ജോണ്‍ എബ്രഹാമിന് ഇഷ്ടം വെജിറ്റേറിയന്‍ ഭക്ഷണം, അക്ഷയ് കുമാറിന് ചീര, ഈ സെലിബ്രിറ്റികളുടെ ഡയറ്റ് ഇങ്ങനെ
സെലിബ്രിറ്റികള്‍ പൊതുവേ ഡയറ്റ് ഒക്കെ സൂക്ഷിക്കുന്നവരായിരിക്കും. ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ അവര്‍ താല്‍പര്യപ്പെടുന്നുണ്ടാവും. ബോളിവുഡിലാണെങ്കില്‍ എല്ലാ നടന്‍മാരും സിക്‌സ് പാക്ക് അടക്കം ഉള്ളവരായിരിക്കും. പക്ഷേ എന്തായിരിക്കും ഫിറ്റായിരിക്കും ഇവരുടെ ഡയറ്റുകള്‍, നടിമാരും ഈ ഗണത്തില്‍ വരും.
പ്രമുഖ സെലബ്രിറ്റികള്‍ അവരുടെ ഡയറ്റ് രഹസ്യങ്ങള്‍ കപില്‍ ശര്‍മ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. കപിലിന്റെ ഷോ സാധാരണ കോമഡിക്ക് പേരുകേട്ടവയാണ്. അതുപോലെ ചിലര്‍ ജീവിതത്തിലെ ആരുമറിയാത്ത കാര്യങ്ങള്‍ ഈ ഷോയില്‍ വെച്ച് സംസാരിക്കാറുമുണ്ട്. അത്തരത്തില്‍ പല താരങ്ങളും അവരുടെ ഡയറ്റുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ജോണ്‍ എബ്രഹാം തന്റെ സത്യമേവ ജയതയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയിലെത്തിയിരുന്നു. അതില്‍ വെച്ചാണ് തന്റെ ഡയറ്റിനെ കുറിച്ച് ജോണ്‍ മനസ്സുതുറന്നത്. ഫിറ്റ്‌നെസിനും മസിലുകള്‍ കരുത്തേറിയതാവാനും ഡയറ്റ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ ഡയറ്റില്‍ എപ്പോഴും നിയന്ത്രണമുണ്ടായിരിക്കണം.
ആര്‍ക്കുവേണമെങ്കിലും പൂര്‍ണമായും ശരീരമാറ്റം വരുത്താന്‍ സാധിക്കും. ജോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിക്കുക. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ നിന്ന് മാത്രമാണ് പ്രോട്ടീന്‍ ലഭിക്കുകയെന്നത് തെറ്റായ കാര്യമാണ്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുമെന്നും ജോണ്‍ പറഞ്ഞു.
അക്ഷയ് കുമാറിന്റെ ഡയറ്റിന്റെ കുറിച്ച് അഭിഷേക് ബച്ചനാണ് കപില്‍ ഷോയില്‍ വെളിപ്പെടുത്തിയത്. കഠിനമായ വര്‍ക്കൗട്ടിലാണ് അക്ഷയ് കുമാര്‍ ഡയറ്റ് ആരംഭിക്കുക. തനിക്കും റിതേഷ് ദേശ്മുഖിനും നന്നായി വിശിക്കുന്നുണ്ടായിരുന്നു. ബട്ടര്‍ ചിക്കന്‍ കഴിക്കാനായിരുന്നു ആഗ്രഹം. അക്ഷയ് കുമാര്‍ പക്ഷേ അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമാണ് വിളമ്പിയത്.
വേവിച്ച ക്യാരറ്റ്, ചീര എന്നിവയായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. അതാണ് ഞങ്ങള്‍ക്കും വിളമ്പിയത്. ചോറോ റോട്ടിയോ പോലും അദ്ദേഹത്തിന്റെ ഡയറ്റില്‍ ഇല്ലായിരുന്നു. അക്ഷയ് കുമാറിന്റെ ആരോഗ്യകരമായ ഈ ലൈഫ് സ്റ്റൈല്‍ അദ്ദേഹത്തിനൊരു ആഘോഷം പോലെയാണെന്നും അഭിഷേക് വെളിപ്പെടുത്തി.
കത്രീന കൈഫ് വളരെ കുറച്ച് ഭക്ഷണാണ് കഴിക്കാറുള്ളതെന്ന് വെളിപ്പെടുത്തി. എല്ലാം അളവ് കുറവ് കുറച്ചാണ് കഴിക്കുന്നത്. ഞായറാഴ്ച്ചകളിലാണ് എല്ലാം കഴിക്കാറുള്ളതെന്നും കത്രീന തന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തി. നടന്‍ ആദിത്യ റോയ് കപൂറും ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തി. വലിയ ഡയറ്റ് തനിക്കുണ്ട്. ഇടയ്ക്ക് ഇത് തെറ്റിക്കാറുണ്ട്. ഇടയ്ക്ക് പ്രിയപ്പെട്ട ഐസ്‌ക്രീം ഒന്നോ രണ്ടോ സ്‌കൂപ്പ് കഴിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.
നിത്യേന 1700 കലോറികള്‍ ശരീരത്തിലെത്താറുണ്ട്. കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് കഴിക്കാറുള്ളതെന്നും ആദിത്യ പറഞ്ഞു. സിനിമയിലെത്തും മുമ്പ് വര്‍ക്കൗട്ട് കഴിഞ്ഞാല്‍ ആറ് ഗുലാബ് ജാമും രണ്ട് സമൂസയും കഴിക്കാറുണ്ടായിരുന്നുവെന്ന് രാജ്കുമാര്‍ റാവുവും വെളിപ്പെടുത്തി. ഇപ്പോള്‍ ഡയറ്റ് പിന്തുടരുന്നുണ്ടെന്നും താരം പറഞ്ഞു.












Click it and Unblock the Notifications