ചെറുനാരങ്ങ നീരും, കുറച്ച് തേനും, ഏത് പൊണ്ണത്തടിയും കുറയും; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ
കുടവയറും പൊണ്ണത്തടിയും ഏതൊരാള്‍ക്ക് വരാവുന്ന ആദ്യത്തെ ഫിറ്റ്‌നെസ് പ്രശ്‌നം ഇതായിരിക്കും. പിന്നീടൊരിക്കലും ഇത് കുറയില്ലെന്ന് പറയുന്നവരും ധാരാളമുണ്ട്. എന്നാല്‍ അതൊരു മിഥ്യാ ധാരണയാണ്. ഏത് കുടവയറും ഇല്ലാതാക്കാന്‍ നമ്മള്‍ വിചാരിച്ചാല്‍ സാധിക്കും. അതിന് ചില കാര്യങ്ങള്‍ സ്ഥിരമായി കഴിക്കേണ്ടതുണ്ട്.
അതുപോലെ ചിലത് ഒഴിവാക്കേണ്ടതുമുണ്ട്. എങ്കില്‍ ഫിറ്റ്‌നെസ് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കും. ഈ ചെറുനാരങ്ങ നമ്മുടെ ഡയറ്റിന് ഏറ്റവും ആവശ്യമായ കാര്യമാണ്. എന്നാല്‍ അതിനൊപ്പം ചില കാര്യങ്ങളും കൂടി ചേര്‍ന്ന് വരണം. എങ്കില്‍ തീര്‍ച്ചയായും വലിയ മാറ്റങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവും. എന്തൊക്കെയാണ് ചെറുനാരങ്ങയുടെ ഗുണങ്ങള്‍ എന്ന് നോക്കാം.

നാരങ്ങയ്ക്ക് ചില കാര്യങ്ങളുടെ ഒപ്പം ചേര്‍ത്ത് കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ്. ചെറുനാരങ്ങയും തേനും ഇളംചൂടുള്ള വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കും. ഇവ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകളെ നീക്കം ചെയ്യും. വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിലൂടെ കുടവയര്‍ വേഗത്തില്‍ ഇല്ലാതാവും.
അതോടൊപ്പം തന്നെ ഭാരവും കുറഞ്ഞ് തുടങ്ങും. പിന്നെ പൊണ്ണത്തടി ഒരു പ്രശ്‌നമല്ലാതായി തീരും. നമ്മുടെ ദഹനം കൃത്യമായും അതുപോലെ വേഗത്തില്‍ നടക്കാനും തേനും ചെറുനാരങ്ങയും ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. നമ്മുടെ കരളിനെ ഇവ ശുദ്ധീകരിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
രണ്ടാമത്തെ കാര്യം ആപ്പിളുകളാണ്. ഏത് രോഗത്തെയും തടയാന്‍ ആപ്പിള്‍ മിടുക്കനാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. ആപ്പിള്‍ അതുപോലെ ഭാരം കുറയ്ക്കാനും സഹായിക്കും. പക്ഷേ ആപ്പിള്‍ വെറുതെ അങ്ങ് കഴിക്കേണ്ട. പകരം അതൊന്ന് ബേക്ക് ചെയ്യുക. വേവിച്ച് കഴിക്കുന്നത് ശരീരത്തിന് വളരെ ഹെല്‍ത്തിയാണ്.
അതില്‍ തന്നെ കുറച്ച് കറുവപ്പട്ട പൊടിച്ച് ചേര്‍ക്കുക. ഇത് വേവിക്കുന്നതിന് മുമ്പ് തന്നെ ചേര്‍ക്കാം. ഓവനില്‍ വെച്ച് ഇത് വേവിച്ചെടുക്കാം. ഇത് ഉണങ്ങി വരുമ്പോള്‍ കഴിക്കാം. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ ഫൈബറുണ്ട്. അതുപോലെ കലോറികള്‍ വളരെ കുറവുമാണ്. കറുവപ്പട്ട കൂടി വരുന്നതോടെ ഫ്‌ളേവറും ലഭിക്കും.
വേഗത്തില്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ തന്നെയാണ് അതിന് പ്രധാന കാരണക്കാരന്‍.ഇനി പറയാനുള്ളത് മഞ്ഞളിന്റെ കാര്യമാണ്. ഭാരം കുറയ്ക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മഞ്ഞള്‍ ചായ. വളരെ ശക്തമായൊരു ആന്റിഓക്‌സിഡന്റാണ് മഞ്ഞള്‍ ചായ. നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ ആവശ്യമാണ്.
അതിലൂടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ മുഴുവന്‍ ഇവ ഇല്ലാതാക്കും. ഇത് നല്ലൊരു ഡയറ്റ് കൂടിയാണ്. വെള്ളവും, മഞ്ഞളും, ഇഞ്ചിയുമെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ഇഞ്ചി നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകമാണ്. അതിലൂടെ നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കാനും സാധിക്കും.












Click it and Unblock the Notifications