1 കപ്പ് വെള്ളം, ചെറുനാരങ്ങയും കുങ്കുമപ്പൂവും ചേര്‍ത്ത് കഴിക്കുക, കുടവയര്‍ കുറയും; ഇങ്ങനെ കഴിക്കാം
ഭാരം കുറയുന്നില്ലേ എന്ന് വെറുതെ ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. അത് കുറയ്ക്കാന്‍ വേണ്ടത് ചെയ്യണം. ഫിറ്റ്‌നെസ് കൃത്യമായി പാലിക്കാന്‍ ഇത്തരം കര്‍ശന മാര്‍ഗങ്ങള്‍ ആവശ്യമാണ്. കുടവയറും പൊണ്ണത്തടിയുമെല്ലാം ഇതേ മാര്‍ഗത്തിലൂടെ മാത്രമേ കുറയൂ. ഭക്ഷണം കഴിച്ചാല്‍ ഉടനെ അത് ദഹിക്കാനുള്ള കാര്യങ്ങളെ കുറിച്ചും നമ്മള്‍ ശ്രദ്ധിക്കണം.
നമ്മള്‍ കുറച്ച് നന്നായി തന്നെ അത്താഴം കഴിച്ചുവെന്ന് കരുതുക. എങ്കില്‍ ഏറ്റവും നല്ല കാവയാണ്. ഇതൊരു തരം ചായയാണ്. പ്രത്യേകിച്ച് അറബ് നാടുകളിലൊക്കെ കണ്ടുവരുന്നതാണ്. നമ്മുടെ നാട്ടിലെ മുസ്ലീം വിവാഹങ്ങളില്‍ കാവ ചായ കണ്ടുവരാറുണ്ട്. വളരെ ഹെല്‍ത്തിയാണിത്. അത് മാത്രമല്ല നമ്മുടെ കുടവയറിനെ ഇവ വേഗത്തില്‍ നീക്കം ചെയ്യും.

നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുക കുറച്ച് കഠിനമാണ്. എന്നാല്‍ കാവ കഴിക്കുന്നതിലൂടെ അത് സാധ്യമാകും. കാവയില്‍ ചേര്‍ക്കുന്ന കാര്യങ്ങളാണ് ഭാരം കുറയ്ക്കുന്നതിന് അടക്കം നമ്മളെ സഹായിക്കുന്നത്. രാത്രിയിലായിരിക്കണം ഇവ കഴിക്കേണ്ടത്. അത്താഴത്തിനോ അതിന് ശേഷമോ ഇവ ശീലമാക്കാം.
ഒരു കഷ്ണം ചെറുനാരങ്ങ, രണ്ട് കഷ്ണം ഇഞ്ചി, രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം, ചണവിത്ത്, ക്യാരം സീഡ് എന്നിവയാണ് വേണ്ടത്. അതിനൊപ്പം തന്നെ കുറച്ച് കുങ്കുപ്പൂവും ഉപയോഗിക്കാം. ആറ് കഷ്ണം ഇടിച്ച് പൊടിയാക്കിയ ബദാമും കാവയില്‍ ഉപയോഗിക്കാം. ഇവയെല്ലാം കൃത്യമായ അളവില്‍ ഉപയോഗിക്കുക.
ഒരു ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ഇടിച്ച് പൊടിച്ച് ഇതില്‍ ചേര്‍ക്കാം. കുറച്ച് ചെറുനാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. തിളയ്ക്കുന്ന വെള്ളത്തിന്റെ നിറം മാറുന്നത് വരെ തിളപ്പിക്കുക. കൂടാതെ ഇത് അരക്കപ്പായി മാറിയിട്ടുണ്ടോ എന്നും നോക്കുക. ചൂടോടെയും അല്‍പ്പമൊന്ന് തണുത്ത ശേഷവും ഇവ കഴിക്കാവുന്നതാണ്.
കാവ കഴിക്കുന്നതിന്റെ അളവും വളരെ പ്രധാനപ്പെട്ടതാണ്. അത്താഴത്തിന് ശേഷം അരക്കപ്പ് കാവ ചായയാണ് കഴിക്കേണ്ടത്. ഇത് നമ്മുടെ ഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കും. അതേസമയം കാവ കഴിച്ചതിന് ശേഷം എന്തെങ്കിലും ഭക്ഷണം കഴിക്കുകയോ, അതുപോലെ കുടിക്കുകയോ ചെയ്യരുത്. എന്നാല്‍ മാത്രമേ കൂടുതല്‍ ഗുണം ലഭിക്കൂ.
കാവ കഴിച്ചത് കൊണ്ട് മാത്രമല്ല ശരീരത്തിന് മാറ്റങ്ങളുണ്ടാവുക. ചില കാര്യങ്ങളെ നമ്മള്‍ മാറ്റി നിര്‍ത്തുകയും വേണം. അതില്‍ ആദ്യത്തേത് പഞ്ചസാരയും മധുരവും അധികമുള്ള ഭക്ഷണം ഒഴിവാക്കുകയാണ്. അതുപോലെ കലോറികള്‍ ധാരാളമുള്ള ഭക്ഷണങ്ങളും കഴിക്കേണ്ടതില്ല. അനാരോഗ്യകരമായ ജങ്ക് ഫുഡുകളും ഇനി കഴിക്കേണ്ടതില്ല.
അതുപോലെ ശീതള പാനീയങ്ങളും, മറ്റ് ഡ്രിങ്കുകളും ഒഴിവാക്കുക. ഇനി കാവ കഴിക്കുന്നതിന് സമയവും ബാധകമാണ്. രാത്രി എട്ടരയ്ക്ക് മുമ്പായി നിങ്ങള്‍ അത്താഴം ക ഴിച്ചിരിക്കണം. വൈകി കഴിച്ചാല്‍ ശരീരപോഷണവും വൈകും. വേണ്ടി വന്നാല്‍ ഇത് രാവിലെയും കഴിക്കാം. ചായക്കും കാപ്പിക്കും പകരമായി മധുരമില്ലാത്ത കാവ കഴിക്കാം.












Click it and Unblock the Notifications