തേങ്ങാവെള്ളം കൈയ്യില്ലുണ്ടോ? ആഴ്ച്ചയില്‍ ഒരു ഗ്ലാസ് കഴിച്ചുനോക്കൂ; കുടവയറിനെ പേടിക്കേണ്ടി വരില്ല
പൊണ്ണത്തടിയും അമിത ഭാരവും കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടിയോ? എങ്കില്‍ തീര്‍ച്ചയായും ശരീരത്തെ നമ്മള് സംരക്ഷിക്കേണ്ടതുണ്ട്. ഒട്ടും നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതുമാണ് പൊണ്ണത്തടിക്കും കുടവയറിനുമെല്ലാം കാരണമായി മാറുന്നത്. അപ്പോള്‍ നല്ലൊരു ഡയറ്റ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നമ്മള് കഴിച്ചുകൊണ്ടിരിക്കുന്ന പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും.
പ്രത്യേകിച്ച് ജങ്ക് ഫുഡുകള്‍. ഇവ നമ്മുടെ ശരീരത്തിന്റെ വില്ലനാണ്. ശരീരത്തിന് ആവശ്യമായ യാതൊന്നും ജങ്ക് ഫുഡുകളില്‍ ഇല്ല. എന്നാല്‍ അനാവശ്യമായ കൊഴുപ്പ് ഇഷ്ടം പോലെ ഇവയിലുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കുകയും പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയാല്‍ ഡയറ്റ് കിടിലനായിരിക്കും. അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്ന് നോക്കാം.

തേങ്ങാ വെള്ളം നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കണം. ധാരാളം ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. ഭൂരിഭാഗം ഡയറ്റീഷ്യന്മാരും നിര്‍ദേശിക്കുന്നതാണിത്. യഥാര്‍ത്ഥത്തില്‍ ഇവ ഹെല്‍ത്തിയാണോ? അതേ എന്നാണ് ഇതിന്റെ ഉത്തരം. കാര്യം തേങ്ങാ വെള്ളത്തിന് ധാരാളം ഗുണങ്ങളുണ്ട്. തേങ്ങാ വെള്ളത്തില്‍ ഇലക്ട്രോലൈറ്റ് പ്ലസുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇവ കലോറികള്‍ വളരെ കുറഞ്ഞവയാണ്. നമ്മുടെ ശരീരത്തെ ജലാംശത്താല്‍ നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. അതിലൂടെ ധാരാളം ഊര്‍ജം ലഭിക്കും നമ്മുടെ മെറ്റാബോളിസത്തെയും ഇവ മെച്ചപ്പെടുത്തും. അത് ദഹനത്തെ കാര്യമായി സഹായിക്കുന്ന കാര്യമാണ്. ദഹനം കൃത്യമായി നടന്നാല്‍ അത് വേഗത്തില്‍ ഭാരം കുറയാനും സഹായിക്കും.
തേങ്ങാവെള്ളത്തില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരത്തില്‍ ആവശ്യത്തിന് ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും. നമ്മുടെ വര്‍ക്കൗട്ടുകളെ അടക്കം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. അതുപോലെ തേങ്ങാവെള്ളത്തില്‍ സ്വാഭാവികമായിട്ടുള്ള മധുരം അടങ്ങിയിട്ടുണ്ട്.
നിങ്ങള്‍ക്ക് മധുരത്തിന്റെ ആസക്തിയുണ്ടെങ്കില്‍ തേങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. മധുരം കഴിക്കാനുള്ള ആസക്തിയെ ഇത് തൃപ്തിപ്പെടുത്തും. അതിലൂടെ ശരീരത്തിന് പ്രശ്നങ്ങളുമുണ്ടാവില്ല. നമ്മുടെ ഭാരം കൂടാന്‍ ഈ മധുരം കാരണമാകില്ല. രക്തത്തിലെ പഞ്ചസാരയെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീരത്തിലെ ടോക്സിനുകളെയും ഇവ പുറന്തള്ളും.
അതേസമയം തേങ്ങാവെള്ളം അധികമാകാതെ ഇരിക്കാനും നോക്കണം. കാര്ബാനേറ്റ് ഡ്രിങ്കുകളെ അപേക്ഷിച്ച് തേങ്ങാവെള്ളം ഹെല്‍ത്തിയാണ്. സര്‍ബത്തുകള്‍, ഷുഗര്‍ സിറപ്പുകള്‍ എന്നിവയ്ക്ക് പകരം ഇവ കഴിക്കാം. കാരണം ഇവയിലെല്ലാം പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. കലോറികള്‍ പൂജ്യത്തില്‍ നില്ക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളാണ് തേങ്ങാവെള്ളം.
എന്നാല്‍ ഇവ നിത്യേന കഴിക്കുന്നത് നമ്മുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകും. ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം ഇവ കഴിക്കുക. ബോട്ടിലില്‍ നിറഞ്ഞ തേങ്ങാവെള്ളം കഴിക്കേണ്ടതില്ല. പകരം തേങ്ങയില്‍ നിന്ന് നേരിട്ട് ലഭിക്കുന്നവ തന്നെ കഴിക്കുക. ഫ്രഷായിട്ടുള്ളവയിലാണ് പോഷകങ്ങള്‍ ഉണ്ടാവുക. തേങ്ങാവെള്ളം ഇഷ്ടമില്ലെങ്കില്‍ അലോവേറ ജ്യൂസും പരീക്ഷിക്കാവുന്നതാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications