Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ ശല്യമാകുന്നുണ്ടോ? പൊണ്ണത്തടിയും വന്നല്ലോ; എല്ലാം മാറ്റിയെടുക്കാന്‍ മുരിങ്ങ ശീലമാക്കാം

ശരീര ഭാരം വല്ലാതെ വര്‍ധിക്കുന്നു. പൊണ്ണത്തടിയും, അതുപോലെ കുടവയറുമെല്ലാം ഒരേസമയം അലട്ടുന്നു. ഇതൊക്കെ ഒരു സാധാരണ വ്യക്തിയെ ആശങ്കപ്പെടുത്താവുന്ന കാര്യമാണ്. ഡയറ്റുകള്‍ എങ്ങനെ പരീക്ഷിക്കുമെന്ന് പോലും ഇവര്‍ക്ക് അറിയുന്നുണ്ടാവില്ല. എന്നാല്‍ ഇതൊക്കെ മാറ്റിയെടുക്കാവുന്ന കാര്യങ്ങളാണ്. അത്ര ഭയക്കേണ്ട കാര്യവുമല്ല ഇത്. നമ്മള്‍ തന്നെ ഒന്ന് ശ്രമിച്ചാല്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാം.

ഇപ്പോഴുള്ള ശരീരം മെലിഞ്ഞ് സ്ലിമ്മായി മാറുകയും ചെയ്യും. അതിനായി നമ്മുടെ ഭക്ഷണത്തില്‍ ഒരു കാര്യം ഉള്‍പ്പെടുത്തിയാലോ? മറ്റൊന്നുമല്ല മുരിങ്ങയും, മുരിങ്ങക്കായുമാണ് ഇക്കാര്യങ്ങള്‍. ഇവ നിങ്ങളുടെ ശരീരത്തെ വേഗത്തില്‍ മെലിയാന്‍ സഹായിക്കും. അത് എങ്ങനെ എന്ന് നോക്കാം.മുരിങ്ങയ്ക്കയും അതുപോലെ മുരിങ്ങ ഇലയും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഏറെ കാര്യങ്ങള്‍ അടങ്ങിയതാണ്.

moringa-leaves

പോഷകങ്ങളാല്‍ സമ്പന്നമാണ് ഇവ. വിറ്റാമിനുകള്‍ ഇവയില്‍ നിറഞ്ഞിരിക്കുന്നുണ്ട്. വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ധാതുക്കളായ കാല്‍ഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും ഇതില്‍ തന്നെ ഇഷ്ടം പോലെ ഉണ്ട്. നമ്മുടെ ഭാരം കുറയ്ക്കുന്നതിനും പൊണ്ണത്തടി ഇല്ലാതാക്കുന്നതിനും പ്രധാനമായും വേണ്ട കാര്യങ്ങളാണ് ഇവയെല്ലാം.

മറ്റൊരു ഭക്ഷണവും മുരിങ്ങയ്ക്ക കഴിക്കുന്നുണ്ടെങ്കില്‍ വേണ്ടി വരില്ല. പോഷകാഹാരങ്ങള്‍ കഴിക്കുന്നതാണ് നമ്മുടെ ഭാരം കുറയ്ക്കാന്‍ ഏറ്റവും സഹായിക്കുക. പോഷകങ്ങള്‍ ശരീരത്തിലെത്തുന്നതോടെ ഇവയില്ലാത്ത ഭക്ഷണത്തിനായി നമ്മള്‍ ആഗ്രഹിക്കില്ല. കലോറികള്‍ കൂടുതലായുള്ള ഭക്ഷണവും തനിയെ നമ്മള്‍ ഉപേക്ഷിക്കും. ഡയറ്ററി ഫൈബര്‍ അതുപോലെ നമ്മുടെ ഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്യമാണ്.

മുരിങ്ങക്കയില്‍ ധാരാളം ഡയറ്ററി ഫൈബറുണ്ട്. അത് നമ്മളെ ദീര്‍ഘനേരം വിശപ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കും. നമ്മുടെ വയര്‍ ഇവ കഴിക്കുന്നതിലൂടെ നിറഞ്ഞിരിക്കും. ദീര്‍ഘനേരത്തേക്ക് ഇതിലൂടെ വിശപ്പുണ്ടാവില്ല. മുരിങ്ങയ്ക്ക കറിയോ, അതുപോലെ മുരിങ്ങയിലയുടെ ഉപ്പേരിയോ ഒക്കെ ഇത്തരത്തില്‍ കഴിക്കാം. ഇവയ്ക്ക് ദഹനം പതിയെയാക്കാന്‍ സാധിക്കും. പക്ഷേ ആരോഗ്യകരമായ രീതിയിലായിരിക്കും ഇത്. അമിതമായ വിശപ്പിനെയും ഭക്ഷണം കഴിക്കലിനെയും ഇവ നിയന്ത്രിക്കും.

ഉച്ചയ്ക്കുള്ള ഭക്ഷണത്തില്‍ ഇനി മുതല്‍ കൂടുതലായി മുരിങ്ങിലയോ അതുപോലെ മുരിങ്ങക്കയോ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. മുരിങ്ങയ്ക്കയില്‍ കലോറികളും വളരെ കുറവാണ്. കലോറികള്‍ കുറഞ്ഞ ഭക്ഷണമാണ് ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യം. പല ഭക്ഷണസാധനങ്ങളിലായി ഇവ ഉള്‍പ്പെടുത്താം. അപ്പോള്‍ എല്ലാ ഭക്ഷണത്തിലും കലോറികള്‍ കുറയും. പോഷകങ്ങള്‍ ഭക്ഷണത്തിലെത്താനും ഇവ സഹായിക്കും. നമ്മുടെ ശരീരപോഷണത്തെയും മുരിങ്ങ മെച്ചപ്പെടുത്തും. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും മുരിങ്ങ നിയന്ത്രിച്ച് നിര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+