Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീന്‍ടീയില്‍ ചെറുനാരങ്ങ ചേര്‍ത്ത് കഴിച്ച് നോക്കൂ, കുടവയറൊക്കെ തനിയെ കുറയും; ഗുണങ്ങള്‍ ഇങ്ങനെ

കുടവയറും പൊണ്ണത്തടിയുമൊക്കെ കുറയാന്‍ നമ്മള്‍ എന്ത് ചെയ്യണം. തീര്‍ച്ചയായും നമ്മുടെ പ്രിയപ്പെട്ട പല ഭക്ഷണവും കഴിക്കുന്നത് ഒഴിവാക്കേണ്ടി വരും. ജങ്ക് ഫുഡ്‌സ് തന്നെയായിരിക്കും എല്ലാവരുടെയും പ്രിയ ഭക്ഷണങ്ങള്‍. അതിനൊപ്പം വ്യായാമം ഇല്ലായ്മയും കൂടി വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇരട്ടിയാവും. വേഗത്തില്‍ ഇതൊക്കെ മാറും എന്ന വിചാരമുണ്ടെങ്കില്‍ അത് തെറ്റാം.

നമ്മള്‍ തന്നെ ശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുള്ളൂ. നമ്മുടെ ഡയറ്റിലേക്ക് ചില പാനീയങ്ങള്‍ ഇന്ന് മുതല്‍ ഉള്‍പ്പെടുത്താം. ഹെല്‍ത്തിയായിട്ടുള്ള ഈ ഡ്രിങ്കുകള്‍ കൊണ്ട് നമ്മുടെ ശരീരം വിചാരിക്കുന്നതിലും വേഗത്തില്‍ മെലിയും. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

green-tea-lemon

രാവിലെ ഏഴുന്നേറ്റാല്‍ കാപ്പിയോ ചായയോ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതെല്ലാം അവസാനിപ്പിക്കാം. ഇന്ന് മുതല്‍ ഗ്രീന്‍ ടീ നിങ്ങളുടെ ഡയറ്റില്‍ ഉണ്ടാവണം. വെറുതെ ഗ്രീന്‍ ടീ കഴിച്ചാല്‍ പോര. അതിലേക്ക് കുറച്ച് ചെറുനാരങ്ങ നീരും ചേര്‍ത്ത് വേണം കഴിക്കാന്‍. ഒരു ദിനം തുടങ്ങുന്നത് തന്നെ ഇങ്ങനെയായാല്‍ ശരീരം ഏറ്റവും ഫിറ്റാവാന്‍ സാധ്യതയുണ്ട്. കാരണം ഗ്രീന്‍ ടീയില്‍ മെറ്റാബോളിസത്തെ ബൂസ്റ്റ് ചെയ്യുന്ന ഘടകങ്ങളുണ്ട്.

അതിലേക്ക് ചെറുനാരങ്ങ കൂടി വരുന്നതോടെ നല്ലൊരു ഫ്‌ളേവറും ലഭിക്കും. ഒപ്പം വിറ്റാമിന്‍ സിയും നമ്മുടെ ശരീരത്തിലെത്തും. ഇത് ഉണ്ടാക്കാനും എളുപ്പമാണ്. നമ്മുടെ മെറ്റാബോളിസത്തെ വര്‍ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ ഇവ നീക്കം ചെയ്യും. കുടവയറും അതിലൂടെ ഇല്ലാതാവും.ജീരക വെള്ളമാണ് നിത്യേന ശീലമാക്കേണ്ട മറ്റൊരു കാര്യം.

ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്ന ഏറ്റവും മികച്ച കാര്യമാണിത്. ജീരകം വെള്ളത്തിലിട്ട് കഴിക്കുകയോ, ജീരകം ഉപയോഗിച്ച് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതുപോലെ അമിത വിശപ്പുണ്ടെങ്കില്‍ അതിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും.

ഒരു ടേബിള്‍ സ്പൂണ്‍ ജീരം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ ചെയ്ത ശേഷം ആ വെള്ളം രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കഴിക്കും. ഇവ നിത്യേന കഴിക്കുന്നതിലൂടെ ഭാരം പതിയെ കുറഞ്ഞ് വരും. വേഗത്തില്‍ തന്നെ ഇതിന്റെ ഫലം നമ്മുടെ ശരീരത്തില്‍ കാണാനാവും.

ഹോട്ട് ചോക്ലേറ്റും അണ്‍സ്വീറ്റന്‍ഡ് ബദാം പാലുമാണ് മൂന്നാമതുള്ള ഓപ്ഷന്‍. നിങ്ങള്‍ക്ക് മധുരത്തോട് താല്‍പര്യമുണ്ടെങ്കില്‍ ഇത് ഉപയോഗിക്കാം. ഹോട്ട് ചോക്ലേറ്റില്‍ അണ്‍സ്വീറ്റന്‍ഡ് ബദാം പാല്‍ ചേര്‍ക്കുന്നതോടെ കലോറികളെ നിയന്ത്രിച്ച് നിര്‍ത്താനാവും. മികച്ചൊരു ഹെല്‍ത്തി ചോയ്‌സായും ഇത് മാറും. നമുക്ക് മധുരത്തോടുള്ള ഇഷ്ടത്തെയും ഇത് സംതൃപ്തിപ്പെടുത്തും.

കൃത്യമായി കലോറിയെ നിയന്ത്രിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും. മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത ചായയും അതുപോലെ കഴിക്കാവുന്നതാണ്. കുറച്ച് ഇഞ്ചിയും മഞ്ഞളും ചൂട് വെള്ളത്തില്‍ ചേര്‍ത്താണ് കഴിക്കേണ്ടത്. ഇഞ്ചി ദഹനത്തെ സഹായിക്കും. മഞ്ഞളില്‍ എരിച്ചില്‍ മാറ്റാനാവുന്ന ഘടകങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+