Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീരയുണ്ടോ വീട്ടില്‍, കിടിലനൊരു ജ്യൂസുണ്ടാക്കി കഴിക്കാം; കുടവയറിനെ പേടിക്കുകയേ വേണ്ട, മാറ്റാം ഇങ്ങനെ

ഈ കുടവയര്‍ ഒരു ശല്യക്കാരന്‍ തന്നെ, ഇങ്ങനെ തോന്നാത്ത ഒരു ദിവസം പോലും പലര്‍ക്കും ഉണ്ടാവില്ല. കാരണം കുടവയര്‍ അത്രത്തോളം നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ടാവും. തീര്‍ച്ചയായും കുടവയറും വെച്ച് പുറത്തുപോവാന്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷേ ഇതൊരിക്കലും മാറ്റിയെടുക്കാന്‍ പറ്റാത്ത കാര്യമല്ലെന്ന് നമ്മള്‍ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

നമ്മള്‍ ഒന്ന് മനസ്സ് വെച്ചാല്‍ കുടവയര്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാം. പക്ഷേ അതിന് ഇന്ന് മുതല്‍ വ്യായാമം നന്നായി ചെയ്ത് തുടങ്ങണം. ഒപ്പം ചീരയും കഴിച്ച് തുടങ്ങണം. ചില പച്ചക്കറികളും അതിനൊപ്പം ഉള്‍പ്പെടുത്താം. ഇവ എങ്ങനെയാണ് നമ്മള്‍ സഹായിക്കുന്നതെന്ന് നോക്കാം.

spinach-belly-fat-loss

ചീര നമ്മുടെ ശരീരത്തിന് ഫിറ്റ്‌നെസ് തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഇല ഭക്ഷണമാണ്. എന്നാല്‍ സാധാരണ ചീര കറിയിലും, സാലഡിലുമൊക്കെ ഉള്‍പ്പെടുത്തി നമുക്ക് കഴിക്കാം. എന്നാല്‍ ചീര ജ്യൂസ് നമ്മള്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. ഇനി മുതല്‍ തീര്‍ച്ചയായും കഴിക്കണം. കാരണം ധാരാളം ഇതിലുണ്ട്. പോഷകങ്ങളാല്‍ സമൃദ്ധമാണ് ചീര.

തീര്‍ച്ചയായും ജ്യൂസുകളും അങ്ങനെ തന്നെയാണ്. കലോറികളാണെങ്കില്‍ വളരെ കുറവുമാണ് ചീര ജ്യൂസില്‍. ഇത് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം ഫൈബറും ചീരയിലുണ്ട്. വിറ്റാമിനുകള്‍, ധാതാക്കല്‍ എന്നിവയുടെ കലവറയാണ് ചീര. ഇതെല്ലാം നമ്മുടെ കുടവയറിനെ വളരെ വേഗം ഇല്ലാതാക്കാന്‍ സഹായിക്കും.

നെല്ലിക്ക ഇഷ്ടമാണോ, എങ്കില്‍ ഇനി മുതല്‍ അത് കഴിക്കുന്നത് ശീലമാക്കിക്കോളൂ. ഒരുപക്ഷേ ഇതിന്റെ സ്വാദ് നിങ്ങള്‍ക്ക് ഇഷ്ടമാവില്ല. പക്ഷേ ഇഷ്ടങ്ങള്‍ മാത്രം നോക്കിയാല്‍ നമ്മുടെ ഭാരം കുറയില്ല. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങള്‍ സമ്മാനിക്കാന്‍ നെല്ലിക്ക കൊണ്ടുള്ള ജ്യൂസിന് സാധിക്കും. ഇവ നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ മാത്രമല്ല സഹായിക്കുക.

ശരീരത്തിന്റെ മൊത്തം ഫിറ്റ്‌നെസിനും സഹായിക്കും. ഉയര്‍ന്ന അളവില്‍ ക്രോമിയം നെല്ലിക്കയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നെല്ലിക്കയ്ക്ക് സാധിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും തീര്‍ച്ചയായും ഇതിലൂടെ കുടവയര്‍ വേഗത്തില്‍ കുറയും.

തക്കാളി കൊണ്ടുള്ള ജ്യൂസ് പലരും കഴിക്കുന്നുണ്ടാവും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെ കുറിച്ച് ചിന്തിച്ചുണ്ടാവില്ല. എന്നാല്‍ ഇനി അത് മനസ്സിലാക്കി വേണം കഴിക്കാന്‍. തക്കാളികള്‍ നമ്മളെല്ലാം കറികളിലും സലാഡുകളിലെല്ലാം നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്ന കാര്യമാണ്. ഇവയില്‍ കലോറികള്‍ വളരെ കുറവാണ്. അതുപോലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.

ഇവ രണ്ടും നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ മാത്രമല്ല ഭാരം കുറയ്ക്കാനും സഹായിക്കുക. ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ഇവയിലുണ്ട്. ലൈക്കോപീന്‍ നമ്മുടെ ഇടുപ്പിലെ കൊഴുപ്പിനെ നീക്കം ചെയ്യും. ആ ഭാഗത്തായി കൊഴുപ്പ് അടിഞ്ഞ് കുടവയറായി മാറുന്നതും കുറയ്ക്കാന്‍ നമ്മളെ തക്കാളി സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+