Get Updates
Get notified of breaking news, exclusive insights, and must-see stories!

2 സ്പൂണ്‍ ബ്ലാക്‌റൈസ് മതി, കുടവയറിനെ ആര്‍ക്കും പറപ്പിക്കാം, ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ

നമ്മുടെ ശരീരത്തിന് പൊണ്ണത്തടിയും കുടവയറും ചേര്‍ന്ന് വരുന്നത് ഫിറ്റ്‌നെസ് തീരെ ഇല്ലാത്തത് കൊണ്ടാണ്. അതുപോലെ നമ്മുടെ ഡയറ്റും പാളിയെന്ന് വേണം പറയാന്‍. ജങ്ക് ഫുഡുകള്‍ നിരന്തരം കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാവും. അത് ഒഴിവാക്കാനാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത്. കറുത്ത അരിയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ വഴിയുണ്ട്.

അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. വളരെ എളുപ്പത്തില്‍ തന്നെ ഇവ നമ്മുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. തീര്‍ച്ചയായും ഇവ കഴിക്കുന്നതിന് അടക്കം കൃത്യമായ അളവുകളുണ്ട്. നമ്മുടെ കുടവയറിനെ വളരെ വേഗത്തില്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. കാരണം അത്രയേറെ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.

black-rice

ബ്ലാക് റൈസ് നമ്മള്‍ സാധാരണ കഴിക്കുന്ന ചോറിന്റെ അത്ര സ്വാദുള്ളതല്ല. പക്ഷേ ഇവ ഹെല്‍ത്തിയാണ്. തീര്‍ച്ചയായും ഓര്‍ഗാനിക് ഭക്ഷണത്തില്‍ വരുന്നവയാണിത്. നമ്മുടെ ശരീതം കൂടുതല്‍ മെലിഞ്ഞ് സുന്ദരമാകാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ബ്ലാക് റൈസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കും.

പലപ്പോഴും ഭക്ഷണം അമിതമായി കഴിക്കാനുള്ള ആസക്തിയാണ് നമ്മുടെ അമിത ഭാരത്തിനും പൊണ്ണത്തടിക്കുമെല്ലാം കാരണമാകുന്നത്. എന്നാല്‍ ഫൈബര്‍ കഴിക്കുന്നതിലൂടെ നമ്മുടെ ദഹനം പതിയെ മാത്രമേ നടക്കൂ. അതോടൊപ്പം ശരീരത്തിന് ആവശ്യത്തിന് വേണ്ട പോഷകങ്ങളെ കൃത്യമായി വലിച്ചെടുക്കാനും ഇവ സഹായിക്കും.

അതുപോലെ ആന്റിഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ എരിച്ചിലുകളെ ഇല്ലാതാക്കി നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കുടവയര്‍ അടക്കം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും ബ്ലാക്‌റൈസ് ഡയറ്റില്‍ ഉണ്ടായിരിക്കണം. ആന്തോസയാനിന്‍ കൊണ്ട് സമ്പന്നമാണ് ബ്ലാക് റൈസുകള്‍. ഇന്ന് ലോകത്താകെ ഇവ ഉപയോഗിക്കുന്നുണ്ട്.

അതുപോലെ കൃത്യമായി ഇവ എളുപ്പത്തില്‍ ചവച്ചരച്ച് കഴിക്കാനും സാധിക്കും. പോഷകങ്ങള്‍ ഇവയില്‍ നിറഞ്ഞിരിക്കുകയാണ്. നമ്മുടെ ഹൃദയാരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കും. അത് ആവശ്യത്തിന് ബ്ലാക്‌റൈസിലുണ്ട്.

മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഇവയിലുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന കാര്യങ്ങളും ബ്ലാക് റൈസിലുണ്ട്. പ്രാഥമിക പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആന്തോസയാനിന്‍സില്‍ ക്യാന്‍സറിനെ നേരിടാനുള്ള ഘടകങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നിങ്ങളുടെ കണ്ണിന് മതിയായ കാഴ്ച്ച ലഭിക്കുന്നില്ലെങ്കിലും ബ്ലാക് റൈസ് ശീലമാക്കാം.

ഇവ കണ്ണിന് മികച്ച ആരോഗ്യം നല്‍കും. ലൂട്ടനും സിയാഷാങ്തിനും ബ്ലാക്‌റൈസില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആന്റിഓക്‌സിഡന്റുകളാണ്. ഇവ നമ്മുടെ കണ്ണിനെ എപ്പോഴും സംരക്ഷിക്കും. റെറ്റിനയ്ക്ക് ഇവയാണ് ഏറ്റവും ഗുണകരം. അത് ഹാനികരമാകുന്ന കാര്യങ്ങളെ അകറ്റി നിര്‍ത്തും. അതിലൂടെ കാഴ്ച്ചയും ശക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+