ഒരു കപ്പ് പൈനാപ്പിള്‍, തൊലി കളഞ്ഞ ഇഞ്ചി കഷ്ണം, ഇങ്ങനെ കഴിച്ച് നോക്കൂ; കുടവയര്‍ പിന്നെ ഉണ്ടാവില്ല
കുടവയറും പൊണ്ണത്തടിയുമെല്ലാം വന്ന് ശരീരമാകെ ഫിറ്റ്‌നെസ്സില്ലാതെ നില്‍ക്കുകയാണോ? വിഷമിക്കേണ്ടതില്ല, അതെല്ലാം നമുക്ക് മാറ്റിയെടുക്കാം. പഴങ്ങള്‍ ധാരാളം കഴിച്ചാല്‍ മതി. എന്നാല്‍ ഇതിന് മടിയുണ്ടോ? എങ്കില്‍ ഇവ ജ്യൂസ് രൂപത്തിലാക്കി കഴിച്ചാലും മതി. പക്ഷേ വെറുതെ ഒരു ജ്യൂസ് ആയി കുടിച്ചാല്‍ പോര.
ചില കാര്യങ്ങള്‍ കൂടി ഈ പഴങ്ങള്‍ക്കൊപ്പം ചേരുന്നതോടെ നമ്മുടെ ഫിറ്റ്‌നെസിന്റെ കാര്യം ഇവ നോക്കിക്കോളും. വേഗത്തില്‍ മെറ്റബോളിസവും, അതുപോലെ ദഹനവും സാധ്യമാക്കാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിലേക്ക് ധാരാളം പോഷകങ്ങളും ഇവ എത്തിക്കും. എന്തൊക്കെയാണ് ആ ഡ്രിങ്കുകള്‍ എന്ന് നോക്കാം.

പൈനാപ്പിള്‍ കൊണ്ട് ഒരു റീഫ്രഷറാണ് ആദ്യമായി നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കാരണം പൈനാപ്പിളില്‍ എന്‍സൈമുകളായ ബ്രോമലെയിന്‍ ധാരാളമായി ഉണ്ട്. ഇത് നമ്മുടെ ദഹനത്തെയും മെറ്റബോളിസത്തെയും മെച്ചപ്പെടുത്തും. ഇവ രണ്ടും നമ്മുടെ ഭാരം കുറയ്ക്കാനും അതുപോലെ കുടവയര്‍ ഇല്ലാതാക്കാനുമെല്ലാം അത്യാവശ്യമായ കാര്യങ്ങളാണ്.
ഇതിനൊപ്പം ഇഞ്ചിയും ചേര്‍ക്കേണ്ടതാണ്. പൈനാപ്പിള്‍ ജിഞ്ചര്‍ റിഫ്രഷര്‍ എന്നാണ് ഈ ജ്യൂസിന്റെ പേര്. ഇഞ്ചിയും എരിച്ചിലുകളെ ഇല്ലാതാക്കാനുള്ള ഘടകങ്ങളുണ്ട്. ഒരു കപ്പ് പൈനാപ്പിള്‍ കഷ്ണങ്ങള്‍, ഒരു ഇഞ്ച് വലിപ്പത്തില്‍ ഇഞ്ചി മുറിച്ച് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ ജ്യൂസ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തേങ്ങാവെള്ളം, കുറച്ച് ഐസ് ക്യൂബുകള്‍ എന്നിവ സമം ചേര്‍ത്ത് ഇവ ഉണ്ടാക്കാം. നല്ല റീഫ്രഷറാവും ഇത്. നിത്യേന കഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം.
ആപ്പിളും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതും ശരീരപോഷണത്തെ സഹായിക്കുന്നവയാണ്.
ആപ്പിളിനൊപ്പം കറുവപ്പട്ടയും ചേര്‍ത്താണ് ഈ ജ്യൂസ് ഉണ്ടാക്കേണ്ടത്. രണ്ട് ആപ്പിളുകള്‍ എടുത്ത് അത് നന്നായി മുറിക്കുക. അതിനൊപ്പം ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ ജ്യൂസും ചേര്‍ക്കുക. അതിനൊപ്പം തന്നെ ഒരു ടേബിള്‍ സ്പൂണ്‍ മേപ്പിള്‍ സ്പൂണും ചേര്‍ക്കുക.
ഒരു കപ്പ് തണുത്ത വെള്ളവും, ഗാര്‍നിഷ് ചെയ്യാന്‍ കറുവപ്പട്ട സ്റ്റിക്കുകളും വെക്കാം. ഇതോടെ മികച്ചൊരു ഹെല്‍ത്തി ഡ്രിങ്കാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുകയാണ്. നിത്യേന ഇവ കഴിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാരം കുറയും. പൊണ്ണത്തടി തനിയെ കുറഞ്ഞ് വരുന്നതും കാണാം.
സിട്രസ് കൊണ്ടൊരു ജ്യൂസ് അതുപോലെ ഹെല്‍ത്തി ഓപ്ഷനാണ്. കാരണം സിട്രസില്‍ വിറ്റാമിന്‍ സി ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇതിനൊപ്പം ഓറഞ്ചുകളും ഗ്രേപ്പ്ഫ്രൂട്ടും, ചെറുനാരങ്ങയും ചേര്‍ന്നാല്‍ കിടിലനൊരു ജ്യൂസാവും. രണ്ട് ഓറഞ്ചുകള്‍ എടുത്ത് തൊലി കളഞ്ഞ് മാറ്റിവെക്കുക.
അതുപോലെ ഗ്രേപ്പ്ഫ്രൂട്ടും തൊലി കളഞ്ഞ് എടുത്ത് വെക്കുക. ചെറുനാരങ്ങയുടെയും തൊലി കളഞ്ഞ് എടുത്ത് വെക്കുക. ഇതിനൊപ്പം ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു കപ്പ് ചേര്‍ക്കുക. എല്ലാ കൂടി പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളവും ഐസ് ക്യൂബ്ബുകളും ചേര്‍ത്ത ശേഷം ജ്യൂസടിച്ച് കഴിക്കാവുന്നതാണ്.












Click it and Unblock the Notifications