Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ കൊണ്ട് പൊറുതിമുട്ടിയോ? ഒരൊറ്റ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കൊണ്ട് പരിഹരിക്കാം; ഇങ്ങനെ കഴിക്കൂ

നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ഇക്കാര്യങ്ങളില്‍ നമ്മള്‍ വീഴ്ച്ച വരുത്താറുണ്ട്. പ്രധാന കാരണം ജങ്ക് ഫുഡാണ്. ഇവ യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ആവശ്യമില്ലാത്തതാണ്. ബര്‍ഗറും പിസയും സാന്‍ഡ് വിച്ചുമെല്ലാം നമ്മുടെ ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകളെ നിറയ്ക്കുന്നതാണ്.

ഇവ അമിതമായി കഴിക്കുന്നതിലൂടെ ആദ്യം ഭാരക്കൂടുതല്‍ തേടിയെത്തും. പക്ഷേ കുടവയര്‍ വരുന്നതോടെയാണ് പ്രശ്‌നം വഷളാവുക. ചെറുപ്രായത്തില്‍ തന്നെ കുടവയര്‍ വരുന്നത് അത്ര നല്ല കാര്യമല്ല. ഇവയെ മാറ്റിയെടുക്കാന്‍ ഡയറ്റില്‍ കാര്യമായ മാറ്റം ആവശ്യമാണ്. അതുപോലെ തന്നെ വര്‍ക്കൗട്ടും വേണം. എന്തെല്ലാം നമ്മുടെ ഡയറ്റില്‍ വേണമെന്ന് നോക്കാം.

pineapple-diet

നമ്മുടെ ഡയറ്റിലേക്ക് പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉള്‍പ്പെടുത്തണം. അതിലൂടെ വിറ്റാമിനുകളും ശരീരത്തിലെത്തും. പ്രോട്ടീനുകളും ശരീരത്തിന് ആവശ്യമാണ്. അതുപോലെ ജ്യൂസുകളും ഇനി മുതല്‍ ഡയറ്റിന്റെ ഭാഗമാക്കാം. എന്നാല്‍ നമ്മുടെ കുടവയറിനെ വെറും ജ്യൂസ് കുടിച്ച് കൊണ്ട് മാത്രം കുറയ്ക്കാനാവില്ല.

എന്നാല്‍ ചില ജ്യൂസുകള്‍ക്ക് ഭാരം കുറയ്ക്കുന്നതിന് അടക്കം സഹായിക്കാനാവും. അതുപോലെ മെറ്റാബോളിസത്തെ ആരോഗ്യകരമാക്കാനും സാധിക്കും. അതായത് കൃത്യമായി ബാലന്‍സ് ചെയ്തിട്ടുള്ള ഒരു ഡയറ്റും കൃത്യമായ ഇടവേളകളിലുള്ള വ്യായാമവും വേഗത്തില്‍ നമ്മുടെ ഭാരത്തെ കുറയ്ക്കും. കുടവയറും അതുപോലെ തന്നെ ഇല്ലാതാവും.

പൈനാപ്പിള്‍ ഇഷ്ടമാണെങ്കില്‍ ഇന്ന് മുതല്‍ ഡയറ്റിലേക്ക് അത് കൊണ്ടുവരണം. പൈനാപ്പിള്‍ ജ്യൂസ് നിത്യേന കഴിക്കാം. അത്ഭുതകരമായ മാറ്റം ശരീരത്തില്‍ കൊണ്ടുവരാന്‍ ഇവയ്ക്ക് സാധിക്കും. പൈനാപ്പിളില്‍ ബ്രോമലെയിന്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ദഹനത്തിന് സഹായിക്കും. ശരീരത്തിലെ എരിച്ചിലുകള്‍ക്കും ശമനമുണ്ടാക്കും.

ഇവയെല്ലാം ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. നിത്യേന രാവിലെ വെറും വയറ്റില്‍ ഈ ജ്യൂസ് കഴിക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം ദഹനത്തിനും പൈനാപ്പിള്‍ ജ്യൂസ് കഴിക്കാം. ഫ്രഷ് ജ്യൂസായത് കൊണ്ട് ശരീരത്തിന് ഏറെ ഊര്‍ജം ഇവ സമ്മാനിക്കും.

തണ്ണിമത്തന്‍ ജ്യൂസും ഇന്ന് മുതല്‍ ശീലമാക്കാം. ഇവയില്‍ കലോറികള്‍ കുറവാണ്. അതുപോലെ അമിനോ ആസിഡുകളാല്‍ സമ്പന്നമാണ് ഈ ജ്യൂസുകള്‍. ഇവ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ദഹിപ്പിക്കാന്‍ സാധിക്കും. ചെറുനാരങ്ങ വെള്ളം അതുപോലെ കുടവയറിനെ കുറയ്ക്കാന്‍ കിടിലനൊരു ഡ്രിങ്ക്‌സാണ്.

നാരങ്ങ വെള്ളത്തില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ മെറ്റാബോളിസത്തെയും ഇവ മെച്ചപ്പെടുത്തും. മാതളനാരങ്ങ കൊണ്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആന്റിഓക്‌സിഡന്റുകളും പോളിഫിനല്‍സും മാതളനാരങ്ങിലുണ്ട്. കൊഴുപ്പിനെ വേഗം ദഹിപ്പിക്കാന്‍ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+