അത്തിപ്പഴമിട്ട വെള്ളം ഇങ്ങനെ ഒന്ന് കഴിച്ച് നോക്കൂ, മെലിഞ്ഞ് സുന്ദരനാവാം; കുടവയര്‍ പോയിക്കിട്ടും
കുടവയറും പൊണ്ണത്തടിയുമെല്ലാം ഇപ്പോള്‍ എല്ലാവരെയും അലട്ടുന്നൊരു പ്രശ്‌നമാണ്. എന്ത് ചെയ്തിട്ടും ഇവ പോകുന്നില്ല എന്ന് ആളുകള്‍ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് നമ്മള്‍ ചെയ്യുന്ന കാര്യം കൃത്യമല്ലാത്തത് കൊണ്ടും സംഭവിക്കാം.
എന്നാല്‍ അത്തിപ്പഴം നിങ്ങളുടെ ഈ തീരാത്ത പ്രശ്‌നത്തിന് അറുതിയുണ്ടാക്കാന്‍ സാധിക്കുന്നതാണ്. അത്തിപ്പഴമിട്ട വെള്ളം കൊണ്ട് ശരീര ഭാരം അടക്കം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇവ എങ്ങനെ കഴിക്കണമെന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

അത്തിപ്പഴം ഡ്രൈ ഫ്രൂട്ട്‌സില്‍ വരുന്നതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഇവയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇവ കൊണ്ട് നമ്മുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്‍ അത്തിപ്പഴം കഴിച്ച് തുടങ്ങാവുന്നതാണ്.
ഇനി വെറുതെ കഴിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ രാത്രി ഇവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് കഴിക്കാവുന്നതാണ്. അത്തിപ്പഴമിട്ട വെള്ളം അതുപോലെ നിങ്ങള്‍ക്ക് ഏറെ ആവശ്യമായ ഒന്നാണ്. ഭാരം കുറയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ ഡയറ്റ് അത്തിപ്പഴം ചേര്‍ത്ത വെള്ളത്തിലേക്ക് മാറ്റാവുന്നതാണ്.
അത്തിപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. നമുക്ക് അമിത വിശപ്പും ഇതിലൂടെ ഉണ്ടാവില്ല. ഇവ കഴിക്കുന്നതിലൂടെ നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാനാവും. വേഗത്തില്‍ ദഹനവും സാധ്യമാകും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങളാണ്. ഡയറ്റില്‍ അത്തിപ്പഴം എന്തുകൊണ്ട് ഉള്‍പ്പെടുത്തണം എന്ന് മനസ്സിലായില്ലേ?
ഭക്ഷണം കഴിച്ചാല്‍ മാത്രം പോര മികച്ച ദഹനവും നമുക്ക് ലഭിക്കണം. അത്തിപ്പഴം കൊണ്ട് ദഹനം നല്ല രീതിയില്‍ നടക്കും. ഫൈബര്‍ തന്നെയാണ് ഇതും സാധ്യമാക്കും. നമ്മുടെ വയറിന്റെ എല്ലാ പ്രശ്‌നങ്ങളും ഇതിലൂടെ ഇല്ലാതാവും. ഗ്യാസ് ട്രബിള്‍ വരെ മാറിക്കിട്ടും. രാവിലെ ആദ്യമായി കഴിക്കുന്നതും കുതിര്‍ത്ത് വെച്ച അത്തിപ്പഴമായിരിക്കണം.
ശരീരത്തിലെ രക്തത്തില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ അത്തിപ്പഴം കൊണ്ട് സാധിക്കും. ക്ലോറോജെനിക് ആസിഡ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതുപോലെ ഫൈബര്‍ ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അമിതമാവാതെയും, അതുപോലെ തീരെ കുറയാതെയും സഹായിക്കും.
നിത്യേന അത്തിപ്പഴമിട്ട വെള്ളം കുടിക്കുന്നത് അതുപോലെ നല്ലതാണ്. രാത്രി മൂന്നോ നാലോ അത്തിപ്പഴം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ആദ്യമായി കഴിക്കുന്നത് ഈ വെള്ളമായിരിക്കണം. ഇതില്‍ കുറച്ച് തേനോ പഞ്ചസാരയോ ചേര്‍ക്കുകയുമാവാം. അധികം ചൂടാവാതെയും, അധികം തണുക്കാതെയുമാണ് ഇവ കഴിക്കേണ്ടത്. മുറിയിലെ ചൂടില്‍ തന്നെ ഇവ കഴിക്കുക. വെറും വയറ്റില്‍ തന്നെ ഇവ കഴിക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications