കുടവയര്‍ പോകുന്നേയില്ല, പൊണ്ണത്തടിയും മാറുന്നില്ല; വെള്ളം കുടിച്ച് മാറ്റിയെടുക്കാം, ഇങ്ങനെ ചെയ്യാം
ഫിറ്റ്നെസ് അത് എല്ലാവര്ക്കും ഒരുപോലെയായിരിക്കില്ല. പലര്‍ക്കും നല്ലൊരു ജീവിത ശൈലിയുണ്ടാവാറില്ല. ഇത് ശരീരത്തെ വളരെ മോശമായ നിലയിലേക്ക് മാറ്റാം. കുടവയറും, പൊണ്ണത്തടിയും, അമിത ഭാരവുമാണ് ഇതിന്റെയെല്ലാം ഭാഗമായി സംഭവിക്കുന്ന കാര്യം. തീര്‍ച്ചയായും നമ്മള് ആളുകളുടെ മുന്നില്‍ ഫിറ്റ്നെസ്സില്ലായ്മ കാരണം നാണംകെടാം. അതുപോലെ പരിഹസിക്കപ്പെടുകയും ചെയ്യാം.
എന്നാല്‍ അതൊന്നും കാര്യമാക്കേണ്ട. പക്ഷേ ഫിറ്റ്നെസ്സില് നമ്മള് ശ്രദ്ധിച്ചേ തീരൂ. അത് ആരോഗ്യപ്രദമായി ഇരിക്കുന്നതിന് അത്യാവശ്യമാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം കിടിലന്‍ ഡയറ്റാണ്. വെള്ളം കുടിച്ച് നമുക്ക് കുടവയര്‍ മാറ്റാന്‍ സാധിക്കുമെന്ന് അറിയുമോ? അത് എങ്ങനെയാണെന്ന് നോക്കാം. വെള്ളം നിങ്ങളുടെ ഭാരം കുറയ്ക്കും എന്നത് സത്യാവസ്ഥയാണ്. എന്നാല്‍ വെള്ളം മാത്രം കുടിച്ചാല്‍ അതിനൊത്ത ഡയറ്റും നിങ്ങള്‍ കൊണ്ടുവരണം.

എങ്കില്‍ മാത്രമേ മാജിക്ക് സംഭവിക്കൂ വയറിന് ചുറ്റുമുള്ള ഈ കൊഴുപ്പാണ് കുടവയറായി മാറും. നമ്മുടെ വയറിന്റെ ഉള്‍ഭാഗത്താണ് ഇവ ഉണ്ടാവുക. നമ്മുടെ അവയങ്ങള്‍ ചുറ്റും ഈ കൊഴുപ്പമുണ്ടാവും. വയറിലെന്ന പോലെ വൃക്കയിലും, കരളിലും ഇവയുണ്ടാവും. ഇന്‍ട്ര-അബ്ഡോമില് ഫാറ്റ് എന്നാണ് ഇവ അറിയപ്പെടുക. ഇനി കുടവയര്‍ മാറാന്‍ നിങ്ങളെ വെള്ളം സഹായിക്കുന്നത് എങ്ങനെയെന്ന് പറയാം.
അത് എത്ര വെള്ളം നിങ്ങള്‍ കുടിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ്. കൃത്യമായ കണക്കൊന്നും ഇക്കാര്യത്തില്‍ ഇല്ല. ഏഴ് ലിറ്റര്‍ എന്ന് പറയുന്നുണ്ടെങ്കില്‍ അത് നിര്‍ബന്ധമല്ലാത്ത കാര്യമാണ്. നിങ്ങളുടെ പ്രായം, ആരോഗ്യം, തൊഴില്‍, എന്നിവയെ എല്ലാം ആശ്രയിച്ചാണ് വെള്ളത്തിന്റെ അളവ് തീരുമാനിക്കുക. ദാഹം വരുമ്പോള്‍ എല്ലാം വെള്ളം കുടിക്കുക. നിങ്ങളുടെ ശരീരത്തിന് എത്ര വെള്ളം വേണമെന്ന് കൃത്യമായി അറിയാം.
സ്ത്രീകളാണെങ്കില്‍ നിത്യേന 11 കപ്പ് വെള്ളം കുടിക്കണമെന്നാണ് നിത്യേനയുള്ള കണക്ക്. പുരുഷന്മാരാണെങ്കില് പതിനഞ്ചര കപ്പ് വരെ കഴിക്കേണ്ടതായി വരും. സാധാരണ വെള്ളം കുടിക്കുകയോ, അതല്ലെങ്കില്‍ ജലാംശമുള്ള വെള്ളം കുടിക്കുകയോ ചെയ്താല്‍ മതി. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കില് കൃത്യമായി മൂത്രമൊഴിക്കാനുണ്ടാവും. അത് തന്നെയാണ് ശരീരത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്തുന്നുണ്ട് എന്നുള്ളതിനുള്ള ലക്ഷണം.
നിങ്ങള്‍ മൂത്രത്തിന് ഇരുണ്ട മഞ്ഞ നിറമാണെങ്കിലോ ബ്രൗണ്‍ നിറത്തിലാണെങ്കിലോ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ വെള്ളം വേണമെന്നാണ് അര്‍ത്ഥം. ഇനി ഇത് ഇളം മഞ്ഞ നിറത്തിലാണെങ്കില്‍, ഏറ്റവും തെളിഞ്ഞ നിറത്തിലാണ് പുറത്തേക്ക് ഒഴിക്കുന്നതെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ഭാരം കുറയില്ല. പക്ഷേ ഭാരം കുറയ്ക്കാന്‍ ഇവ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ശരീരത്തെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
അതുപോലെ വെള്ളം ധാരാളം കുടിച്ചാല്‍ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. വിശപ്പ് വന്നാല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിച്ച് നോക്കൂ. ഭക്ഷണത്തിന് മുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതി. നമ്മുടെ ദഹനത്തെ വേഗത്തിലാക്കാനും, കലോറികളെ കുറയ്ക്കാനും, ഇവ സഹായിക്കും. കാരണം വെള്ളത്തില്‍ കലോറികള്‍ ഇല്ല.
-
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ -
വര്‍ക്ക് ഫ്രം ഹോം 'ഈറ്റ് അറ്റ് ഹോം' ആക്കി മാറ്റരുതേ; വയറിന് റെസ്റ്റ് കൊടുക്കാതെ കഴിച്ചാല്‍ സംഭവിക്കുന്നത് -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications