ഒരു കപ്പ് ബ്ലാക്ക് കോഫി നിത്യേന കഴിക്കുക, പൊണ്ണത്തടിയും കുടവയറും കുറഞ്ഞിരിക്കും; കഴിക്കേണ്ടത് ഇങ്ങനെ
നിങ്ങളുടെ ശരീരം കുടവയറും പൊണ്ണത്തടിയും കാരണം ബുദ്ധിമുട്ടുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധികം പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ ചെയ്യേണ്ടത് നമ്മുടെ ഭക്ഷണത്തെ നിയന്ത്രിക്കുകയാണ്. അമിത ഭാരത്തിന് അടക്കം ഇത് കാരണമാകും. അങ്ങനെയെങ്കില്‍ എന്തെല്ലാം നമുക്ക് കുറയ്ക്കാനാവും. ജങ്ക് ഫുഡുകള്‍ നിര്‍ബന്ധമായും കുറച്ചിരിക്കണം.
എന്നാല്‍ മാത്രമേ ഇതുകൊണ്ട് കാര്യമുള്ളൂ. പകരം ഹെല്‍ത്തിയായിട്ടുള്ള ചില ഫുഡുകള്‍ നമ്മള്‍ ഉള്‍പ്പെടുത്തുകയും വേണം. അതില്‍ ആദ്യത്തേത് ബ്ലാക് കോഫി അഥവാ കട്ടന്‍ കാപ്പിയാണ്. ഇതുപോലൊരു ഹെല്‍ത്തി ഡ്രിങ്ക് വേറെയില്ല എന്ന് തന്നെ പറയാം. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണെങ്കില്‍ ആ ദിവസം ഒരു ബ്ലാക് കോഫി കഴിച്ച് വേണം തുടങ്ങാം. അതുപോലെ ഉന്മേഷം തരുന്ന മറ്റൊന്നില്ല എന്ന് തന്നെ പറയാം. എന്ത് കാര്യം ചെയ്യാനും നമുക്ക് ആ ദിവസം ഊര്‍ജം പകരും ഈ ബ്ലാക് കോഫി. ഒന്നോ രണ്ടോ കപ്പ് നിത്യേന ബ്ലാക് കോഫി കഴിക്കാം. അതില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഹെല്‍ത്തി കാര്യങ്ങളാണെങ്കിലും അമിതമായാല്‍ എന്തും ശരീരത്തിന് അത് ദോഷകരമായി മാറും. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതകളെ കുറയ്ക്കാനും, ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാനും ബ്ലാക് കോഫിക്ക് സാധിക്കും. നിരവധി പഠനങ്ങള്‍ ബ്ലാക് കോഫിയുടെ ഗുണങ്ങളെ കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
നമ്മുടെ മെറ്റാബോളിസത്തെ ബൂസ്റ്റ് ചെയ്യാന്‍ ബ്ലാക് കോഫിക്ക് സാധിക്കും. കാരണം ഇതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരപോഷണ നിരക്കിനെ വര്‍ധിപ്പിക്കാന്‍ സാധിക്കും. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റമായി കഫീന്‍ പ്രവര്‍ത്തിക്കും. ഇതിലൂടെ അഡ്രിനാലിനെ പുറന്തള്ളാനാവും. ഇത് ബ്ലാക് കോഫിയുടെ ആദ്യത്തെ ഗുണമാണ്.
അഡ്രിനാലിന്‍ പുറന്തള്ളിയാല്‍ നമ്മുടെ കൊഴുപ്പിന്റെ കോശങ്ങളെ ഫാറ്റി ആസിഡുകളാക്കി മാറ്റാന്‍ ശരീരത്തിന് ഇതിലൂടെ സാധിക്കും. അതോടെ ഇവ ഊര്‍ജമായി മാറും. കൂടുതല്‍ കലോറികളും ഇതിലൂടെ കുറഞ്ഞ് കിട്ടും. ഇത് എളുപ്പത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. പൊണ്ണത്തടിയെ കുറിച്ച് യാതൊരു പേടിയും നമുക്ക് ഉണ്ടാവില്ല.
നമുക്ക് എന്ത് കാര്യവും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കൊണ്ട് സാധിക്കും. കാരണം ഇവ അഡ്രിനാലിന്‍ അളവ് വര്‍ധിപ്പിക്കുന്നത് കൊണ്ടാണിത്. കൃത്യമായ അളവിലാണ് ബ്ലാക് കോഫി കഴിക്കേണ്ടത്. അതിനൊപ്പം തന്നെ വര്‍ക്കൗട്ടും കൃത്യമായി വന്നാല്‍ കലോറികള്‍ വേഗത്തില്‍ കുറയ്ക്കാനാവും. ഒരു കപ്പില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അതിരാവിലെ തന്നെ കഴിക്കുന്നതാണ് നല്ലത്. വെറും വയറ്റിലാണെങ്കിലും നല്ലതാണ്. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും. അമിതമായ വിശപ്പാണ് പൊണ്ണത്തടിക്ക് പ്രധാന കാരണം. ഇവയെ നിയന്ത്രിച്ച് നിര്‍ത്താന്‍ കോഫിക്ക് സാധിക്കും. കൂടുതല്‍ കലോറികളും ശരീരത്തിലെത്തില്ല. ഇത് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ നമ്മളെ സഹായിക്കും.












Click it and Unblock the Notifications