Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി നാണക്കേടായി മാറിയോ? നെയ്യ് കഴിച്ചാല്‍ കുറയും; ഇങ്ങനെ കഴിച്ചാല്‍ മാറ്റങ്ങള്‍ ഉറപ്പ്

പൊണ്ണത്തടി നമ്മുടെ ശത്രുവാണ്. ഫിറ്റ്‌നെസ്സില്ലാത്ത, ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്ന ശരീരത്തില്‍ എളുപ്പത്തില്‍ പൊണ്ണത്തടിയുണ്ടാവും. അതുപോലെ കുടവയറും വരും. ഇവ രണ്ടും കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ക്ക് സാധിക്കും. അത് കൃത്യമായ അളവില്‍ തന്നെ നമ്മള്‍ കഴിക്കണം. എങ്കില്‍ ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല.

അങ്ങനെ കഴിക്കേണ്ട ഒരു ഭക്ഷ്യവസ്തു നെയ്യ് ആണ്. ഒരുപാട് ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. നമ്മുടെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുക. നിത്യേന നെയ്യ് കഴിക്കുന്നതും ശീലമാക്കുക. മാറ്റങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ശരീരത്തില്‍ സംഭവിക്കും. അതിന് സാധിക്കുന്ന നിരവധി കാര്യങ്ങള്‍ നെയ്യിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ghee-weight-loss

നെയ്യ് കഴിക്കുന്നതിലൂടെ നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയുമോ? അത് നെയ്യ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണമാണ്. അതുകൊണ്ട് നെയ്യ് നിത്യേന കഴിക്കുന്നതിലൂടെ ശരീരത്തിന് ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കും. ഇവയില്‍ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

ഇവ നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ വേഗത്തില്‍ നീക്കം ചെയ്യും. നമ്മുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെയും ഇവ നീക്കം ചെയ്യും. നമ്മുടെ ശരീരത്തില്‍ നിന്ന് വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഊര്‍ജം പുറത്തുപോവൂ. പതിയെ മാത്രമേ ഈ പ്രക്രിയ നടക്കൂ. ഇതെല്ലാം ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.

നമ്മുടെ അമിത വിശപ്പ് എപ്പോഴും ഭാരം കുറയ്ക്കുന്നതിന് തടസ്സമാണ്. ഇതിനെ നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും നെയ്യ് കഴിക്കണം. നമ്മുടെ അമിതമായ വിശപ്പ് കാരണം കൊഴുപ്പ് ധാരാളമായി ശരീരത്തില്‍ വര്‍ധിക്കാം. എന്നാല്‍ നെയ്യ് കഴിക്കുന്നതോടെ ഇത് കുറയും. നമ്മുടെ വയര്‍ എപ്പോഴും നിറഞ്ഞിരിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളെ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക.

നെയ്യ് കഴിക്കുന്നതിലൂടെ ശരീരത്തിന് വിശപ്പ് തോന്നാതിരിക്കാന്‍ ഈ ഹോര്‍മോണുകള്‍ സഹായിക്കും അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. ഇതും ഏറെ പ്രധാനപ്പെട്ടതാണ്. അതും നെയ്യ് കഴിക്കുന്നതിലൂടെ സാധിക്കും.

നെയ്യില്‍ കുറഞ്ഞ ഗ്ലൈക്കെമിക് സൂചികയാണ് ഉള്ളത്. ഇത് കാരണം വളരെ പതിയെ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയൂ. ഇതിലൂടെ വിശപ്പ് കുറയും. അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. പോഷകങ്ങള്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. നെയ്യില്‍ ഫാറ്റ് സൊല്യുബിള്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്.

ഇവ മറ്റ് ഭക്ഷണങ്ങളിലെ വിറ്റാമിനുകളെ വലിച്ചെടുക്കാന്‍ സഹായിക്കും. ഇതും ഭാരം കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ അളവില്‍ നെയ്യ് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ ഭാരത്തിലേക്ക് മാറാനും നമുക്ക് സാധിക്കും. നമ്മുടെ ദഹനത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റാനുള്ള കഴിവും നെയ്യിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+