Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളുത്തുള്ളി കൊണ്ട് ഒരു പ്രയോഗമുണ്ട്, കുടവയറൊക്കെ പോയിരിക്കും, ഭാരവും കുറയും, ഇങ്ങനെ ചെയ്യാമോ?

കുടവയര്‍ കൊണ്ട് നമുക്ക് ആകെ നാണക്കേടായോ? എങ്കില്‍ അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാം. എത്ര പേര്‍ക്കറിയാം വെളുത്തുള്ളി നമ്മുടെ പൊണ്ണത്തടി കുറയ്ക്കാനും അതുപോലെ കുടവയര്‍ ഇല്ലാതാക്കാനുമെല്ലാം സഹായിക്കുമെന്ന്. അധികം പേര്‍ക്കും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ വെളുത്തുള്ളി ശരിക്കുമൊരു മരുന്ന് കൂടിയാണ്.

നമ്മുടെ ചുമയും ജലദോഷവുമെല്ലാം മാറ്റാന്‍ ഇവ സഹായിക്കും. അതുപോലെ ഏത് ഭക്ഷണത്തിനും കൂടുതല്‍ ടേസ്റ്റിന് വെളുത്തുള്ളി ബെസ്റ്റാണ്. നിങ്ങളുടെ ലൈഫ്‌സ്റ്റൈലും ഡയറ്റും മാറ്റാന്‍ ഇന്ന് മുതല്‍ ഡയറ്റില്‍ വെളുത്തുള്ളിയും ഉള്‍പ്പെടുത്തണം. എങ്കില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശരീരം മെലിഞ്ഞ് നിങ്ങള്‍ സുന്ദരനാവും.

garlic-weight-loss

വെളുത്തുള്ളിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്ന കാര്യങ്ങളില്‍ ഇവയും വരും. നമ്മുടെ ശരീരപോഷണത്തെ വലിയ രീതിയില്‍ സഹായിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. അത് ഭാരം കുറയ്ക്കാനും, അതുപോലെ കുടവയര്‍ ഇല്ലാതാക്കാനും സഹായിക്കും. ശരീരപോഷണത്തിനുള്ള ഘടകങ്ങള്‍ വെളുത്തുള്ളിയുണ്ട്.

അല്ലിസിന്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. നോറെപൈന്‍ഫ്രൈന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് ഇവ സഹായിക്കും. ശരീരപോഷണത്തെ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. ഇവ നമ്മുടെ കുടവയര്‍ കുറയ്ക്കുക മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുകയാണ്. അമിതമായ വിശപ്പ് പൊണ്ണത്തടിക്ക് കാരണമാകും.

കലോറികള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിന് ഏറ്റവും നല്ല മാര്‍ഗം. നമ്മുടെ വിശപ്പിനെ വര്‍ധിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. നമ്മുടെ വയര്‍ നിറഞ്ഞുവെന്ന് തലച്ചോറിനെ അറിയിക്കുന്നത് ലെപ്റ്റന്‍ എന്ന ഹോര്‍മോണാണ്. നമ്മുടെ തലച്ചോറിന്റെ ചടുലത വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി കഴിച്ച് തുടങ്ങാം. ഇതിലൂടെ ആവശ്യത്തിന് കഴിച്ചാല്‍ തന്നെ ലെപ്റ്റിന്‍ വഴി അത് നമ്മള്‍ അറിയും. അതിലൂടെ കലോറി കഴിക്കുന്നത് കുറയ്ക്കാം.

സള്‍ഫര്‍ അടങ്ങിയ അല്ലിസിന്‍ കാരണം നമ്മുടെ നെഞ്ചെരിച്ചില്‍ എല്ലാം മാറിക്കിട്ടും. ഇതെല്ലാം വെളുത്തുള്ളിയുടെ ഗുണമാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പുകള്‍ ഉള്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ കൊഴുപ്പുകള്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍ വെളുത്തുള്ളി കൊണ്ട് സാധിക്കും. ഇവ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. അതേസമയം വെളുത്തുള്ളി കഴിച്ചത് കൊണ്ട് ഭാരം കുറയില്ല. ഒരു ബാലന്‍സ് ചെയ്തുള്ള ഡയറ്റും ആവശ്യമാണ്.

അതിനൊപ്പം ചെറിയ വ്യായാമങ്ങളും ചെയ്യുക. ഇത് നമ്മളെ ആരോഗ്യവാന്മാരാക്കി മാറ്റും. വെളുത്തുള്ളി റോസ്റ്റ് ചെയ്തത്. അതുപോലെ പച്ച വെളുത്തുള്ളി, ഗാര്‍ലിക് അടങ്ങിയ ടാബ്ലെറ്റുകള്‍, വെളുത്തുള്ളിയും ചെറുനാരങ്ങയും ചേര്‍ന്ന ജ്യൂസ് പച്ച വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുക എന്നിവയെല്ലാം വെളുത്തുള്ളി നല്ല രീതിയില്‍ കളിക്കാനുള്ള മാര്‍ഗങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+