പൊണ്ണത്തടി കാരണം പുറത്തിറങ്ങുന്നില്ലേ? നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കൂ, മാറ്റം ഇങ്ങനെ
പൊണ്ണത്തടി നമ്മളെ അത്ര പെട്ടെന്ന് വിട്ടുപോകാത്തൊരു പ്രശ്‌നമാണ്. കാരണം ചെറിയ വിട്ടുവീഴ്ച്ച പോലുമില്ലാതെ നമ്മള്‍ ഡയറ്റുകള്‍ അടക്കം പിന്തുടര്‍ന്നാല്‍ മാത്രമേ നമുക്ക് പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ സാദിക്കൂ. അത് വളരെ നിര്‍ബന്ധമായ കാര്യമാണ്. ചിലപ്പോള്‍ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ഒക്കെ പൂര്‍ണമായും ഒഴിവാക്കേണ്ടി വരും.
എങ്കില്‍ മാത്രമേ ഡയറ്റ് മുന്നോട്ട് കൊണ്ടുപോകാനാവൂ. പ്രധാനമായും നമ്മള്‍ മധുരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും. ഇനി നിങ്ങള്‍ സ്വീറ്റ് ടൂത്ത് ഉള്ള വ്യക്തികളാണെങ്കില്‍ മധുരത്തെ പൂര്‍ണമായും ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പകരം പ്രകൃതിദത്തമായ മാര്‍ഗങ്ങളെ ഉപയോഗിക്കേണ്ടി വരും.

പഴങ്ങള്‍ മധുരത്തിന് ബദലമായി ഉപയോഗിക്കാവുന്ന നാച്ചുറലായിട്ടുള്ള കാര്യങ്ങളാണ്. തീര്‍ച്ചയായും ഇത് നമ്മുടെ സ്വീറ്റ് ടൂത്തിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. ചെറുനാരങ്ങ, വെള്ളം, കോഫി എന്നിവയാണ് ശരിക്കും നമ്മുടെ ഡയറ്റിന് ഏറ്റവും ആവശ്യം. അതോടൊപ്പം വ്യായാമം കൂടി സമന്വയിപ്പിച്ചാല്‍ വിചാരിക്കുന്നതിലും വേഗത്തില്‍ കുടവയര്‍ കുറഞ്ഞിരിക്കും. അത്രത്തോളം സ്വാധീനം ഇവ ചെലുത്തുന്നുണ്ട്.
ചെറുനാരങ്ങ ജ്യൂസ് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. ഒരു ഗ്ലാസ് ചെറുനാരങ്ങ ചേര്‍ത്ത വെള്ളത്തിലേക്ക് തേന്‍ ചേര്‍ത്ത് വേണം കഴിക്കാം. ഇവ വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കുന്നത് സാധ്യമാക്കും. അതോടൊപ്പം തന്നെ കുടവയറും കുറഞ്ഞ് വരും.
പക്ഷേ അര്‍ധ രാത്രി കൊണ്ട് എല്ലാം മാറുമെന്ന് മാത്രം നമ്മള്‍ ധരിക്കരുത്. അത് വേഗത്തില്‍ സാധ്യമാക്കും. പക്ഷേ ക്ഷമ ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ജലാംശം ചെറുനാരങ്ങ വെള്ളം തേന്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ ലഭിക്കും. ശരീരത്തെ ഊര്‍ജത്തോടെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും.
അതുപോലെ കോഫി ശരീരത്തില്‍ വെള്ളം കുടിക്കുന്നതിലൂടെ ഉണ്ടാവുന്ന ഭാരം കുറയ്ക്കും. അതുപോലെ നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇവയെല്ലാം ശരീരത്തിന് ഭാരം കുറയ്ക്കുന്നതിന് ആവശ്യമാണ്. മികച്ച ശരീരപോഷണം ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ സാധിക്കൂ.
അതുപോലെ ഇവയൊന്നും അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി കഫീന്‍ ശരീരത്തിലെത്തുന്നത് ഭാരം വര്‍ധിക്കാന്‍ ഇടയാക്കും. അതുപോലെ നാരങ്ങ ജ്യൂസും അമിതമായി കഴിക്കരുത്. ഇവ രണ്ടും അമിതമായാല്‍ ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്‌നങ്ങള്‍ ത തേടി വരും. ഈ രോഗം വഷളാവാന്‍ ഇവ കാരണമാകും.
നിത്യേന ജോഗിംഗ്, ഓട്ടം, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവ കലോറികളെ വേഗം ദഹിപ്പിക്കും. ഇതിലൂടെ ശരീരത്തിലെയും വയറിലും അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യാനാവും. ഡയറ്റിനൊപ്പം ഇവ കൂടി കൃത്യമായാല്‍ വേഗത്തില്‍ തന്നെ ഭാരം കുറയ്ക്കാം.












Click it and Unblock the Notifications