ഒരൊറ്റ വാഴപ്പഴം മാത്രം മതി, കുടവയര്‍ വിചാരിക്കുന്നതില്‍ വേഗത്തില്‍ കുറയും; കഴിക്കേണ്ടത് ഇങ്ങനെ
ഭാരം കുറയ്ക്കുന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. കാരണം നമ്മള്‍ വിചാരിക്കുന്നത് പോലെ പൊടിക്കൈകള്‍ കൊണ്ട് ഇവ പൂര്‍ണമായും പോകില്ല. നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പാണിത്. ജങ്ക് ഫുഡുകള്‍ അമിതമായ കഴിക്കുന്നതും, വ്യായാമം ഇല്ലായ്മയുമെല്ലാം ഒരു വ്യക്തിയുടെ ഫിറ്റ്‌നെസിനെ കാര്യമായി ബാധിക്കും.
പൊണ്ണത്തടിയും, കുടവയറും, അതോടൊപ്പം തന്നെ നമ്മളെ തേടിയെത്തുന്നതാണ്. എന്നാല്‍ ചില ഡയറ്റുകള്‍ നമ്മള്‍ കൃത്യമായി തിരഞ്ഞെടുത്താല്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല. അത്തരമൊരു ഡയറ്റാണ് ബനാന ഡയറ്റ്. ഇതൊരു പ്രഭാത ഡയറ്റാണ്. അതിലുപരി ജപ്പാനില്‍ നിന്നാണ് ഇവ പ്രശസ്തമായത്. ഇപ്പോള്‍ ലോകത്തെല്ലായിടത്തും ആളുകള്‍ ഈ ഡയറ്റ് ഉപയോഗിക്കുന്നുണ്ട്.

ജാപ്പനീസ് ദമ്പതിമാരായ സുമികോ വതാനാബെയും ഹമാച്ചിയുമാണ് ഈ വാഴപ്പഴ ഡയറ്റിന്റെ ഉപജ്ഞാതാക്കള്‍. സുമിക് ഒരു ഫാര്‍മസിസ്റ്റാണ്. മെഡിസിന്‍ വിദഗ്ധയുമാണ്. ഇവരുടെ ഭര്‍ത്താവ് പരമ്പരാഗത ചൈനീസ് മരുന്നുകളെ കുറിച്ചാണ് പഠനം നടത്തുന്നത്. ജപ്പാന്‍ ബേബി കെയര്‍ അക്കാദമിയില്‍ കൗണ്‍സിലിംഗും അദ്ദേഹം നടത്തുന്നുണ്ട്.
വളരെ ശ്രദ്ധിച്ച് ഈ ഡയറ്റ് പിന്തുടര്‍ന്നാല്‍ ശരീരം വേഗത്തില്‍ മെലിയും. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലായിരിക്കും ഇതെല്ലാം സംഭവിക്കുക. ഈ ഡയറ്റ് പ്രകാരം നമ്മള്‍ കൂടുതല്‍ പഴങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകും. നിങ്ങള്‍ക്ക് വിശപ്പ് എന്താണെന്ന് കൃത്യമായി ഈ ഡയറ്റിലൂടെ അറിയാനാവും. ഒരിക്കല്‍ പോലും അമിത വിശപ്പ് അനുഭവപ്പെടില്ല.
വാഴപ്പഴത്തിന്റെ ഈ ഡയറ്റ് പ്രകാരം അത്താഴം രാത്രി എട്ടിന് മുമ്പ് കഴിച്ചിരിക്കണം. എന്നാല്‍ കര്‍ക്കശമായ ഭക്ഷണ നിയന്ത്രണമൊന്നും ഈ പ്ലാനില്‍ ഇല്ല. കലോറികളെ നിയന്ത്രിക്കുന്നതും ഇതില്‍ ഇല്ല. നമ്മുടെ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ മാറ്റമൊന്നും കൊണ്ടുവരേണ്ട. നിങ്ങള്‍ എന്താണോ കഴിക്കുന്നത് അത് തന്നെ കഴിച്ചാല്‍ മതി.
പക്ഷേ ഒരിക്കലും വയര്‍ നിറച്ച് കഴിക്കരുത്. നമ്മുടെ വയര്‍ 80 ശതമാനം നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. ഭക്ഷണ ശേഷം ഐസ്‌ക്രീം അടക്കമുള്ള ഡെസേര്‍ട്ടുകള്‍ കഴിക്കുന്നതും നിര്‍ത്തണം. പന്ത്രണ്ട് മണിക്ക് മുമ്പ് കിടക്കാനും ശ്രമിക്കണം. കൃത്യമായ ഉറക്ക് നമുക്ക് ലഭിക്കും. അതോടൊപ്പം കലോറികള്‍ ശരീരത്തില്‍ എത്തുന്നതും കുറയും.
ഇനി അതിരാവിലെ നമ്മള്‍ വാഴപ്പഴം കഴിക്കാന്‍ ശ്രമിക്കുക. നിത്യേന രാവിലെ ഒരു വാഴപ്പഴമോ അല്ലെങ്കില്‍ രണ്ട് കഷ്ണമാക്കി കഴിക്കുകയോ ചെയ്യാം. മുറിയിലെ താപനിലയുടെ അതേ അളവിലുള്ള വെള്ളവും ഇതോടൊപ്പം കുടിക്കണം. നിങ്ങള്‍ക്ക് ഒരു വാഴപ്പഴം കഴിച്ചതിന് ശേഷവും വിശക്കുന്നുണ്ടോ? എങ്കില്‍ 15 മുതല്‍ 30 മിനുട്ട് വരെ ഒന്ന് കാത്തിരിക്കുക.
അതിന് ശേഷം എന്തെങ്കിലും കഴിക്കാവുന്നതാണ്. ഉച്ചയ്ക്ക് അതുപോലെ അരിഭക്ഷണം കഴിക്കാം. ചോറ് തന്നെയായാലും പ്രശ്‌നമില്ല. വാഴപ്പഴത്തില്‍ ധാരാളം എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ കഴിക്കുന്നതിലൂടെ ആരോഗ്യകരമായ ശരീരം വാര്‍ത്തെടുക്കാം. ധാരാളം ഊര്‍ജം ശരീരത്തിലെത്തും. ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കും. ഇവയെല്ലാം നമ്മുടെ ശരീരം മെലിയാന്‍ സഹായിക്കും.












Click it and Unblock the Notifications