ദഹനവും നല്ല രീതിയില്‍ സാധ്യമാകും. അതെല്ലാം ഭാരം കുറയ്ക്കാനും കുടവയര്‍ നീക്കാനും സഹായിക്കും.












Click it and Unblock the Notifications