സ്‌നാക്‌സ് പൊണ്ണത്തടിയൊക്കെ മാറ്റുമോ? ഡാര്‍ക് ചോക്ലേറ്റും ബദാമും ചേര്‍ത്ത് കഴിച്ച്നോക്കൂ
പൊണ്ണത്തടിയും കുടവയറും വലിയ പ്രശ്‌നക്കാരാണ്. നമ്മുടെ ഫിറ്റ്‌നെസിനെ ആകെ താളം തെറ്റിക്കുന്ന രണ്ട് കാര്യങ്ങളാണിത്. തീര്‍ച്ചയായും നമ്മള്‍ പരിഹാസങ്ങള്‍ക്കും വിധേയരാവും. എന്നാല്‍ പരിഹസിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. അവരെ ഞെട്ടിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അത് നമ്മള്‍ തന്നെ ഇവ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുന്നതാണ്. നമ്മള്‍ തന്നെ വിചാരിച്ചാല്‍ ഇവ രണ്ടും ഇല്ലാതാക്കാന്‍ സാധിക്കും.
രണ്ടിനും വ്യായാമം കൊണ്ട് മാത്രം കാര്യമില്ല. ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പാലിക്കേണ്ടതായും ഉണ്ട്. അതിലൊന്ന് ഭക്ഷണക്രമീകരണമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പകരം ഉള്‍പ്പെടുത്തേണ്ട ഹെല്‍ത്തി ഫുഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഡാര്‍ക് ചോക്ലേറ്റ്-ബദാം
ചില സ്‌നാക്‌സുകള്‍ക്ക് നമ്മുടെ പൊണ്ണത്തടിയെയും കുടവയറിനെയുമെല്ലാം ഇല്ലാതാക്കാന്‍ സാധിക്കും. അതില്‍ ആദ്യത്തേത് ഡാര്‍ക് ചോക്ലേറ്റും, ബദാമുമാണ്. ഇവ രണ്ടും ചെറിയ അളവില്‍ കഴിക്കാവുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്‌സിഡന്റുകളും ഇതുവഴി നമുക്ക് ലഭിക്കും.
ഡാര്‍ക് ചോക്ലേറ്റില്‍ 70 ശതമാനം കൊക്കോ ഉണ്ട്. നമ്മുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവും ഇതിലൂടെ കൂടില്ല. നമ്മുടെ വിശപ്പിനെ മാറ്റുന്ന ഹെല്‍ത്തിയായ ലഘുഭക്ഷണമാണിത്. ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അമിതമായി ഇവ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
വറുത്ത മഖാന
റോസ്റ്റ് ചെയ്ത മഖാന അഥവാ ഫോക്‌സ് നട്‌സ് നല്ലൊരു സ്‌നാക്‌സാണ്. ഏറ്റവും ആരോഗ്യകരമായ സ്‌നാക്‌സ് കൂടിയാണിത്. മഞ്ഞുകാലത്ത് ശരീരത്തെ ഹെല്‍ത്തിയായി നിലനിര്‍ത്താനും ഇവ കൊണ്ട് സാധിക്കും.
മഖാന നമ്മുടെ ഡയറ്റിന് ഒരു മസാല ടേസ്റ്റ് തന്നെ സമ്മാനിക്കും. വേഗത്തില്‍ നമ്മുടെ വിശപ്പ് മാറ്റുകയും ചെയ്യും. പ്രോട്ടീനും, ഫൈബറും നിറഞ്ഞൊരു ലഘുഭക്ഷണമാണിത്. നമ്മുടെ വയര്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് അമിത വിശപ്പും അനുഭവപ്പെടില്ല.
ബേക്ക് ചെയ്ത ആപ്പിളുകള്‍
ആപ്പിളുകള്‍ ഹെല്‍ത്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി ആപ്പിളുകള്‍ ബേക് ചെയ്ത് കഴിക്കാം. ആദ്യം കഷ്ണങ്ങളായി മുറിച്ച ശേഷം അതിനൊപ്പം കറുവപ്പട്ട ചേര്‍ത്ത് വേണം പാകം ചെയ്യാന്‍. ഓവന്‍ തന്നെ ഇതിന് ഉപയോഗിക്കുക. ആപ്പിള്‍ ഫൈബറിനാല്‍ സമ്പന്നമാണ്.
കലോറികളാണെങ്കില്‍ തീരെ കുറവുമാണ്. കറുവപ്പട്ട അതില്‍ വരുന്നതോടെ നമുക്ക് നല്ലൊരു ഫ്‌ളേവറും ലഭിക്കും. ഇതില്‍ മധുരം ചേര്‍ക്കേണ്ട കാര്യമില്ല. ആപ്പിള്‍ പ്രകൃതിദത്തമായ മധുരം അടങ്ങിയതാണ്.
വെജിറ്റബിള്‍ സൂപ്പ്
നമ്മള്‍ മഞ്ഞുകാലത്താണ് ഡയറ്റ് ആരംഭിക്കുന്നതെങ്കില്‍ വെജിറ്റബിള്‍ സൂപ്പ് നല്ലൊരു ഡയറ്റ് ഓപ്ഷനാണ്. ശരീരം ചൂട് പിടിക്കാന്‍ ഇവ സഹായിക്കും. അതുപോലെ ഭാരവും വേഗത്തില്‍ കുറയും. ധാരാളം പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം.
ക്യാരറ്റുകള്‍,ബ്രോക്കോളി, കുരുമുളക്, ചീര, അങ്ങനെ നിരവധി കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കാം. കലോറികളാണെങ്കില്‍ വളരെ കുറവുമാണ്. അതുകൊണ്ട് ഇവ കഴിക്കുന്നത് കൊണ്ട് ശരീരത്തില്‍ കൊഴുപ്പും എത്തില്ല.












Click it and Unblock the Notifications