പൊണ്ണത്തടിയുണ്ടെങ്കില്‍ മാറ്റണം, കുടവയറും കളയണം, നിത്യേന ഓറഞ്ച് കഴിച്ചാലോ? ഈ മാറ്റം ഉറപ്പ്
നമ്മുടെ ശരീര ഭാരം കുറയ്ക്കുക എന്നത് കുറച്ചൊരു ചലഞ്ചിംഗായ കാര്യമാണ്. അതുപോലെ പൊണ്ണത്തടി കൂടിയുണ്ടെങ്കില്‍ നമ്മള്‍ നന്നായി തന്നെ കഠിനാധ്വാനം ചെയ്യേണ്ടി വരും. സാധാരണ അമിതഭാരവും, കുടവയറും, പൊണ്ണത്തടിയുമെല്ലാം യുവജനതയില്‍ കണ്ടുവരുന്ന കാര്യങ്ങളാണ്. ഇവ കുറയ്ക്കാന്‍ എന്താണ് ചെയ്യുക എന്ന് ആരായാലും ചിന്തിച്ച് പോകും.
മറ്റൊന്നുമല്ല, ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഭക്ഷണങ്ങലാണ് ഇന്ന് മുതല്‍ നിങ്ങള്‍ കഴിക്കുന്നതെന്ന് ഉറപ്പാക്കുക. കൂടുതലായും അവ നമ്മുടെ ഡയറ്റില്‍ ഉണ്ടാവണം. പ്രഭാതഭക്ഷണം മുതല്‍ അത് ഫോളോ ചെയ്യുകയും വേണം. അത്തരത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് നോക്കാം.

മാതളനാരങ്ങ: ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴവര്‍ഗമാണ് മാതള നാരങ്ങ. ഇവ നിത്യേന കഴിക്കുന്നത് വളരെ നല്ലതാണ്. പോളിഫിനലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ ഈ പഴവര്‍ഗം സഹായിക്കും. വേഗത്തില്‍ നമ്മുടെ കുടവയറിനെ ഇവ ഇല്ലാതാക്കും.ഡയറ്റില്‍ ആദ്യം വേണ്ട പഴ വര്‍ഗമാണിത്.
സിട്രസ് പഴങ്ങള്‍: ഡയറ്റില്‍ നമുക്ക് ആവശ്യമുള്ളത് മറ്റൊരു പഴവര്‍ഗമാണ്. സിട്രസ് പഴങ്ങളാണ് നിത്യേന കഴിക്കേണ്ടത്. ഓറഞ്ചുകള്‍, ചെറു മധുരനാരങ്ങ, ചെറുനാരങ്ങ എന്നിവയെല്ലാം തണുപ്പ് കാലത്ത് നമുക്ക് കഴിക്കാന്‍ സാധിക്കുന്ന വിന്റര്‍ പഴവര്‍ഗങ്ങളാണ്. ഇവയില്‍ ധാരാളം വിറ്റാമിന്‍ സിയും അതുപോലെ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തന്നെ മെച്ചപ്പെടുത്തും. അതിന് പുറമേ നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ നീക്കാനും സഹായിക്കും. ശരീര പോഷണത്തെ ഏറ്റവും മികച്ചതാക്കാനും സിട്രസ് പഴവര്‍ഗങ്ങള്‍ സഹായിക്കും.
ഗ്രീന്‍ ടീ: നിത്യേന കഴിക്കുന്ന ചായക്ക് പകരം ഇനി മുതല്‍ ഗ്രീന് ടീ തന്നെ ശീലമാക്കുക. തണുപ്പ് കാലത്ത് ഉന്മേഷം പകരാന്‍ ഗ്രീന്‍ ടീ സഹായിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിനുകള്‍ ഇവയില്‍ ധാരാളമുണ്ട്.
നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ ഇ വ സഹായിക്കും. വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. തണുപ്പ് വിറയ്ക്കുന്ന കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പാനീയമായും ഗ്രീന്‍ ടീ മാറും.
നട്‌സും സീഡ്‌സും: ബദാം, വാല്‍നട്ടുകള്‍, ചിയ സീഡ്‌സ്, ചണവിത്തുകള്‍ എന്നിവ ധാരാളം കഴിക്കാം. ഇ വയില്‍ ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളും, ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ നമ്മളെ സഹായിക്കും. അതിലൂടെ അമിതമായ വിശപ്പും നമുക്കുണ്ടാവില്ല. ഇതിലൂടെ പോഷകങ്ങള്‍ ഒട്ടുമില്ലാത്ത ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും.












Click it and Unblock the Notifications