പൊണ്ണത്തടിയുണ്ടെങ്കില്‍ കുറയ്ക്കണം, ചിക്കന്‍ സ്റ്റിയൂ മുതല്‍ മീന്‍കറി വരെ; കലോറിയെ മാറ്റിനിര്‍ത്താം
ശരീരത്തിന് ഒട്ടും ഫിറ്റ്‌നെസ്സില്ലേ. അമിതമായ ഭാരവും കുടവയറും നിങ്ങളെ അലട്ടുന്നുണ്ടാവും. എങ്കില്‍ ഇതിലൊന്നും ആശങ്കപ്പെടേണ്ട. നമ്മള്‍ തന്നെ വിചാരിച്ചാല്‍ ഇതൊക്കെ പുഷ്പം പോലെ മാറ്റിയെടുക്കാം. നമ്മുടെ ഡയറ്റ് ആരോഗ്യപ്രദമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് അമിതമായി കലോറികള്‍ ശരീരത്തിലെത്തുന്നത് തടഞ്ഞിരിക്കുന്നത്.
കലോറികള്‍ അമിതമായി എത്തുന്നതിലൂടെ നമ്മുടെ ഡയറ്റ് ആകെ പാളും. കൃത്യമായ ഡയറ്റ് ഉണ്ടെങ്കില്‍ ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല. ഡയറ്റില്‍ പക്ഷേ ഏതൊക്കെ ഭക്ഷണം ഉള്‍പ്പെടുത്തണമെന്നും, അവ ഏതൊക്കെയാണെന്നും നമ്മള്‍ അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ ഫലം കാണാൂ. അങ്ങനെ കഴിക്കേണ്ടവ ഏതൊക്കെയാണെന്ന് നോക്കാം.

ബേക്ക്ഡ് എഗ്‌സ് വിത്ത് സലാഡ് ആന്‍ഡ് ടൊമാറ്റോ സോസ്
ഈ ഡിഷില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. പ്രധാന കാരണം മുട്ടകളാണ്. ഇവ പ്രോട്ടീന്റെ കലവറയാണ്. ഇവ കഴിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനോ അല്ലെങ്കില്‍ അത്താഴത്തിനോ മാത്രം കഴിക്കുക. അതല്ലെങ്കില്‍ കുറച്ച് വീതം രാവിലെയും രാത്രിയിലും കഴിക്കാം. മുട്ടയുടെ വെള്ള ധാരാളമായി കഴിച്ചാല്‍ നിങ്ങളുടെഭാരം കുറയും.
മുട്ടകളും, സലാഡും ചേരുന്നതാണ് ആരോഗ്യപ്രദമായ അത്താഴം. കൃത്യമായ അളവില്‍ പച്ചക്കറികളും, പ്രോട്ടീനും ചേരുന്നതോടെ കലോറികള്‍ വളരെ കുറവായിരിക്കും ശരീരത്തിലെത്തുക. പക്ഷേ ആരോഗ്യപ്രദമായ ഭക്ഷണം ശരീരത്തിന് ലഭിക്കുകയും ചെയ്യും.
ബേക്ക്ഡ് ചിക്കന്‍ അല്ലെങ്കില്‍ ചിക്കന്‍ സ്റ്റ്യൂ
ഭാരം കുറയ്ക്കുന്നതിന് ഏറ്റവും മികച്ച നോണ്‍ വെജ് ഭക്ഷണം ചിക്കനാണ്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ മാത്രം കഴിക്കരുത്. ഒന്നുകിച്ച് വേവിച്ച് കഴിക്കുക. അതല്ലെങ്കില്‍ നല്ലൊരു ചിക്കന്‍ സ്റ്റ്യൂ ഉണ്ടാവുക. ഇത് ഹെല്‍ത്തി മാത്രമല്ല, സ്വാദിഷ്ടവുമാണ്.
മിക്‌സഡ് വെജിറ്റബിള്‍ സലാഡ്
അത്താഴത്തിന് സലാഡ് കഴിക്കുന്നത് തന്നെ ഏറ്റവും ആരോഗ്യകരമായ ഓപ്ഷനാണ്. ഒരു പ്ലേറ്റ് സലാഡ് കഴിച്ചാല്‍ വേഗത്തില്‍ നമ്മുടെ വിശപ്പ് ഇല്ലാതാവും. പൂര്‍ണമായും വെജിറ്റേറിയനായി നിങ്ങള്‍ക്ക് സലാഡ് ഉണ്ടാക്കാന്‍. അതില്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് ചിക്കനോ, മുട്ടകളോ ചേര്‍ക്കാം. ഇതെല്ലാം ഹെല്‍ത്തിയാണ്.
മീന്‍ കറികള്‍ ശരീരത്തിന് നല്ലത്.
എത്ര പേര്‍ക്കറിയാം നല്ലൊരു മീന്‍കറി നമ്മുടെ ഭാരം കുറയ്ക്കാന്‍ ശേഷിയുള്ളതാണ്. ഏറ്റവും ഗുണമുള്ള കൊഴുപ്പുകളാണ് മീനില്‍ ഉള്ളത്. അതിലൂടെ ഭാരം ഒരിക്കലും വര്‍ധിക്കില്ല. എന്തായാലും കുറയുകയും ചെയ്യും. എണ്ണ വളരെ കുറച്ചോ അതല്ലെങ്കില്‍ എണ്ണയില്ലാതെയോ ആണ് മീന്‍ കറി ഉണ്ടാക്കേണ്ടത്.
എങ്ങനെ പാകം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എണ്ണ കുറവ് വരുന്നതിനനുസരിച്ച് കലോറികളുടെ അളവും കുറഞ്ഞ് കൊണ്ടിരിക്കും. തവിടുള്ള ചോറിനൊപ്പം ഹെല്‍ത്തിയായിട്ടുള്ള മീന്‍കറി ചേര്‍ത്ത് കഴിക്കാവുന്നതാണ്. എളുപ്പത്തില്‍ ഭാരം കുറഞ്ഞിരിക്കും.












Click it and Unblock the Notifications