എഴുന്നേറ്റ ഉടന്‍ ഗ്രേപ്പ്ഫ്രൂട്ട് കഴിക്കുക, ഭാരവും വയറും കുറയ്ക്കുക സിംപിള്‍, കഴിക്കേണ്ടത് ഇങ്ങനെ
നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ്സ് നമ്മള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. പൊണ്ണത്തടിയുണ്ടായാലും, കുടവയര്‍ വന്നാലുമെല്ലാം പരിഹാസങ്ങള്‍ വരാം. പക്ഷേ അത് കുറച്ച് ഫിറ്റാവേണ്ടത് നമ്മള്‍ തന്നെയാണ്. ഇത് കഠിനമായ ഒരു കാര്യമായി കാണേണ്ടതില്ല. നമ്മള്‍ തന്നെ ജീവിതശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മതിയാവും. പക്ഷേ അതിന് നമ്മള്‍ നിശ്ചദാര്‍ഢ്യം കാണിക്കണം. അതിന് ഏറ്റവും നല്ലത് ഗ്രേപ്പ് ഫ്രൂട്ടാണ്.
ചെറുമധുരനാരങ്ങ എന്നും ഇവ അറിയപ്പെടാറുണ്ട്. ഹോളിവുഡ് ഡയറ്റ് എന്നാണ് ഇവ അറിയപ്പെടാറുള്ളത്. കാരണം അവിടെയുള്ള താരങ്ങളാണ് ഇത് ജനപ്രിയമാക്കിയത്. ഓരോ തവണ ഭക്ഷണ കഴിക്കുമ്പോള്‍ ഗ്രേപ്പ് ഫ്രൂട്ടോ അല്ലെങ്കില്‍ അവയുടെ ജ്യൂസോ ഉള്‍പ്പെടുത്താം. ഇവ എങ്ങനെ കഴിക്കണമെന്നും, അതിന്റെ ഗുണങ്ങള്‍ എന്താണെന്നും പരിശോധിക്കാം.

പത്ത് ദിവസത്തെ ഡയറ്റ് പ്ലാന്‍
ഗ്രേപ്പ് ഫ്രൂട്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തി പത്ത് ദിവസം കഴിഞ്ഞാല്‍ മാറ്റങ്ങള്‍ കാണാം. ആദ്യം ബ്രേക്ക്ഫാസ്റ്റിനൊപ്പം മധുരനാരങ്ങ ഉള്‍പ്പെടുത്തുക. അതിനൊപ്പം രണ്ട് പുഴുങ്ങിയ മുട്ടയും കഴിക്കാം. കട്ടന്‍ കാപ്പിയോ ചായയോ അതിനൊപ്പം കഴിക്കാം. എന്നാല്‍ മധുരം പാടില്ല.
ഉച്ചഭക്ഷണത്തില്‍ ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാന്‍. അതിനൊപ്പം സ്റ്റീം ചെയ്ത ബ്രോക്കോളി കഴിക്കാം. ഗ്രേപ്പ് ഫ്രൂട്ട് നിര്‍ബന്ധമായും ആദ്യ ദിനം മുതല്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അത്താഴത്തിന് ബേക്ക്ഡ് ഫിഷ് കഴിക്കാം. ഒപ്പം ഗ്രീന്‍ സലാഡുമാവാം. കലോറി കുറഞ്ഞ സാധനങ്ങള്‍ കഴിക്കുന്നതാണ് രാത്രിയില്‍ നല്ലത്.
ദിനം ഇങ്ങനെ തുടങ്ങാം
രണ്ടാം ദിനം മുതല്‍ രാവിലെ ആദ്യം തന്നെ ഗ്രേപ്പ്ഫ്രൂട്ട് കഴിച്ച് തുടങ്ങാം. അതിനൊപ്പം ഗ്രീക്ക് യോഗര്‍ട്ടും കഴിക്കാം. നല്ലൊരു ഹെര്‍ബല്‍ ചായയും കഴിച്ച് ബ്രേക്ക്ഫാസ്റ്റ് അവസാനിപ്പിക്കാം. ഉച്ചഭക്ഷണത്തിന് ട്യൂണ സലാഡ് കഴിക്കാം.
തക്കാളിയും,വെള്ളരിയും, ഒരു ഗ്രേപ്പ് ഫ്രൂട്ടിന്റെ പാതിയും കഴിക്കാം. രാത്രി ഭക്ഷണത്തിന് ബീഫ് സ്റ്റേക് കഴിക്കാം. ശതാവരി സ്റ്റീം ചെയ്തതും ഉള്‍പ്പെടുത്താം. അതിനൊപ്പം ഗ്രേപ്പ്ഫ്രൂട്ടിന്റെ പാതിയും കഴിക്കാം.
ഗ്രേപ്പ് ഫ്രൂട്ടിനൊപ്പം ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തുക
മൂന്നാം ദിനവും ഗ്രേപ്പ് ഫ്രൂട്ട് കഴിച്ച് തുടങ്ങുക. അതിനൊപ്പം എണ്ണ അധികം ചേര്‍ക്കാതെയുള്ള മുട്ടയും കഴിക്കാം. നല്ലൊരു ഗ്രീന്‍ ടീയും ബ്രേക്ക്ഫാസ്റ്റിന് നിര്‍ബന്ധമാണ്. ഉച്ചഭക്ഷണത്തിന് ചെമ്മീന്‍ ഗ്രില്‍ഡ് ഉള്‍പ്പെടുത്താം.
ചീര, ഗ്രേപ്പ്ഫ്രൂട്ടിന്റെ പാതി എന്നിവ കഴിക്കാം. രാത്രിയിലെ ഭക്ഷണത്തില്‍ ബേക്ഡ് ചിക്കന്‍, റോസ്റ്റഡ് ബ്രസ്സല്‍സ് സ്പ്രൗട്ട്‌സ് എന്നിവയും കഴിക്കാം. അതോടൊപ്പം ഗ്രേപ്പ് ഫ്രൂട്ടിന്റെ പാതിയും കഴിക്കാം.












Click it and Unblock the Notifications