കുടവയറൊക്കെ മാറ്റിയെടുക്കാം, പൊണ്ണത്തടിയും ഉണ്ടാവില്ല; സൂപ്പ് കുടിക്കുന്നത് ശീലമാക്കണം
പൊണ്ണത്തടിയും കുടവയറും കാരണം പുറത്തിറങ്ങാന്‍ പലര്‍ക്കും നാണക്കേട് തോന്നാം. പലരും കളിയാക്കുന്നത് തന്നെ പ്രധാന കാരണം. പക്ഷേ കളിയാക്കലുകള്‍ കേട്ട് ഇരുന്നാല്‍ അതിന് മാത്രമേ നേരം കാണൂ. നമുക്ക് അതൊന്ന് മാറ്റിയെടുക്കാം. പക്ഷേ നമ്മള്‍ തന്നെ മനസ്സ് വെക്കണം.ആദ്യം പരിഹസിച്ചവരുടെ മുന്നിലൂടെ തന്നെ നടക്കുകയാണ് വേണ്ടത്.
രണ്ടാമത്തേത് നമ്മള്‍ നിശ്ചദാര്‍ഢ്യം കൈവിടരുതെന്നാണ്. കൃത്യമായൊരു ഡയറ്റ് പ്ലാന്‍ നമ്മള്‍ ഉണ്ടാക്കണം. സ്ലിമ്മായി, കൂടുതല്‍ സുന്ദരനായി മാറാന്‍ നമ്മള്‍ അങ്ങനെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇനി ഡയറ്റില്‍ സൂപ്പുകള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പയര്‍ വര്‍ഗങ്ങള്‍ കൊണ്ട് സൂപ്പ്
ഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് പയര്‍ വര്‍ഗങ്ങള്‍ കൊണ്ട് സൂപ്പ് ഉണ്ടാക്കി കഴിക്കുക. കാരണം ഈ സൂപ്പില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബറും ഇഷ്ടം പോലെയുണ്ട്. ഇവ രണ്ടും നമ്മുടെ ഭാരം കുറയ്ക്കുന്നതിന് അത്യാവശ്യം വേണ്ട കാര്യമാണ്. കലോറികളുടെ അളവ് കുറയ്ക്കാനും ഇവ സഹായിക്കും. ഇരുമ്പും ഫോലേറ്റുകളും ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകങ്ങളെല്ലാം ഇവയിലുണ്ട്.
തക്കാളി സൂപ്പ് കിടിലന്‍
തക്കാളി സൂപ്പ് ക്ലാസിക്കാണ്. നമ്മളെല്ലാം ആദ്യം പരീക്ഷിച്ച് നോക്കുന്നതും ഈ സൂപ്പായിരിക്കും. കലോറികളും കൊഴുപ്പുമെല്ലാം വളരെ കുറവാണ് ഈ സൂപ്പില്‍. അതേസമയം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് തക്കാളി സൂപ്പ്. ലീന്‍ പ്രോട്ടീനായ ചിക്കന്‍ ഇതില്‍ ഫ്‌ളേവറിനായി ചേര്‍ക്കാം.
ചിക്കന്‍ നൂഡില്‍ സൂപ്പ്
ചിക്കന്‍ നൂഡില്‍ സൂപ്പ് ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ്. അതുപോലെ രോഗ പ്രതിരോധ ശേഷിയും സമ്മാനിക്കും. ഭാരം കുറയ്ക്കാനും ഏറ്റവും നല്ല സൂപ്പും ഇത് തന്നെയാണ്. കലോറികളും ഇവയില്‍ കുറവാണ്. അതുകൊണ്ട് നൂറ് ശതമാനം ഹെല്‍ത്തിയാണ് ഇവ.
കോളിഫ്‌ളവര്‍ സൂപ്പ്
ക്രീമിയായിട്ടുള്ള കോളിഫ്‌ളവര്‍ സൂപ്പ്് അതുപോലെ നിങ്ങള്‍ക്ക് ട്രൈ ചെയ്യാം. ഇവയുടെ പ്രത്യേകത തന്നെ കലോറികളും കൊഴുപ്പും കുറവാണ് എന്നതാണ്. ഇത് രണ്ടും കുറവാണെങ്കില്‍ തന്നെ പൊണ്ണത്തടി കുറയ്ക്കുന്നതും അതുപോലെ കുടവയര്‍ ഇല്ലാതാക്കാനും എളുപ്പത്തില്‍ സാധിക്കും. അതില്‍ അണ്‍സ്വീറ്റന്‍ഡ് ബദാം മില്‍ക്ക് ചേര്‍ത്താല്‍ വീഗനായും ഉപയോഗിക്കാം.
എന്തൊക്കെയാണ് ഗുണങ്ങള്‍
പല സൂപ്പുകളും കലോറികള്‍ കുറഞ്ഞവയാണ്. കൊഴുപ്പും അതോടൊപ്പമില്ല എന്നത് മറ്റൊരു ഗുണമാണ്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ഇവ ആരോഗ്യപ്രദമായ ചോയ്‌സാണ്. അത് ഭാരം കുറയ്ക്കാനുള്ള കാര്യങ്ങള്‍ എളുപ്പത്തിലാക്കും. അതുപോലെ ഫൈബര്‍ ഉയര്‍ന്ന അളവില്‍ സൂപ്പിലുണ്ട്. ഇത് ഭാരം കുറയ്ക്കുന്നതിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ ഫൈബറിന് സാധിക്കും.
അതുപോലെ നമ്മുടെ ശരീരത്തെ ജലാംശമുള്ളതായി നിര്‍ത്താനും സാധിക്കും. ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ ഇതിന് സാധിക്കും. നമ്മള്‍ ഒരിക്കലും ക്ഷീണിതരായി അനുഭവപ്പെടില്ല. മികച്ചൊരു വിന്റര്‍ മീല്‍ കൂടിയാണ് സൂപ്പുകള്‍. ചൂടുള്ളതും അതുപോലെ ലഘുഭക്ഷണം പോലെ ഇവ കഴിക്കാവന്നതുമാണ്. ഭാരം കൂടുമെന്ന ഭയവും ആവശ്യമില്ല. ധാരാളം സൂപ്പുകള്‍ നമുക്കിടയിലുണ്ട്. നിങ്ങളുടെ ഡയറ്റിന് അനുസരിച്ച് അവ തയ്യാറാക്കുക മാത്രമാണ് വേണ്ടത്.












Click it and Unblock the Notifications