ഒരു നുള്ള് കറുവപ്പട്ട, തേനും വെള്ളവും ചേര്‍ത്ത് ഇങ്ങനെ ചേര്‍ത്ത് കഴിച്ചുനോക്കൂ; കുടവയര്‍ ഉണ്ടാവില്ല
കുടവയര്‍ കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണോ? എങ്കില്‍ അത് ഉടനെ മാറ്റണം. ഫിറ്റ്‌നെസ് പ്രശ്‌നത്തിന്റെ തുടക്കമാണിത്. നമ്മുടെ ഭക്ഷണക്രമണത്തില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് ശരീരം നല്‍കുന്ന മുന്നറിയിപ്പാണിത്. അതിന് ആദ്യം ചെയ്യേണ്ടത് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണം കഴിക്കുകയാണ്.
എന്തെല്ലാം അതില്‍ ഉള്‍പ്പെടുത്താമെന്ന് കൃത്യമായി ആലോലിച്ച് തീരുമാനിക്കണം. ആദ്യം ചെയ്യേണ്ടത് കറുവപ്പട്ട പൊടി നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുകയാണ്. വിചാരിക്കാത്ത ഒട്ടനവധി ഗുണങ്ങല്‍ കറുവപ്പട്ടയിലുണ്ട്. നിങ്ങളുടെ ഫിറ്റ്‌നെസ് തിരികെ പിടിക്കാനും ഇവ സഹായിക്കും.

ഒരു നുള്ള് കറുവപ്പട്ട പൊടി ആദ്യം തന്നെ എടുക്കുക. കറുവപ്പട്ട മിക്‌സിയില്‍ ഇട്ട് അടിച്ചാല്‍ പൊടിയായി കിട്ടും. ഇളം ചൂടുള്ള വെള്ളത്തിലേക്ക് ഈ കറുവപ്പട്ട പൊടി ചേര്‍ക്കാവുന്നതാണ്. അതിനൊപ്പം കുറച്ച് തേനും ചേര്‍ക്കാം. ഇപ്പോള്‍ ഇതൊരു ഹെല്‍ത്തി ഡ്രിങ്കായി മാറിയിരിക്കുകയാണ്. ഇവ കഴിക്കുന്നതിനും ചില ചിട്ടകളുണ്ട്.
അതിരാവിലെ എഴുന്നേറ്റ ഉടന്‍ ഇവ കഴിക്കുക. വെറും വയറ്റില്‍ തന്നെ കഴിക്കാനും ശ്രമിക്കുക. ശരീരത്തിന്റെ ഉന്‍മേഷം ഇവ വര്‍ധിപ്പിക്കും. കാരണം ഈ മൂന്ന് ഘടകങ്ങളിലും നമ്മുടെ വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സാധിക്കുന്ന ഘടകങ്ങളുണ്ട്. അതിവേഗം നമ്മുടെ കുടവയറും അമിത ഭാരവുമെല്ലാം കുറയ്ക്കാന്‍ ഇങ്ങനെ ഒരു ഡ്രിങ്ക് കഴിക്കുന്നതിലൂടെ സാധിക്കും.
ഉലുവയാണ് ഡയറ്റില്‍ വേണ്ട മറ്റൊരു കാര്യം. ഉലുവ പൊടിയായി ഉപയോഗിക്കാം. അതുമല്ലെങ്കില്‍ രാത്രിയില്‍ കുതിര്‍ത്ത് വെച്ച ശേഷം രാവിലെ അതെടുത്ത് ഉപയോഗിക്കാവുന്നതുമാണ്. നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളെ എത്തിക്കാന്‍ ഉലുവയ്ക്ക് സാധിക്കും. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിക്കും.
ഫൈബറിനാല്‍ സമ്പുഷ്ടമാണ് ഉലുവ. ഇവയും നമ്മുടെ വിശപ്പിനെ ബാലന്‍സ് ചെയ്ത് നിര്‍ത്തും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യമാണ്. അമിതമായി ഭക്ഷണം ശരീരത്തിലെത്താതിരുന്നാല്‍ തന്നെ നമ്മുടെ കുടവയറിനെ കുറയ്ക്കാന്‍ സാധിക്കും. ജീരകവും വെള്ളവും ചേര്‍ത്ത് അതുപോലെ കഴിക്കാവുന്നതാണ്. ഇതും വിശപ്പിനെ നിയന്ത്രിക്കും. നമ്മുടെ ദഹനത്തെ കൃത്യമാക്കാന്‍ സാധിക്കുന്ന എന്‍സൈമുകളുടെ ഉല്‍പ്പാദനത്തിനും ഇവ സഹായിക്കും. ശരീരം ഉന്മേഷത്തോടെ ഇരിക്കാനും ജീരക വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ഇളം ചൂടുള്ള വെള്ളം നിത്യേന രാവിലെ കഴിക്കുന്നതും അത്യുത്തമമാണ്. ശരീരത്തിന് ഏറെ ഊര്‍ജം സമ്മാനിക്കാന്‍ വെള്ളത്തിന് സാധിക്കും. രാവിലെ ആദ്യം കഴിക്കുന്നതും വെള്ളം തന്നെയാവുന്നത് ഇരട്ടിഫലം നല്‍കും. ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ ഇളം ചൂടുള്ള വെള്ളത്തിന് സാധിക്കും.
അത് നമ്മുടെ ശരീരത്തെ ഒന്ന് ശുദ്ധീകരിച്ചെടുക്കുകയും ചെയ്യും. ഇതെല്ലാം ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. നിത്യേന ഒന്നിലധികം തവണ വെള്ളം കുടിക്കാം. ഇടവേളകളിലും ഇത് ശീലമാക്കുക. മാറ്റങ്ങള്‍ പെട്ടെന്ന് തന്നെ കാണാനാവും.












Click it and Unblock the Notifications