Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് നുള്ള് കുങ്കുമപ്പൂവ് മാത്രം മതി, കുടവയറൊക്കെ കുറഞ്ഞ് തുടങ്ങും; കഴിക്കേണ്ടത് ഇങ്ങനെ

നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമേതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുപാട് കാര്യങ്ങളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ അതെല്ലാം നമ്മള്‍ കൃത്യമായി പിന്തുടരേണ്ട കാര്യങ്ങളാണ്. കുങ്കുമപ്പൂവിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. ഇവ നമ്മുടെ കുടവയര്‍ മാത്രമല്ല പൊണ്ണത്തടി കുറച്ച് ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് എത്ര പേര്‍ക്കറിയാം.

കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ എല്ലാം നമുക്ക് ഔഷധ ഗുണമുള്ളതായി മാറും. ക്രോക്കസ് സാറ്റിവസ് പുഷ്പങ്ങളില്‍ നിന്നാണ് കുങ്കുമപ്പൂ ഉണ്ടാക്കുന്നത്. വളരെ ചെലവേറിയ കാര്യം കൂടിയാണിത്. എന്നാല്‍ അതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

saffron-weight-loss

നമ്മുടെ കുടവയറിനും അമിത ഭാരത്തിനുമെല്ലാം പ്രധാന കാരണം അമിതമായ വിശപ്പാണ്. അതിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കുടവയറിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ചെറിയ ഇടവേളകളിലായി ധാരാളം ലഘുഭക്ഷണങ്ങള്‍ അടക്കം നമ്മള്‍ കഴിക്കുന്നുണ്ടാവും. ഇതിനെ നിയന്ത്രിക്കാന്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് കൊണ്ട് സാധിക്കും.

ഇവ ഏത് ഭക്ഷണത്തിലും ഉള്‍പ്പെടുത്താം. ക്രോക്കിന്‍, സാഫ്രനാല്‍ എന്നിവ കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുള്ള കാര്യമാണ്. ഇവ നമ്മുടെ മസ്തിഷ്‌കത്തിലെ കെമിക്കലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അത് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കും. നമ്മുടെ ശരീരത്തിലേക്ക് ധാരാളം കലോറികള്‍ എത്തുന്നത് തടയാനും കുങ്കുമപ്പൂവിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഭാരം കുറയ്ക്കുന്നതിന് അടക്കം നമ്മളെ സഹായിക്കും.

അതേസമയം കുങ്കുമപ്പൊടിക്ക് വേറെയും ഗുണങ്ങള്‍ ധാരാളമുണ്ട്. നമ്മുടെ കുടവയറിനെ ഇവ നീക്കം ചെയ്യും. നമ്മുടെ വയറിന് ചുറ്റും അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇവ പതിയെ ഇല്ലാതാക്കുക. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പിനെയാണ് ഇവ മാറ്റിയെടുക്കുക. നമ്മുടെ വയറുമായി ബന്ധപ്പെട്ടുള്ള അവയവങ്ങളിലെല്ലാം ഇത്തരം കൊഴുപ്പ് ധാരാളമായി ഉണ്ടാവും.

അത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ തന്നെ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ കുങ്കുമപ്പൂവ് നിത്യേന രാവിലെ പാലില്‍ കലക്കി ബ്രേക്ക്ഫാസ്റ്റിന് കഴിച്ചാല്‍ അത്ഭുകരമായ മാറ്റം ശരീരത്തിനുണ്ടാവും. നമ്മുടെ വിശപ്പിനെയും അതുപോലെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താനുമെല്ലാം കുങ്കുമപ്പൊടിക്ക് സാധിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

നമ്മുടെ ശരീരത്തില്‍ മെറ്റാബോളിസം വര്‍ധിപ്പിക്കാനും കുങ്കുമപ്പൂവിന് സാധിക്കും. തെര്‍മോജെനിസിസുകളെ വര്‍ധിപ്പിക്കാന്‍ കുങ്കുമപ്പൂവിന് സാധിക്കും. ഇതിലൂടെ നിങ്ങളുടെ ശരീരം കലോറികളെ ദഹിപ്പിച്ച് താപത്തെ ഉണ്ടാക്കുന്നത്. മെറ്റാബോളിസത്തെ വര്‍ധിപ്പിക്കുന്നത് കൊണ്ട് വേഗത്തില്‍ കലോറികളെ ദഹിപ്പിക്കാന്‍ കുങ്കുമപ്പൂവിന് സാധിക്കും. നിത്യേന കൂടുതല്‍ കലോറികളും ഇതിലൂടെ ഇല്ലാതാവും. ഇതെല്ലാം ഭാരം കുറയ്ക്കാനും കുടവയര്‍ നീക്കം ചെയ്യാനുമെല്ലാം സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+