പൊണ്ണത്തടി കുറച്ചിട്ട് തന്നെ ബാക്കി കാര്യം, പുഴുങ്ങിയ മുട്ട ശീലമാക്കിയാലോ? ഗുണങ്ങള്‍ വേറെയും
പൊണ്ണത്തടിയും കുടവയറും സാധാരണ യുവതലമുറ നേരിടുന്ന വലിയൊരു പ്രശ്നമാണ്. കൃത്യമായ ചിട്ടകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്. എന്നാല്‍ നല്ലൊരു ശതമാനവും ഇത്തരം കാര്യങ്ങള്‍ പാലിക്കാത്തവരാണ്. കെയര്‍ ഫ്രീ സമീപനം എല്ലാവരിലുമുണ്ട്. അതുകൊണ്ട് നമ്മുടെ ശരീരം അമിതമായി തടിക്കാന്‍ തുടങ്ങും. കുടവയറും അതോടൊപ്പം വരും.
എന്നാല്‍ ഇവ ഒരിക്കലും വിട്ടുപോകില്ല എന്ന ധാരണ തെറ്റാണ്. നമ്മള് മനസ്സ് വെച്ചാല്‍ ഇതെല്ലാം മറികടക്കാന്‍ സാധിക്കും. എങ്ങനെയല്ലേ മനസ്സില്‍ വരുന്നത്. ഇന്ന് മുതല്‍ ഡയറ്റില്‍ പുഴുങ്ങിയ മുട്ടകള്‍ ശീലമാക്കണം. അതുകൊണ്ട് ഗുണങ്ങള്‍ അനവധിയാണ്. ശരീരത്തെ ഹെല്‍ത്തിയാക്കി മാറ്റാന്‍ ഇവയ്ക്ക് സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

കുടവയര്‍ നിയന്ത്രിക്കാന്‍ ഏറ്റവും ആവശ്യം നമ്മള് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയാണ്. അതിന് ചെയ്യേണ്ട ആദ്യ കാര്യം പുഴുങ്ങിയ മുട്ട കഴിക്കുകയാണ്. ഇവ കഴിച്ചാല്‍ നമ്മുടെ വയര്‍ ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കും. അതാണ് കോഴിമുട്ടകളുടെ പ്രത്യേകത. തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്ത ഒരു വ്യക്തിയുടെ ഭാരം തനിയേ കുറയും. അതിന് മുട്ടകള്‍ സഹായിക്കും.
അത് മാത്രമല്ല, മുട്ടകളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇവയ്ക്കും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതേസമയം പുഴുങ്ങിയ മുട്ടകള്‍ മാത്രം കഴിച്ചാല്‍ ഭാരം കുറയില്ല. പകരം ആവശ്യമുള്ള ഭക്ഷണങ്ങള്‍ ബ്രേക്ഫാസ്റ്റില്‍ അടക്കം ഉള്‍പ്പെടുത്തണം.
ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ സ്ട്രെസ്സുകള്‍ കൊണ്ടുണ്ടാവുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. അവയെ നിയന്ത്രിക്കാന്‍ മുട്ടകള്‍ നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. ഇത് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. എന്‍സിബിഐയുടെ പഠനത്തിലും മുട്ടകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങളെ പറ്റി പറയുന്നുണ്ട്.
നമ്മുടെ മുടിക്കും ഏറെ ഗുണം ചെയ്യുന്നതാണ് മുട്ടകളാണ്. കാരണം മുടികളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരളം ആവശ്യമാണ്. അത് മുടിക്കൊഴിച്ചിലിനെ തടയും. മുടിയെ ആരോഗ്യത്തെ നില്‍ക്കാനും അവ സഹായിക്കും. മുട്ടികള്‍ നമ്മുടെ മുടിയില്‍ പുരട്ടാനും ഉപയോഗിക്കാം. മുട്ടകളില്‍ കണ്ടുവരുന്ന അമിനോ ആസിഡുകള്‍ മുടിയെ കട്ടിയുള്ളതാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഡി3, ഫോലേറ്റ്, പാന്തോതെനിക് ആസിഡ്, സെലെനിയം എന്നിവ മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്.
ഇതെല്ലാം മുടികൊഴിച്ചിലിനെ തടയും. നമ്മുടെ അസ്ഥികള്‍ക്കും അതുപോലെ ഗുണകരമാണ് മുട്ടകള്‍. അസ്ഥികള്‍ ബലിഷ്ഠമാകാന്‍ വ്യായാമം മാത്രം പോര. പകരം പോഷകങ്ങള്‍ കൂടി ആവശ്യമാണ്. നിരവധി ധാതുക്കള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ അസ്ഥിയെ ശക്തിയേറിയതാക്കും. അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ ഡി, സിങ്ക് എന്നിവയെല്ലാം അസ്ഥികളെ കരുത്തേറിയതാക്കാന് സഹായിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications