Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി കാരണം കളിയാക്കല്‍ കേട്ട് മടുത്തോ? ഒറ്റ കഷ്ണം ആപ്പിള്‍ കൊണ്ട് മാറ്റാം, ഇതാ ഇങ്ങനെ

ശരീരത്തിന് ഫിറ്റ്‌നെസിന്റെ കുറവുണ്ടോ? അതിന് പ്രധാന കാരണം നമ്മുടെ പൊണ്ണത്തടിയും കുടവയറുമാണ്. ഒരിക്കലും ഇതിനെ അവഗണിക്കരുത്. അങ്ങനെ ചെയ്താല്‍ അത് വല്ലാതെ കൂടി വരികയേ ഉള്ളൂ. കൃത്യമായ രീതിയില്‍ വര്‍ക്കൗട്ടും ഭക്ഷണക്രമീകരണങ്ങള്‍ കൊണ്ട് ഇതെല്ലാം മാറ്റിയെടുക്കാന്‍ സാധിക്കും. അതിന് എന്തെല്ലാം നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ചില പഴങ്ങള്‍ നിര്‍ബന്ധമായും നമ്മള്‍ നിത്യേന കഴിച്ചിരിക്കണം. അത് ആരോഗ്യത്തെ മാത്രമല്ല കുടവയറും പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും. ആപ്പിളാണ് അത്തരത്തില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഫ്രൂട്ട്. അത് ഏതൊക്കെ രീതിയില്‍ കഴിക്കാമെന്ന് നോക്കാം. ആപ്പിളുകള്‍ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ ഫ്രൂട്ടാണ്.

apple-weight-loss

നിത്യേന ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ എല്ലാം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ആപ്പിള്‍ സലാഡിലും ഉള്‍പ്പെടുത്താം. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ആപ്പിള്‍ കഴിക്കാം. എന്നാല്‍ ജ്യൂസായി കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. ഇത് ടേസ്റ്റിയായത് കൊണ്ട് ആരും വേണ്ടെന്ന് പറയില്ല. കലോറികള്‍ വളരെ കുറഞ്ഞ ജ്യൂസാണിത്.

ഒരിക്കല്‍ പോലും കൊഴുപ്പ് അമിതമായി ശരീരത്തിലുമെത്തില്ല. തീര്‍ച്ചയായും ഇത് വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കും. അതുകൊണ്ട് സ്ഥിരമായി ആപ്പിള്‍ ജ്യൂസുകള്‍ നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ അടക്കം ഉള്‍പ്പെടുത്തുക. ക്യാരറ്റുകള്‍ അതുപോലെ നമ്മുടെ കുടവയറിനെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. എന്തുകൊണ്ടാണെന്ന് അറിയുമോ? അവയില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്.

വെറുതെ കഴിക്കാന്‍ ക്യാരറ്റ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ ഇനിയൊന്ന് ജ്യൂസാക്കി കഴിച്ച് നോക്കൂ. ടേസ്റ്റിയായ ജ്യൂസാണ് ക്യാരറ്റിന്റേത്. ഫ്രഷ് ജ്യൂസിന്റെ എല്ലാ ഗുണങ്ങളും ഇതിലുണ്ട്. ഈ ജ്യൂസ് കഴിക്കുന്നതിലൂടെ ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കും. അതിലൂടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കും.

അമിതമായി ഭക്ഷണം കഴിക്കുന്നതും അതിലൂടെ കുറയ്ക്കാന്‍ സാധിക്കും. ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാനും സഹായിക്കും. ഇന്ന് മുതല്‍ ഡയറ്റില്‍ ക്യാരറ്റ് ജ്യൂസും ഉള്‍പ്പെടുത്തുക. ബീട്രൂട്ടും അതുപോലെ വിട്ടുകളയേണ്ട. പോഷകങ്ങളുടെ കലവറയാണ് ബീട്രൂട്ടുകള്‍. എന്നാല്‍ ഇവ ജ്യൂസാക്കി കഴിച്ച് തുടങ്ങിക്കോളൂ. ഒരുപാട് ഗുണങ്ങള്‍ ഇതിലുണ്ട്.

നൂറ് മില്ലി ലിറ്റര്‍ ബീട്രൂട്ട് ജ്യൂസില്‍ വെറും 35 കലോറികള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് നിത്യേന ഇവ കഴിച്ചാല്‍ കലോറികള്‍ വര്‍ധിക്കില്ല. അതുപോലെ തന്നെ വേഗത്തില്‍ ഭാരവും കുറയ്ക്കാനാവും. ചായ അതുപോലെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ വേണ്ട രീതിയില്‍ കഴിക്കണം. ചായയില്‍ തേനും കറുവപ്പെട്ടയും ചേര്‍ത്തണ് കഴിക്കേണ്ടത്. കറുവപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനാവും. അതുപോലെ വിശപ്പിനെ നിയന്ത്രിക്കും. ഇതെല്ലാം കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+