തൈര് കൊണ്ടൊരു പ്രയോഗമുണ്ട്, മെലിഞ്ഞ് സുന്ദരനാവാം; കുടവയറിന്റെ പൊടിപോലുമുണ്ടാവില്ല, ഇങ്ങനെ കഴിക്കാം
നമ്മുടെ കുടവയറും പൊണ്ണത്തടിയുമെല്ലാം ആളൊരു പ്രശ്‌നക്കാരനാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ വിട്ടുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. കാരണം ശരീരം നന്നായി മാറിപ്പോകും. തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ നമ്മളെ വേഗം രോഗികളാക്കും. നമ്മള്‍ വിചാരിച്ചാല്‍ പക്ഷേ ഇതിനെ മറികടക്കാന്‍ സാധിക്കും. അതിന് ദിവസങ്ങള്‍ അല്ല മാസങ്ങള്‍ തന്നെ എടുക്കും.
ആദ്യം നമ്മുടെ ഭക്ഷണ രീതി പൊളിച്ചെഴുതുകയാണ് വേണ്ടത്. കൊഴുപ്പടങ്ങിയ ധാരാളം ജങ്ക് ഫുഡുകള്‍ നമ്മള്‍ കഴിക്കുന്നുണ്ടാവും. പ്രത്യേക ചീത്ത കൊഴുപ്പുകള്‍ വരുന്നതാണിത്. പ്രോട്ടീനും വിറ്റാമിനും ധാരാളമുള്ള ഭക്ഷണം നമ്മള്‍ ഡയറ്റില്‍ കൊണ്ടുവരും. അതിന് ഏറ്റവും നല്ലത് തൈരാണ്. നമ്മള്‍ പോലും അത്ഭുതപ്പെടുന്ന മാറ്റങ്ങള്‍ക്ക് തൈര് സഹായിക്കും.

നിരവധി വിദഗ്ധരാണ് തൈര് കുറച്ച് തണുപ്പിച്ച് കഴിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. നിങ്ങള്‍ അമിത ഭാരം കൊണ്ട് കഷ്ടപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും തൈര് നിത്യേന ശീലമാക്കുക. ഗുഡ് ബാക്ടീരിയ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോബിയോട്ടിക്‌സ് എന്നാണ് ഇവയെ വിളിക്കുക.
നമ്മുടെ ശരീരത്തെ മൊത്തം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. നമ്മുടെ മെറ്റാബോളിസത്തെ ഇവ കൂടുതല്‍ മെച്ചപ്പെടുത്തും. കൃത്യമായ ദഹനം നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ടെങ്കില്‍ അത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. അതുകൊണ്ട് നിത്യേന അമിതമായ അളവില്‍ അല്ലാതെ ഇവ കഴിക്കാന്‍ ശ്രമിക്കുക.
നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിലും തൈര് വലിയ പങ്കുവഹിക്കും. കാരണം പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ് തൈര്. ഇവയാണ് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുക. അത്ര പെട്ടെന്ന് ഒന്നും നമ്മുടെ ശരീരം രോഗത്തിന് പിടികൊടുക്കില്ല. വേഗത്തില്‍ ദഹനം ശരീരത്തിന് ലഭിക്കുന്നതാണ് മറ്റാരു പ്രധാന കാര്യം.
നിത്യേന തൈര് കഴിച്ചാല്‍ അത് ശരീരപോഷണത്തെ സ്വാഭാവികമായി മെച്ചപ്പെടുത്തും. നമ്മള്‍ അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വരില്ല. ഫ്രോസണ്‍ ചെയ്ത തൈര് ഒരു ചെറിയ കപ്പ് നിത്യേന കഴിക്കുകയാണ് ഈ ഡയറ്റിന് ആദ്യം ചെയ്യേണ്ടത്. ഇത് രോഗം പരത്തുന്ന ബാക്ടീരിയകള്‍ ശരീരത്തിലെത്താതെ തടയും. നമ്മുടെ ശരീരം ആരോഗ്യത്തെ നിലനില്‍ക്കാനാണ് ഇതിലൂടെ തൈര് സഹായിക്കുന്നത്.
ശരീരത്തിന് വേറെയും ഗുണങ്ങള്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കും. നമ്മുടെ രക്ത സമ്മര്‍ദം ഉയര്‍ന്നിരിക്കുകയാണെങ്കില്‍ അതിനെ കൃത്യമായി ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. ഹൈപ്പര്‍ടെന്‍ഷനും അതുവഴി കുറയും. കാരണം തൈരിലുണ്ട് കാല്‍സ്യവും മഗ്നീഷ്യവും.
ഹൃദയത്തിന്റെ പേശികളെ നിലനിര്‍ത്താനും, രക്ത സമ്മര്‍ദത്തെ ഉയര്‍ന്ന അളവില്‍ നിന്ന് കുറച്ചുകൊണ്ടുവരാനും ഇവ സഹായിക്കും. ഇനി ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തൈര് നിത്യേന കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ വേഗത്തില്‍ നമ്മുടെ കുടവയറിനെ ഇല്ലാതാക്കും. അമിത ഭാരം പെട്ടെന്ന് ഇല്ലാതാവും.












Click it and Unblock the Notifications