ഒരു നുള്ള് കുരുമുളക് മാത്രം മതി, കുടവയറൊന്നും ഇനി പ്രശ്‌നമല്ല; ഇങ്ങനെ കഴിച്ചാല്‍ മാറ്റിയെടുക്കാം
ഭാരം കുറയ്ക്കുക, കുടവയര്‍ മാറ്റിയെടുക്കുക എന്നതെല്ലാം ജീവിതചര്യയായി കൊണ്ടുനടക്കുന്നവര്‍ നിരവധിയുണ്ടാവും. കാരണം ഇന്ന് സമൂഹത്തില്‍ നിരവധി യുവതി-യുവാക്കള്‍ നേരിടുന്ന പ്രശ്‌നമാണ് ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍. വെറും വര്‍ക്കൗട്ട് കൊണ്ട് മാത്രം ഇവയൊന്നും മാറ്റിയെടുക്കാന്‍ സാധിക്കില്ല. അതിന് പ്രധാനമായും വേണ്ടത് ഭക്ഷണക്രമീകരമാണ്.
അതിന് ശേഷം മാത്രമേ വര്‍ക്കൗട്ട് കൊണ്ട് കാര്യമുള്ളൂ. നമ്മള്‍ എന്ത് ജങ്ക് ഫുഡ് കഴിച്ചാലും വര്‍ക്കൗട്ട് ചെയ്തത് കൊണ്ട് മാത്രം അതിന്റെ ദോഷങ്ങള്‍ മാറുന്നില്ല. ജീവിതത്തില്‍ ഒരു ചിട്ട ആവശ്യമാണ്. അത്തരത്തില്‍ നമ്മുടെ വയറിനെ പുഷ്പം പോലെ കുറയ്ക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നമ്മുടെ കുടവയറിനെ ഇല്ലാതാക്കാനും അതുപോലെ ഭാരം കുറയ്ക്കാനും ഏറ്റവും കിടിലന്‍ കാര്യം കുരുമുളകാണ്. ധാരാളം ഔഷധ ഗുണങ്ങള്‍ അടക്കം കുരുമുളകിലുണ്ട്. കാരണം ഇതില്‍ പൈപ്പറിന്‍ എന്നൊരു കാര്യം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മെറ്റബോളിസം അഥവാ ശരീരപോഷണത്തെ മെച്ചപ്പെടുത്തുന്ന കാര്യമാണ്.
ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും ഇവ സഹായിക്കും. കുരുമുളക് പൊടിച്ച് അത് ചായയില്‍ ചേര്‍ത്ത് കഴിക്കാം. അതുപോലെ രസം പോലുള്ള കാര്യങ്ങളില്‍ ഇവ ഉള്‍പ്പെടുത്താം. കുരുമുളക് നമ്മുടെ സാലഡില്‍ ഉള്‍പ്പെടുത്താം. അതുപോലെ കുരുമുളക് വെള്ളം ആരോഗ്യസംരക്ഷത്തിന് ഏറെ സഹായിക്കും.
ഇഞ്ചി നല്ല കിടിലനൊരു ഡയറ്റിംഗ് ഫുഡാണ്. നമ്മുടെ വേഗത്തില്‍ കുറയ്ക്കാനും ശരീരത്തിലെ എരിച്ചില്‍ അടക്കം മാറ്റാനും ഇഞ്ചി സഹായിക്കും. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാതെ നിയന്ത്രിച്ച് നിര്‍ത്താനും ഇഞ്ചിക്ക് കഴിവുണ്ട്. കാര്‍ബോഹൈഡ്രേറ്റഡ് ഭക്ഷണം കഴിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാം.
നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ഇവ സൂപ്പുകളിലും സലാഡുകളിലും കറികളും, പച്ചക്കറി, പരിപ്പ്, ചായ എന്നിവയില്‍ ചേര്‍ത്ത് കഴിക്കുകയും ചെയ്യാം. വെളുത്തുള്ള അതുപോലെ നമ്മുടെ കലോറികളെ കുറയ്ക്കാനും ശരീരത്തിന് നല്ല ഷേപ്പ് സമ്മാനിക്കാനും സാധിക്കുന്നവയാണ് മെറ്റാബോളിസം കൃത്യമായ നടക്കും.
വിശപ്പിനെയും ഇവ നിയന്ത്രിക്കും. ദീര്‍ഘനേരം ഇവ വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. മഞ്ഞള്‍ അതുപോലെ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യമാണ് മഞ്ഞള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താനും ഇതുവഴി സാധിക്കും.
വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ മഞ്ഞളിന് ശേഷിയുണ്ട്. മഞ്ഞള്‍ ചായയോ അതല്ലെങ്കില്‍ മഞ്ഞള്‍ പാലില്‍ ചേര്‍ത്തോ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്നതാണ്. കറുവപ്പട്ടയും ശരീരത്തിന് ഏറെ ഗുണം നല്‍കും. ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ഇതിലുണ്ട്.












Click it and Unblock the Notifications