Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീരകത്തില്‍ പുതിനയും ഒപ്പം ഇക്കാര്യങ്ങളും ചേര്‍ത്ത് കഴിക്കൂ, കുടവയര്‍ പോവും, ഈ മാറ്റങ്ങളും ഉണ്ടാവും

ഭാരം എങ്ങനെ കുറയ്ക്കും. അതുപോലെ കുടവയറും പൊണ്ണത്തടിയുമെല്ലാം കൂടെ തന്നെയുണ്ടല്ലേ. എങ്കില്‍ അതെല്ലാം വേഗം എങ്ങനെ കുറയ്ക്കാന്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യം നമ്മുടെ ഡയറ്റിന്റെ സ്ഥിരതയാണ്. ഒരിക്കലും പാതി വഴിയില്‍ അത് ഉപേക്ഷിക്കാന്‍ പാടില്ല.

കൃത്യമായ വ്യായാമവും, അതിനൊപ്പം തന്നെ ഉണ്ടാവണം. എങ്കില്‍ വേഗത്തില്‍ തന്നെ ഭാരം കുറയും. പക്ഷേ ചില കാര്യങ്ങള്‍ കൃത്യമായി ചേര്‍ത്താല്‍ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം കുടവയറും അമിത ഭാരവുമെല്ലാം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

fennel-seeds

പെരുംജീരകം ചേര്‍ത്തുള്ള കിടിലനൊരു പാനീയമാണിത്. അതിനൊപ്പം തന്നെ ഉലുവയും ചേര്‍ക്കാവുന്നതാണ്. ആദ്യം ചെയ്യേണ്ടത് ജീരകവും, ഉലുവയും രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുകയാണ്. പിന്നീട് ഇതില്‍ ചേര്‍ക്കേണ്ട കാര്യങ്ങളായ അരിഞ്ഞ് വെച്ച ഇഞ്ചി, ചെറുനാരങ്ങ നീര്, രണ്ടോ മൂന്ന് പുതിനയില, ഒരു നുള്ള് മഞ്ഞള്‍, ഓരോ ടീസ്പൂണ്‍ ഉലുവയും, ജീരകവും അതിലേക്ക് രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

ഇതിലേക്ക് കുറച്ച് ചെറുനാരങ്ങ കൂടി ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക. ഇവ വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കും. കാരണം ഇത് ഹോര്‍മോണിനെ ബാലന്‍സ് ചെയ്യുന്ന പാനീയം കൂടിയാണ്. എല്ലാം കൃത്യമായ അളവില്‍ തന്നെ ചേര്‍ത്തിരിക്കണം.

ഇതില്‍ അടങ്ങിയിരിക്കുന്നവയുടെ ഗുണങ്ങള്‍ ധാരാളമാണ്. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ജീരകത്തിന് സാധിക്കും. അതിലൂടെ നമുക്ക് കുറഞ്ഞ ഭക്ഷണം കഴിക്കാനേ തോന്നൂ. കലോറികള്‍ ധാരാളമായി ശരീരത്തിലെത്തുന്നതും കുറയും. അതുപോലെ മെറ്റാബോളിസത്തെ ഇവ വര്‍ധിപ്പിക്കും.

ഉലുവയില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഉലുവയ്ക്ക് സാധിക്കും. ഇതിലൂടെ ശരീരത്തിന് ഗ്ലൂക്കോസിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. നമ്മുടെ ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് ശേഖരിക്കുന്നതും ഇതോടെ അവസാനിപ്പിക്കാം. ഇഞ്ചിയിലാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ എരിച്ചില്‍ നിര്‍ത്താനുള്ള ശേഷിയുണ്ട്. അത് നേരിട്ട് ഭാരം കുറയ്ക്കാന്‍ സഹായിക്കും. മെറ്റോബോളിസത്തെയും ഇവ ബൂസ്റ്റ് ചെയ്യും.

മഞ്ഞള്‍ അതുപോലെ ഒട്ടും മോശക്കാരനല്ല. ഇവയില്‍ നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനുള്ള ഘടകങ്ങളുണ്ട്. അതുപോലെ വിശപ്പിനെ ആരോഗ്യകരമായ രീതിയില്‍ നിയന്ത്രിക്കും. മെറ്റബോളിസത്തെയും വര്‍ധിപ്പിക്കും. ശരീരത്തില്‍ എരിച്ചിലുകളും ഇല്ലാതാവും. നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ അതുപോലെ പുതിനയ്ക്ക് സാധിക്കും. ചെറുനാരങ്ങയാണെങ്കില്‍ ശരീരത്തിലെ ടോക്‌സിനുകളെ ഇവ നീക്കം ചെയ്യും. അതുപോലെ അനാവശ്യ കൊഴുപ്പിനെ ഇവ ഇല്ലാതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+