എഴുന്നേറ്റ ഉടനെ ഉലുവ ചേര്‍ത്ത വെള്ളം, കുടവയര്‍ ഇനി പ്രശ്‌നമേയല്ല, ചെയ്യേണ്ടതില്‍ ഈ 4 കാര്യങ്ങളും
ഫിറ്റ്‌നെസില്ലാതെ ഇരിക്കുക എന്നത് ഇന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എല്ലായിടത്തും ഫിറ്റ്‌നെസിന് വേണ്ട കാര്യങ്ങള്‍ ലഭ്യമാണ്. നമ്മളായിരിക്കും പക്ഷേ മടി കാരണം പോവാതിരിക്കുക. ഇതൊക്കെ ചെയ്തിട്ട് എന്ത് കാര്യം എന്നായിരിക്കാം നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അടക്കം നമ്മള്‍ ശ്രദ്ധ കൊണ്ടുവരേണ്ടതുണ്ട്. ഫിറ്റ്‌നെസ് എന്ന് മസിലുകള്‍ ഉണ്ടാക്കാന്‍ മാത്രമല്ല. നമുക്ക് മറ്റ് രോഗങ്ങള്‍ വരുന്നത് തടയാന്‍ കൂടിയുള്ളതാണ്.
നമുക്ക് കുടവയര്‍ ഉണ്ടെന്ന് കരുതുക. തീര്‍ച്ചയായും അതിന്റെ പേരില്‍ പരിഹാസങ്ങളുണ്ടാവും. എന്നാല്‍ കുടവയര്‍ ഇനിയൊരു പ്രശ്‌നമല്ല. ഭക്ഷണത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഈസിയായി നമുക്ക് ഫിറ്റ്‌നെസ് സ്വന്തമാക്കാം.

വെള്ളം കുടിക്കുന്നത് ഗുണമാണോ?
രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കും. ഭാരം കുറയ്ക്കാനും, ദഹനത്തിനും, മാനസികാരോഗ്യത്തിനും ഇവ സഹായിക്കും. അതുകൊണ്ട് ഒരു ദിനം വെള്ളം കുടിച്ച് കൊണ്ട് ആരംഭിക്കുക.
ഇത് ശരീരത്തെ ഊര്‍ജമേറിയതാക്കി മാറ്റും. അതിലൂടെ വൈകീട്ട് വരെ നമുക്ക് ജോലി ചെയ്യാനാവും. അതുപോലെ വെറും വയറ്റില്‍ കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉലുവ ചേര്‍ത്ത വെള്ളം
ഉലുവ ചേര്‍ത്ത വെള്ളം വളരെ ഹെല്‍ത്തിയാണ്. നിങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചിട്ടാവണം. രാത്രി വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് വെക്കുക. രാവിലെ അത് വെറും വയറ്റില്‍ തന്നെ കഴിക്കുക.
വെള്ളവും കുടിക്കാം
വെള്ളം വെറും വയറ്റില്‍ കഴിച്ചാല്‍ അത് ശരീരത്തെ റിഫ്രഷ് ചെയ്യും. ബ്രേക്ഫാസ്റ്റിന് മുമ്പ് ഒരുപാട് വെള്ളം കുടിക്കണമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. അതിലൂടെ കുറഞ്ഞ കലോറി മാത്രം കഴിച്ചാല്‍ മതിയെന്ന രീതിയിലേക്ക് നമ്മുടെ ശരീരം മാറും.
ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറിയ്ക്കും. തീര്‍ച്ചയായും നമ്മുടെ കുടവയറും കുറയും. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ചര്‍മത്തിന് തിളക്കമേറാനും ഇവ സഹായിക്കും.
തേനും നാരങ്ങയും ചേര്‍ക്കുക
ഇതൊരു പഴയ കാര്യമാണ്. പക്ഷേ ഫലപ്രദമാണ്. തേനും നാരങ്ങയും വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഇവ ചേര്‍ത്താല്‍ തീര്‍ച്ചയായും കുടവയര്‍ കുറയും. നമ്മുടെ ഭാരവും കുറയും. നാരങ്ങയില്‍ സിട്രസും, ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇതാണ് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുക. ടോക്‌സിനുകളെയും ഇവ ശരീരത്തില്‍ നിന്ന് നീക്കാന്‍ സഹായിക്കും.
വെള്ളമാണെങ്കില്‍ ജീരകം മസ്റ്റ്
ജീരകം ചേര്‍ത്ത വെള്ളം കഴിക്കുന്നതും നമ്മുടെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ജീരകെ നിയന്ത്രിച്ച് നിര്‍ത്തും. ശരീരത്തിന് ആവശ്യമില്ലാത്ത ചീത്ത കൊഴുപ്പിനെ കുറയ്ക്കും.ഇതിനൊപ്പം ശരീരത്തിലെ മൊത്തം കൊഴുപ്പിനെയും കുറയ്ക്കും.
ജീരകം രാത്രി കുതിര്‍ത്ത് വെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നതും നല്ലതാണ്. അതല്ലെങ്കില്‍ ആ വെള്ളം ചെറുതായി ചൂടാക്കിയും കഴിക്കാവുന്നതാണ്. പരമാവധി ഗുണം ലഭിക്കാന്‍ ഈ മാര്‍ഗമാണ് നല്ലത്.
കറുവപട്ടയുടെ ഗുണമറിയുമോ?
കറുവപട്ട ചേര്‍ത്ത വെള്ളം അതിരാവിലെ കഴിക്കണം. എഴുന്നേറ്റ ഉടനെ ഇത് കഴിക്കാന്‍ ശ്രമിക്കണം. നമ്മുടെ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ ഏറ്റവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കറുവപ്പട്ടയ്ക്ക് സാധിക്കും. ഇത് പൊടിച്ച് വെള്ളത്തില്‍ ഇടുക. അതിന് ശേഷം വെറും വയറ്റില്‍ കഴിക്കുക. വേഗത്തില്‍ മാറ്റങ്ങള്‍ കാണാം.












Click it and Unblock the Notifications