7 ദിവസം കൊണ്ട് കുടവയറും പൊണ്ണത്തടിയും കുറയ്ക്കാം, പഴങ്ങളില്‍ തുടങ്ങാം; കഴിക്കേണ്ടത് ഇക്കാര്യങ്ങള്‍
നമ്മുടെ ശരീരത്തിന് അമിത വണ്ണം വല്ലാത്തൊരു പ്രശ്‌നമാണ്. എങ്ങനെ അത് കുറയ്ക്കുമെന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. കാരണം ശരീരത്തെ വല്ലാതെ ബാധിച്ചാല്‍ പിന്നീട് കുറച്ചുകൊണ്ടുവരിക പ്രയാസമായിരിക്കും. അമിത ഭാരവും അതുപോലെ കുടവയറുമെല്ലാം ഇതിനോടൊപ്പം തന്നെ നമ്മളെ തേടി വരാവുന്ന കാര്യങ്ങളാണ്. പക്ഷേ ഇതൊന്നും ആലോചിച്ച് ആരും ഭയപ്പെടേണ്ട കാര്യമില്ല.
നമ്മള്‍ വിചാരിച്ചാല്‍ ഇവയെല്ലാം എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. 7 ഡേ ഡയറ്റ് പ്ലാന്‍ അഥവാ ഏഴ് ദിവസത്തെ ഡയറ്റ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതൊരു തരം ഡയറ്റ് രീതിയാണ്. ക്രാഷ് ഡയറ്റൊന്നും പോലെ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കില്ല. പകരം കഴിക്കേണ്ട സാധനങ്ങളും വ്യായാമവും ഒക്കെ ചേര്‍ന്നതാണിത്.

ഫൈബര്‍ ധാരാളമുള്ള ഭക്ഷണം. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണം പോഷകാഹാരാങ്ങള്‍ എന്നിവയാണ് ഈ ഡയറ്റില്‍ പ്രധാനമായും ഉള്ളത്. ജിഎം ഡയറ്റ് എന്നും ഇവ അറിയപ്പെടാറുണ്ട്. ആദ്യ ദിനം പഴങ്ങള്‍ മാത്രമാണ് കഴിക്കേണ്ടത്. അതില്‍ വാഴപ്പഴം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഡയറ്റില്‍ അതിന്റെ ആവശ്യമില്ല. അതായത് രാവിലെ എട്ട് മണിക്ക് ഒരു ഇടത്തരം ആപ്പിള്‍ കഴിക്കുക.
ഒരു പത്തര മണിക്ക് ഒരു പാത്രം നിറയെ കുമ്പളം കഴിക്കാവുന്നതാണ്. ഉച്ചയ്ക്ക് തണ്ണിമത്തനും, വൈകിട്ട് ലഘുഭക്ഷണമായി മുസമ്പിയോ ഓറഞ്ചോ കഴിക്കാവുന്നതാണ്. സന്ധ്യക്ക് നീര്‍മാതള സലാഡ് കഴിക്കാം. രാത്രി തണ്ണിമത്തന്‍ കഴിച്ച് ഭക്ഷണം അവസാനിപ്പിക്കണം. നിത്യേന എട്ട് മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കാനും ശ്രമിക്കുക.
രണ്ടാം ദിനത്തില്‍ പച്ചക്കറികളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. വേവിച്ച ഉരുളക്കിഴങ്ങ് കഴിച്ച് കൊണ്ട് ദിനം ആരംഭിക്കുക. പിന്നീട് വെള്ളരി, ലെറ്റിയൂസ്, ചീര, ക്യാപ്‌സിക്കം, നന്നായി അരിഞ്ഞ ക്യാരറ്റുകളും നാരങ്ങ വെള്ളവും, ബ്രോക്കോളി, ഗ്രീന്‍ പീസ്, എന്നിവയെല്ലാം ഉച്ചയ്ക്കും, വൈകീട്ടും, രാത്രിയിലുമായി കഴിക്കുക. അതിനൊപ്പം ധാരാളം വെള്ളവും കുടിക്കുക.
മൂന്നാം ദിനത്തില്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ബാലന്‍സ്ഡ് ഡയറ്റ് പരീക്ഷിക്കുക. ഇതില്‍ കുമ്പളങ്ങ, പൈനാപ്പിള്‍, ലെറ്റിയൂസ്, വെള്ളരി, ചീര, ക്യാപ്‌സിക്കം, ക്യാരറ്റ്, ബ്രോക്കോളി, എന്നിവയെല്ലാം ഉള്‍പ്പെടുത്തുക. വെള്ളരി കഴിച്ച് വേണം ദിനം അവസാനിപ്പിക്കാന്‍. അതുപോലെ കുമ്പളങ്ങ കഴിച്ച് വേണം മൂന്നാം ദിനം തുടങ്ങാന്‍.
നാലാം ദിനത്തില്‍ വാഴപ്പഴവും പാലും ഡയറ്റില്‍ ഉള്‍പ്പെടുത്താം. രാവിലെ ഇത് കഴിച്ച് തുടങ്ങാം. മില്‍ക്ക് ഷേക്കും രണ്ട് വാഴപ്പവും ഉച്ചയ്ക്ക് കഴിക്കാം. കൊക്കോ പൗഡര്‍ ചേര്‍ത്ത പാലും കഴിക്കാം. വൈകീട്ടും പഴവും പാലും കഴിക്കാം. രാത്രിയില്‍ പാല് മാത്രം കഴിക്കുക. അഞ്ചാം ദിനം തവിട് അടങ്ങിയ ചോറ് ആണ് നല്ലത്. മൂന്ന് തക്കാളികള്‍ കഴിക്കുക. അതിന് ശേഷം തവിട് അടങ്ങിയ ചോറ് കഴിക്കുക.
തക്കാളി സൂപ്പ് രാത്രിയില്‍ കഴിക്കാം. ആറാം ദിനവും പച്ചക്കറിയില്‍ ഫോക്കസ് ചെയ്യാം. തക്കാളിയും ബ്രൗണ്‍ റൈസുമെല്ലാം ഉള്‍പ്പെടുത്താം. അതേസമയം പച്ചക്കറിക്കൊപ്പം ചിക്കനും കഴിക്കാവുന്നതാണ്. ഏഴാം ദിനത്തില്‍ പോഷകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആപ്പിള്‍ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, തണ്ണിമത്തന്‍, ബ്രൗണ്‍ റൈസ് എന്നിവ കഴിക്കാം.












Click it and Unblock the Notifications