റാഗി കൊണ്ട് ദോശ ഉണ്ടാക്കിയാലോ? ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ; ഭാരമൊക്കെ വേഗത്തില്‍ കുറയും
നമ്മുടെ ഭാരം വല്ലാതെ കൂടി വരുന്നു. കുടവയറും അതിനൊപ്പം ഉണ്ട്. തീര്‍ച്ചയായും നമ്മളെല്ലാവരും നിരാശപ്പെട്ട് നില്‍ക്കുന്ന സമയമായിരിക്കും ഇത്. കാരണം എങ്ങനെ ഇത് കുറയ്ക്കണം എന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല. വെറുതെ ഭക്ഷണം കുറച്ച് മാത്രം കുടവയര്‍ കുറയില്ല. ഭാരം ചിലപ്പോള്‍ കുറഞ്ഞേക്കാം. ഭക്ഷണം കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തണം.
എന്നാല്‍ അത് ഹെല്‍ത്തിയായിരിക്കുമെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ ധാരാളം വെള്ളവും ശരീരത്തില്‍ എത്തേണ്ടതുണ്ട്. ഹെല്‍ത്തി എന്ന് പറയുമ്പോള്‍ അതില്‍ എന്തെല്ലാം ഭക്ഷണം വരുമെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാവും. തീര്‍ച്ചയായും ഏറ്റവും നല്ലതില്‍ വരുന്നത് റാഗിയാണ്. ഒരുപാട് ഗുണങ്ങളാണ് ഇതിനുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

റാഗിയുടെ റോട്ടി തന്നെ ആദ്യം പരീക്ഷിക്കാം. വളരെയധികം ഗുണങ്ങള്‍ ഇതുകൊണ്ടുണ്ട്. ഉത്തരേന്ത്യന്‍ മോഡലിലാണ് റാഗി റോട്ടി ഉണ്ടാക്കുക. സ്ഥിരമായി നിങ്ങള്‍ കഴിച്ച് കൊണ്ടിരിക്കുന്ന റോട്ടിക്ക് പകരം ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാണം റാഗി റോട്ടിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ നിങ്ങളുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും.
അതിലൂടെ ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കും. തുടരെ ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ അമിത ഭാരത്തിനും അതുപോലെ പൊണ്ണത്തടിക്കുമെല്ലാം കാരണമാകുന്നത്. ഫൈബര്‍ ശരീരത്തിലെത്തുന്നതോടെ ഭക്ഷണത്തിന്റെ അളവ് കുറയും. എന്നാല്‍ നമ്മള്‍ ഒരിക്കലും ക്ഷീണിതരുമാവില്ല.
റാഗിയുടെ ദോശ അതുപോലെ കിടിലനൊരു ഓപ്ഷനാണ്. നമ്മുടെ പ്രഭാത ഭക്ഷണമായി ഇതിനെ പരിഗണിക്കാം. റാഗി ദോശയുടെയും പ്രധാന പ്രത്യേകത അതില്‍ ഫൈബര്‍ ഘടകങ്ങളാണ്. ശരീരത്തിന് ഏറെ ആരോഗ്യകരമായ ഗുണങ്ങള്‍ സമ്മാനിക്കാന്‍ റാഗി ദോശയ്ക്ക് സാധിക്കും. രാവിലെ ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ഉന്മേഷം വര്‍ധിക്കും.
ദീര്‍ഘനേരം വിശപ്പറിയാതെ ജോലിയെടുക്കുകയും ചെയ്യാം. റാഗി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കും എന്ന് എത്ര പേര്‍ക്കറിയാം. ഇത് നമ്മള്‍ നിത്യേന കഴിക്കുന്ന ഉപ്പുമാവിന് പകരക്കാരനാണ്. അതില്‍ ഒരുപാട് കൊഴുപ്പ് സമ്മാനിക്കുന്ന ഘടകങ്ങളുണ്ട്. എന്നാല്‍ റാഗി ഉപ്പുമാവില്‍ അത്തരം കാര്യങ്ങളൊന്നുമില്ല. പോഷകങ്ങള്‍ ധാരാളം ശരീരത്തിലെത്തും.
ഇനി ഏറ്റവും സിംപിളായിട്ടുള്ള ഒരു റാഗി ഡിഷ് കൂടിയുണ്ട്. അതാണ് റാഗി കഞ്ഞി. റാഗിപ്പെടി കൊണ്ടാണ് ഇത് ഉണ്ടാക്കുക. ഇതൊരു പ്രോബിയോട്ടിക്ക് നിറഞ്ഞ ഭക്ഷണമാണ്. വേഗത്തില്‍ നമ്മുടെ ദഹനവും ഇത് സാധ്യമാക്കും. അതേസമയം റാഗി കൊണ്ട് മറ്റ് ഭക്ഷണങ്ങള്‍ അറിയുന്നവര്‍ക്ക് അതും പരീക്ഷിക്കാവുന്നതാണ്. കാരണം തീര്‍ച്ചയായും നമ്മുടെ ഡയറ്റിന് ഏറ്റവും ആവശ്യമായ നിരവധി കാര്യങ്ങള്‍ റാഗിയില്‍ അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications