ഒലീവ് ഓയിലും ഓട്‌സും പിന്നെ വെള്ളവും, കുടവയറും പൊണ്ണത്തടിയും മറന്നേക്കൂ; കഴിക്കേണ്ടത് ഇങ്ങനെ
ഭാരം വല്ലാതെ കൂടുന്നുണ്ടോ? എങ്കില്‍ കുടവയറും പൊണ്ണത്തടിയുമെല്ലാം നിങ്ങളെ തേടി പിന്നാലെ എത്തിയിട്ടുണ്ടാവും. ഇത് മൂന്നും അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് നമ്മളെ തേടിവരുന്നതാണ്. എന്നാല്‍ കുടവയറും പൊണ്ണത്തടിയുമെല്ലാം വരുന്നതിലൂടെ നേരിടുന്ന പരിഹാസവും കേട്ടിരിക്കുകയല്ല വേണ്ടത്. തീര്‍ച്ചയായും അത് മാറ്റിയെടുക്കാനുള്ള ആര്‍ജവമാണ് വേണ്ടത്.
നമ്മള്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ ഇത് മാറ്റിയെടുക്കാനാവും എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ ആദ്യം ചെയ്യേണ്ടത് ഡയറ്റില്‍ മാറ്റം കൊണ്ടുവരികയാണ്. അതിലൂടെ ഉറപ്പായും നമ്മുടെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. വളരെ വേഗത്തില്‍ മെലിയാനും ഭാരം കുറയ്ക്കാനും സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒലീവ് ഓയിലാണ് നിങ്ങള്‍ മെലിയാനും ഭാരം കുറയ്ക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഒലീവ് എണ്ണ ഉപയോഗിച്ചുള്ള പാചകം ശരീരത്തിന് എറെ ഗുണകരമാണ്. കാരണം ആരോഗ്യപ്രദമാണ് ഒലീവ് എണ്ണ. ഇവയില്‍ ആരോഗ്യകരമായ മോണോസാറ്റുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇവ ശരീരത്തില്‍ ഊര്‍ജം ധാരാളമെത്തിക്കും. കൃത്യമായി ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തും. അതുകൊണ്ട് നിത്യേന നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ സാധാരണ എണ്ണയ്ക്ക് പകരം ഒലീവ് ഓയില്‍ ഉപയോഗിക്കുക. രണ്ടാമത്തെ കാര്യം വെള്ളമാണ്. നമ്മുടെ ശരീരം എപ്പോഴും ഊര്‍ജത്തോടെ നിലനില്‍ക്കാന്‍ വെള്ളം സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും സഹായിക്കുന്നതാണ് ഒലീവ് ഓയില്‍.
കൃത്യമായ അളവില്‍ വെള്ളം കുടിച്ചാല്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. അമിതമായ വിശപ്പാണ് നമ്മുടെ വില്ലനാവുന്നത്. കൊഴുപ്പും, കലോറികളുമെല്ലാം ധാരാളമായി എത്താന്‍ ഇവ കാരണമാകും അതുകൊണ്ട് നിത്യേന ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ നമ്മള്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഇത് രാത്രി ഉറങ്ങുന്നത് വരെ തുടരണം. നിര്‍ജലീകരണത്തെ തടയാനും ഇത് സഹായിക്കും. ഊര്‍ജസ്വലമായി കാര്യങ്ങള്‍ ചെയ്യാനും ഇതിലൂടെ നമുക്ക് സാധിക്കും. പാലും പാലുല്‍പ്പന്നങ്ങളും അതുപോലെ ശരീരത്തിന് ആവശ്യമായ കാര്യങ്ങളാണ്. ഇവയുടെ നമ്മുടെ ഡെയ്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നോക്കുക.
ഗ്രീക്ക് യോഗര്‍ട്ട്, സ്‌കിം മില്‍ക്ക്, എന്നിവ കാല്‍സ്യം ധാരാളം അടങ്ങിയ ക്ഷീരോല്‍പ്പന്നങ്ങളാണ്. നമ്മുടെ ഭാരം കുറയ്ക്കുന്നത് മാത്രമല്ല, അസ്ഥികളുടെ ബലത്തിനും ഇവ സഹായിക്കും. ധാന്യങ്ങള്‍ അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഓട്‌സ് ഇതില്‍ പ്രധാനപ്പെട്ടതാണ്. നമ്മുടെ കുടവയറും ഭാരവും ഇവ വേഗത്തില്‍ കുറയ്ക്കും. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇവ നീക്കം ചെയ്യും.
ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റുകള്‍ ഇവയിലുള്ളതിനാല്‍ ശരീരത്തിന് ഊര്‍ജം സമ്മാനിക്കും. ബദാം, ചിയ സീഡ്‌സ്, ഫ്‌ളാക്‌സീഡ്‌സ് എന്നിയും നിത്യേന കഴിക്കാം. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഇവയിലുണ്ട്. ഭാരം കുറയ്ക്കാന്‍ ഇവ ശരീരത്തിന് ആവശ്യമാണ്.












Click it and Unblock the Notifications