വെണ്ണപ്പഴം കൊണ്ടൊരു കിടിലന്‍ പ്രയോഗമുണ്ട്, കുടവയര്‍ മാത്രമല്ല കുറയുക, ഗുണങ്ങള്‍ ഇങ്ങനെ
ഭാരം കുറയ്ക്കുന്നത് കുഴപ്പം പിടിച്ചൊരു പ്രക്രിയയാണ്. ഒട്ടും എളുപ്പമല്ല അക്കാര്യം. പൊണ്ണത്തടി കൂടി അതിനൊപ്പം വരുന്നതോടെ വല്ലാത്തൊരു പ്രശ്‌നത്തിലാവും നമ്മളെല്ലാം. ഇത് കുറയ്ക്കുക എന്നതാണ് പല യുവതി-യുവാക്കളും ഇന്ന് നേരിടുന്ന പ്രതിസന്ധി. കുടവയറിനും പൊണ്ണത്തടിക്കുമെല്ലാം പ്രധാന കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്.
അതൊന്ന് മാറ്റിയെടുക്കാന്‍ നമ്മള്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ചില ഭക്ഷണങ്ങള്‍ നമ്മള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നമ്മുടെ ജീവിതശൈലിയെ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ ചില ഓപ്ഷനുകളെ നമുക്കൊന്ന് പരിശോധിക്കാം.

തക്കാളിയും വെണ്ണപ്പഴവും കിടിലനൊരു കോമ്പിനേഷനാണ്. അതുകൊണ്ട് നിര്‍ബന്ധമായും നിത്യേന ഉപയോഗിച്ച് തുടങ്ങാം. നിങ്ങള്‍ സാന്‍ഡ്‌വിച്ച്, പിസ്സ എന്നിവ കഴിക്കുമ്പോള്‍ അതില്‍ നിര്‍ബനധമായും തക്കാളിയും വെണ്ണപ്പഴവും ഉള്‍പ്പെടുത്തുക. ഇവ സലാഡുകളിലും ഉള്‍പ്പെടുത്താം. അതിലൂടെ നമ്മുടെ ഭക്ഷണത്തിന്റെ രുചിയും വര്‍ധിക്കും.
വെണ്ണപ്പഴത്തിലെ പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷിയൊരുക്കും.അതുപോലെ വയറിലെ കൊഴുപ്പിനെയും നീക്കും. ഇത് കുടവയര്‍ ഇല്ലാതാക്കുകയും, അതുപോലെ പൊണ്ണത്തടിയെ കുറയ്ക്കുകയും ചെയ്യും. അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ലൈസോപ്പിന്‍ അതുപോലെ തക്കാളിയിലുണ്ട്. ഇതെല്ലാം ശരീരത്തെ കൂടുതല്‍ കരുത്തുറ്റതാക്കും.
ആപ്പിളും ഡാര്‍ക്ക് ചോക്ലേറ്റും അതുപോലെ മികച്ചൊരു ഡയറ്റ് ഓപ്ഷനാണ്. ഇത് രണ്ടും നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, ഭാരം കുറയ്ക്കാനും സഹായിക്കും. ആദ്യം ഡാര്‍ക്ക് ചോക്ലേറ്റ് അലയിപ്പിക്കുക. അതില്‍ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്യുക. അത് ആപ്പിള്‍ നന്നായി മുറിച്ച ശേഷം മിക്‌സ് ചെയ്യുക. തുടര്‍ന്ന് അത് പാകം ചെയ്യുക.
ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ അതുപോലെ നമ്മുടെ ശരീരത്തെ മെലിയാനുള്ള സഹായിക്കും. ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റിലാണ് ഉള്ളത്. ഇത് രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കാനും സാധിക്കും. അതുപോലെ രക്തയോട്ടത്തെ മെച്ചപ്പെടുത്തും. ഹൃദയസംബന്ധമായ ആരോഗ്യത്തിനും ഗുണകരമാണ്.
ഗ്രീന്‍ ടീയും ചെറുനാരങ്ങയും അതുപോലെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നിത്യേന ഒരു കപ്പ് ചായയില്‍ ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കാം. അത് ഗ്രീന്‍ ടീയാണെങ്കില്‍ ഫലം മികച്ചതാവും. നമ്മുടെ ശരീരത്തിലേക്ക് പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. ഗ്രീന്‍ ടീയിലെ കാറ്റെചിനുകളെ വലിച്ചെടുക്കാന്‍ ചെറുനാരങ്ങ സഹായിക്കും.
ഇത് ആരോഗ്യത്തിനും അതുപോലെ പൊണ്ണത്തടിയും കുടവയറും കുറയ്ക്കാനും സഹായിക്കും. ബീട്രൂട്ടും ചിക്പീകളും അതുപോലെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഇവ രണ്ടും സലാഡുകളില്‍ ഉള്‍പ്പെടുത്താം. അതുമല്ലെങ്കില്‍ സൂപ്പുകളില്‍ ഉള്‍പ്പെടുത്താം. രണ്ടായാലും ശരീരത്തിന് ഗുണകരമാണ്. പോഷകങ്ങള്‍ ധാരാളം ഇവ ശരീരത്തിലെത്തിക്കും.












Click it and Unblock the Notifications