Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കടല ഒരൊറ്റ കപ്പ് കഴിച്ചുനോക്കൂ, കുടവയറും പൊണ്ണത്തടിയും മറക്കാം; ഇങ്ങനെ കഴിച്ചുനോക്കൂ

നമ്മുടെ ഭാരം എങ്ങനെ കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ ചിന്തിക്കാത്തവര്‍ അധികമുണ്ടാവില്ല. ഇതിനൊപ്പം തന്നെ കുടവയര്‍ കൂടിയുണ്ടെങ്കില്‍ നമ്മുടെ ഫിറ്റ്‌നെസ്സിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇതൊന്നും കണ്ട് ആരും പതറേണ്ടതില്ല. നമുക്ക് തന്നെ ഇത് മാറ്റിയെടുക്കാന്‍ സാധിക്കും. അതിന് ആദ്യം ചെയ്യേണ്ടത് പച്ചക്കടല കഴിക്കുകയാണ്.

ധാരാളം പ്രോട്ടീനുകള്‍, ഡയറ്ററി ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ചക്കടല. ഫോലേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പച്ചക്കടലയില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് വളരെയധികം കുറഞ്ഞവയാണിത്. അതുകൊണ്ട് ഹെല്‍ത്തി ചോയ്‌സാണിതെന്ന് പറയാം.

green-chana

എന്തൊക്കെ കാര്യങ്ങള്‍ പച്ചക്കടലയിലുണ്ടെന്ന് അറിയുമോ? അതില്‍ പ്രധാനപ്പെട്ടത് പോഷകങ്ങളാണ്. നമുക്ക് ആവശ്യത്തിനുള്ള പോഷകങ്ങള്‍ പച്ചക്കടലയില്‍ നിന്ന് ലഭിക്കും. മറ്റേത് ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ധാതുക്കളും ഇതിലുണ്ട്. ഈ പോഷകങ്ങള്‍ കൊണ്ട് വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും.

ശരീരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും സഹായിക്കും. മെറ്റാബോളിസത്തെ മെച്ചപ്പെടുത്താനും, ദഹനത്തെ നല്ല രീതിയിലേക്ക് മാറ്റാനും, പേശികളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനുമെല്ലാം ഇവ മികച്ചതാണ്. പച്ചക്കടല കറികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. അതുപോലെ സലാഡിലും, ചേര്‍ക്കുക. റോസ്റ്റ് ചെയ്തും ഇവ കഴിക്കാവുന്നതാണ്.

പച്ചക്കടലയില്‍ ധാരാളം ഫൈബറിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബര്‍ ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണ പദാര്‍ത്ഥമാണ്. നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഫൈബറിന് സാധിക്കും. അതുപോലെ കൃത്യമായ ദഹനവും ഫൈബര്‍ ശരീരത്തിലെത്തുന്നതോടെ സാധിക്കും.

കൃത്യമായ അളവില്‍ ഫൈബര്‍ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തെ ഇത് മെച്ചപ്പെടുത്തും. അമിത ഭാരത്തെ തടയാനും ഇവ സഹായിക്കും. അമിത അളവില്‍ ഭക്ഷണം ശരീരത്തിലെത്തുന്നതോടെ മാത്രമേ നമ്മുടെ ശരീര ഭാരം വര്‍ധിക്കൂ. ഇവ നിയന്ത്രിക്കുന്നതോടെ ഭാരവും പൊണ്ണത്തടിയുമെല്ലാം തനിയെ കുറയും. പച്ചക്കടല കൊണ്ടുള്ള ഏറ്റവും വലിയ ഗുണമാണിത്.

പച്ചക്കടല വളരെയധികം പോഷകങ്ങള്‍ ഉള്ളതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അതില്‍ കലോറി വളരെ കുറവാണ് എന്ന കാര്യമാണ്. അതും ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. അമിതമായ അളവില്‍ ഇവ കഴിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും.

അതുപോലെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. ഇവ ഗ്ലൈക്കെമിക് വളരെ കുറവാണ്. അതുകൊണ്ട് ഹെല്‍ത്തി ഫുഡായി ഇവയെ പരിഗണിക്കാം. പ്രമേഹമുള്ളവര്‍ക്കും ഈ ഭക്ഷണം ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന ഭയമെന്ന വേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+