Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരം കുറയ്ക്കുന്നത് ഇത്ര എളുപ്പമോ? ആപ്പിളില്‍ നിന്ന് തുടങ്ങാം, ഈ മാറ്റങ്ങള്‍ ഉറപ്പായും കാണാം

നമ്മുടെ അമിത ഭാരവും പൊണ്ണത്തടിയും എങ്ങനെ കുറയ്ക്കാം. പലപ്പോഴും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ ആലോചിക്കുന്ന കാര്യമാണിത്. അതിന് വഴിയുണ്ട്. ഏറ്റവും നല്ല മാര്‍ഗമാണ് ശരീരപോഷണം. കൃത്യമായ ദഹനവും, പോഷകങ്ങളെ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുന്നതാണ് ഇക്കാര്യം നമ്മുടെ ഭാരം കുറയ്ക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഇതിന് ഏറ്റവും നല്ല കാര്യം ഫ്രൂട്ട്‌സ് കഴിക്കുന്നതാണ്.ആവശ്യമേറിയ ഒരുപാട് ആരോഗ്യപ്രദമായ കാര്യങ്ങള്‍ പഴങ്ങളിലുണ്ട്. ഇവ നിത്യേന നിങ്ങളുടെ ഡയറ്റിലുള്‍പ്പെടുത്തണം. എങ്കില്‍ അതിവേഗ മാറ്റങ്ങളും പ്രകടമാവും. അത്തരത്തില്‍ നിത്യേന കഴിക്കേണ്ടവ ഏതൊക്കെയാണെന്ന് നോക്കാം.

apple-weight-loss

ആപ്പിളുകള്‍ നിന്ന് തന്നെ ഈ ഡയറ്റ് ആരംഭിക്കാം. ഏത് ഹെല്‍ത്തി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഫലവര്‍ഗമാണ് ആപ്പിള്‍. ബ്രേക്ക്ഫാസ്റ്റിനും അത്താഴത്തിനും ഇവ കഴിക്കാവുന്നതാണ്. ആപ്പിളില്‍ ഫൈബര്‍ വളരെ കൂടിയ അളവിലുണ്ട്. ഫൈബറിനാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍ എന്ന് പറയാം. അതുപോലെ കലോറികളും കുറഞ്ഞ അളവിലേ ഉള്ളൂ. ഇവ രണ്ടും ഭാരം കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ആപ്പിളിലെ ഫൈബര്‍ നമ്മുടെ വിശപ്പിനെ ദീര്‍ഘനേരത്തേക്ക് തടഞ്ഞ് നിര്‍ത്തും. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാവും. നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. ഒരു ദിവസം ഒരു ആപ്പിള്‍ എന്ന നിലയില്‍ കഴിച്ചാല്‍ കലോറികള്‍ കുറഞ്ഞ അളവില്‍ മാത്രമേ ശരീരത്തിലെത്തൂ.

ആപ്പിള്‍ പോലെ തന്നെ നമുക്ക് ആവശ്യമുള്ള മറ്റൊരു പഴവര്‍ഗമാണ് സ്‌ട്രോബറികള്‍. പോഷകങ്ങള്‍ നിറഞ്ഞതാണ് സ്‌ട്രോബെറികള്‍. വിറ്റാമിന് സിയും ഫൈബറും ധാരാളം സ്‌ട്രോബെറികളിലുണ്ട്. ഇവ നമ്മുടെ ഭാരവും, അതുപോലെ കുടവയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ പ്രതിരോധ സംവിധാനത്തെ ഏറ്റവും മികവുറ്റതാക്കാന്‍ സ്‌ട്രോബെറി നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും.

അതുപോലെ നമ്മുടെ ദഹനത്തെ ഇത് മികച്ചതാക്കും. കലോറികള്‍ ശരീരത്തിലേക്ക് അമിതമായി എത്തുന്നില്ല എന്നും സ്‌ട്രോബെറികള്‍ ഉറപ്പാക്കും. സലാഡുകളുടെ ഭാഗമാക്കി കഴിക്കുകയോ, അല്ലെങ്കില്‍ ജ്യൂസായി കഴിക്കുകയോ ചെയ്യാം. എന്തായാലും ഡയറ്റ് മികച്ചതാക്കാന്‍ ഇവ സഹായിക്കും.

ഓറഞ്ചുകള്‍ ഇന്ന് മുതല്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഓറഞ്ച് വിറ്റാമിന്‍ സിയുടെയും, ഫൈബറിന്റെയും കലവറയാണ്. ഇവ നമ്മുടെ ദഹനത്തെ നല്ല രീതിയില്‍ സഹായിക്കുന്നവയാണ്. ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ രണ്ടിനും സാധിക്കും. അതുപോലെ പ്രകൃതിദത്തമായ മധുര ഓറഞ്ചുകളിലുണ്ട്.

നിങ്ങള്‍ക്ക് പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. കൂടുതല്‍ ഊര്‍ജം പകരാനും ഓറഞ്ചുകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ഇവ സ്ഥിരമായി കഴിക്കുന്നതിലൂടെ നമ്മുടെ അമിതമായ വിശപ്പിനെയും നിയന്ത്രിക്കാന്‍ സാധിക്കും. ഭാരം അതിലൂടെ കുറയ്ക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+