പൊണ്ണത്തടി കുഴപ്പിക്കുന്നുണ്ടോ? ഒന്നും നോക്കേണ്ട സപ്പോട്ട കഴിച്ച് തുടങ്ങിക്കോ; മെലിഞ്ഞ് സുന്ദരനാവാം
അമിത ഭാരവും പൊണ്ണത്തടിയും, ഇവ രണ്ടും ഒരു ശരീരത്തിന്റെ പ്രധാന ശത്രുക്കളാണ്. പക്ഷേ ഇതൊരിക്കലും വെറുതെ വരുന്നതല്ല. നമ്മുടെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തില്‍ നിന്ന് വരുന്നതാണ്. ശ്രമിച്ചാല്‍ നമ്മുടെ ജീവിതശൈലി ഒന്ന് മാറ്റിയെടുക്കാം. എങ്കില്‍ മാത്രമേ ഭാരം കുറച്ചെടുക്കാനും, പൊണ്ണത്തടിയെ ഇല്ലാതാക്കാനുമെല്ലാം സാധിക്കൂ. അതിനായി നമ്മള്‍ കിടിലന്‍ ഡയറ്റ് തന്നെ എടുക്കേണ്ടി വരും.
അതിനൊപ്പം തന്നെ നല്ല വ്യായാമവും നമുക്കെല്ലാം ആവശ്യമാണ്. എങ്കിലേ ഡയറ്റ് കൊണ്ട് കാര്യമുള്ളൂ. എന്നാല്‍ ഡയറ്റില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം എന്ന് നിങ്ങള്‍ക്ക് അറിയുമോ? സപ്പോര്‍ട്ട നിര്‍ബന്ധമായും ഡയറ്റില്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടാവുമെന്ന് നോക്കാം.

സപ്പോട്ട കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. നല്ല മധുരമുള്ള പഴമാണിത്. സ്വാദ് മാത്രമല്ല ഇതിനുള്ളത്. നമ്മുടെ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. കാരണം ഇതില്‍ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമുക്ക് അമിത വിശപ്പ് തോന്നാതെ പിടിച്ച് നിര്‍ത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിലൂടെ സാധിക്കും. ദീര്‍ഘനേരത്തേക്ക് നമുക്ക് വിശപ്പുണ്ടാവില്ല.
ഇതാണ് ശരിക്കും ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കുക. കാരണം അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും പൊണ്ണത്തടിക്കും അമിത ഭാരത്തിനും കാരണമാകുന്നത്. സപ്പോര്‍ട്ട ജ്യൂസ് അടിച്ചും കഴിക്കാവുന്നതാണ്. അതുപോലെ മികച്ച ദഹനവും ഇത് സാധ്യമാക്കും. നിത്യേന ഇവ ഡയറ്റില്‍ അതുകൊണ്ട് ഉള്‍പ്പെടുത്തണം.
സപ്പോട്ടയില്‍ ഫൈബര്‍ മാത്രമല്ല, വിറ്റാമിനുകളും, ആന്റിഓക്‌സിഡന്റുകളുമുണ്ട്.
അത് ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കും. അത് മാത്രമല്ല, നമ്മുടെ ശരീരത്തിലെ എരിച്ചിലുകളും ഇല്ലാതാക്കും. നമ്മള്‍ ഒരു വര്‍ക്കൗട്ട് കഴിഞ്ഞ് ക്ഷീണിതനായി നില്‍ക്കുകയാണെന്ന് കരുതുക. എങ്കില്‍ ഉടനെ തന്നെ സപ്പോട്ട കഴിക്കുക. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വര്‍ക്കൗട്ടിന് ശേഷം നമുക്ക് വേണ്ടതും കാര്‍ബുകളാണ്. ഇത് നമ്മുടെ ഊര്‍ജത്തിന്റെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല, ശരീരപോഷണത്തെയും മെച്ചപ്പെട്ടതാക്കും.
നമ്മുടെ വര്‍ക്കൗട്ടിന് ഒരിക്കലും ക്ഷീണം തോന്നാതിരിക്കാന്‍ ഏറ്റവും ബെസ്റ്റും സപ്പോട്ട തന്നെയാണ്. ഭാരം കുറയ്ക്കുന്നത് മാത്രമല്ല, പല കാര്യങ്ങള്‍ക്കും ഇവ സഹായിക്കും. അതുപോലെ നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സപ്പോട്ട കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയത് കൊണ്ട് ഇവ മഞ്ഞുകാല രോഗങ്ങളെ തടയാന്‍ നല്ലതാണ്.
പ്രതിരോധ ശേഷിയെ വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ സപ്പോട്ടയ്ക്ക് സാധിക്കും. നമ്മുടെ ചര്‍മം അതുപോലെ മഞ്ഞുകാലത്ത് വല്ലാതെ വരണ്ടത് പോലെയാകും. അതിന് തിളക്കമേറ്റാന്‍ ഇവയ്ക്ക് സാധിക്കും. വിറ്റാമിനുകളായ ഇ, എ, സി എന്നിവ സപ്പോട്ടയിലുണ്ട്. ഇവ ചര്‍മത്തെ തിളക്കമേറിയതാക്കാന്‍ സഹായിക്കും. ഇവ ചര്‍മത്തില്‍ ജലാംശം നിറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications