പൊണ്ണത്തടിയും കുടവയറും ഒന്ന് കുറച്ചാലോ? പേരയ്ക്ക ശീലമാക്കണം, ഡയറ്റില്‍ ഇങ്ങനെ ഉള്‍പ്പെടുത്താം
പൊണ്ണത്തടിയും അതുപോലെ കുടവയറും ഒരുവിധ ആളുകളുടെ എല്ലാം പ്രധാനപ്പെട്ട ഫിറ്റ്‌നെസ് പ്രശ്‌നങ്ങളില്‍ ഇ വയുണ്ടാവും. പലര്‍ക്കും അത് മാറ്റിയെടുക്കാന്‍ തന്നെ മടിയുണ്ടാവും. ഇത്തരം അവഗണനകളാണ് ഇവ വഷളാക്കുന്നത്. പിന്നീട് ഇവ മാറ്റിയെടുക്കുക ഒരല്‍പ്പം ബുദ്ധിമുട്ടാവും. ഇപ്പോള്‍ തന്നെ അവയെല്ലാം മാറ്റിയെടുക്കാന്‍ നല്ലൊരു ഡയറ്റ് തുടങ്ങുന്നതാണ് നല്ലത്. അതിന് ഭക്ഷണ ക്രമീകരണം കൃത്യമായി നടക്കണം.
എന്തായിരിക്കണം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. മറ്റൊന്നുമല്ല ഡയറ്റില്‍ ഇനി പേരയ്ക്കും ഉള്‍പ്പെടുത്തുക. ഇവ വിവിധ തരത്തില്‍ ഉപയോഗിക്കാം. നമ്മുടെ ഭാരം എളുപ്പത്തില്‍ കുറയാന്‍ സഹായിക്കും. പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്നവരെ അത്ഭുതകരമായ രീതിയില്‍ അത് കുറയ്ക്കാനും പേരയ്ക്ക് കൊണ്ടാവും.പേരയ്ക്കയില്‍ കലോറികള്‍ വളരെ കുറവാണ്. ഇതാണ് ഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നതിനുള്ള പ്രധാന കാരണം.

നമ്മുടെ ഭാരം അമിതമായി വര്‍ധിക്കുന്നതിന് പ്രധാന കാരണം തീര്‍ത്തും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കാരണമാണ്. ഇവ ഒഴിവാക്കുകയാണ് ആദ്യ ചെയ്യേണ്ടത്. ചിപ്‌സുകള്‍, ബിസ്‌കറ്റുകള്‍ എന്നിവയെല്ലാം ഒഴിവാക്കേണ്ടതില്‍ വരും. പകരം ലഘുഭക്ഷണമായി പേരയ്ക്ക ഉള്‍പ്പെടുത്തൂ. പ്രകൃതിദത്തമായ പഴമാണിത്. ഇതില്‍ കൊഴുപ്പ് തീരെയില്ല.
നിങ്ങളുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇവ ധാരാളം സമ്മാനിക്കും. വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, എന്നിവയെല്ലാം പേരയ്ക്കില്‍ ഉണ്ട്. പേരയ്ക്കയിലെ പോഷകങ്ങള്‍ നമുക്ക് ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കും. അതിലൂടെ തന്നെ അമിതമായി കൊഴുപ്പും, കലോറികളും നിറഞ്ഞ ഭക്ഷണങ്ങള്‍ ശരീരത്തിലെത്തുന്നത് തടയാന്‍ സാധിക്കും.
പേരയ്ക്ക കൊണ്ടൊരു സ്മൂത്തി പരീക്ഷിച്ച് നോക്കാവുന്നതാണ്. കാരണം സ്മൂത്തികള്‍ ശരീരത്തെ ഒന്ന് കൂളായി നിര്‍ത്താനും, അതുപോലെ ഊര്‍ജത്തോടെ നിലനില്‍ക്കാനും സഹായിക്കും. പേരയ്ക്ക സ്മൂത്തികളില്‍ ഉള്‍പ്പെടുത്തിയാല്‍ പോഷകങ്ങള്‍ ധാരാളമായി നമ്മുടെ ശരീരത്തിലെത്തും. ഇതിനൊപ്പം പാലോ യോഗര്‍ട്ടോ ചേര്‍ക്കാം. അതല്ലെങ്കില്‍ വാഴപ്പഴമോ, ബെറികളോ ഒപ്പം ചേര്‍ത്താല്‍ ഹെല്‍ത്തിയായ സ്മൂത്തി തയ്യാറാക്കാം. മിക്‌സഡ് ഫ്രൂട്ട് സ്മൂത്തിക്ക് ഗുണങ്ങള്‍ ഏറെയാണ്.
സ്മൂത്തികളില്‍ ചിയാ സീഡുകളും ചണവിത്തുകളും ചേര്‍ത്താല്‍ ഫൈബറും, ഒമേഗ 3 ഫാറ്റി ആസിഡുകളും നമുക്ക് ഇതിലൂടെ ലഭിക്കും. പേരയ്ക്ക കൊണ്ട സലാഡുകളും ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇവ ചീരയെല്ലാം ചേര്‍ത്തുള്ള സലാഡുകളില്‍ ചേര്‍ക്കാം. വെള്ളരി, തക്കാളി, ക്യാപ്‌സിക്കം പോലുള്ളവയും ഈ സാലഡില്‍ ചേര്‍ക്കാവുന്നതാണ്. പേരയ്ക്കയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നമ്മുടെ ദഹനത്തെയും മെച്ചപ്പെടുത്തും. നമുക്ക് മധുരം നിറഞ്ഞൊരു ലഘുഭക്ഷണം കഴിക്കണമെങ്കിലും പേരയ്ക്ക കഴിക്കാം. ക്രീമും, പഞ്ചസാരയും ചേര്‍ന്ന ഡെസേര്‍ട്ടുകളെല്ലാം ഇനി മുതല്‍ ഒഴിവാക്കാം.












Click it and Unblock the Notifications