കുടവയര്‍ വല്ലാതെ കൂടിയല്ലോ? ഒറ്റത്തുള്ളി വെളിച്ചെണ്ണ കൊണ്ട് പരിഹരിക്കാം; കഴിക്കേണ്ടത് ഇങ്ങനെ
കുടവയറോ പൊണ്ണത്തടിയോ ഇല്ലാത്ത ആരും ഇപ്പോള്‍ ഉണ്ടാവില്ല. ഇത് എല്ലാവരുടെയും ജീവിതശൈലിയുടെ ഭാഗമായി വരുന്നതാണ്. നമുക്കൊക്കെ വലിയ ബുദ്ധിമുട്ട് ഇവയില്‍ ഏതെങ്കിലും ഒന്ന് കൊണ്ടുണ്ടാവും. ചിലപ്പോള്‍ രണ്ടും അലട്ടുന്നവരുമുണ്ടാവും. പക്ഷേ ഇവ ഇല്ലാതാക്കാന്‍ സാധിക്കാത്ത അത്ര വില്ലന്‍മാരല്ല.
നമ്മളൊന്ന് മനസ്സ് വെച്ചാല്‍ ഇവയൊക്കെ ഇല്ലാതാക്കാം. വെളിച്ചെണ്ണ ഇതിന് നമ്മളെ സഹായിക്കുന്ന ഒരു കാര്യമാണ്. എത്ര പേര്‍ക്ക് അതറിയും എന്നറിയില്ല. എന്നാല്‍ ഇന്ന് മുതല്‍ അവ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പക്ഷേ അത് കഴിക്കേണ്ട രീതിയില്‍ തന്നെ കഴിക്കണം. അതുപോലെ വേറെ ചില കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ തയ്യാറായിക്കോളൂ.

വെളിച്ചെണ്ണ മികച്ചൊരു ഡയറ്റ് ഓപ്ഷനാണ്. ഇത് പലര്‍ക്കും അറിയണമെന്നില്ല. നമ്മുടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് സാധിക്കും. നിങ്ങള്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ നിത്യേന ശുദ്ധമായ വെളിച്ചെണ്ണ അതില്‍ ഉള്‍പ്പെടുത്താന്‍ നോക്കുക.
ഇവ നമ്മുടെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കും. അതോടൊപ്പം കുടവയറിനെയും ഇവ കുറയ്ക്കും. മറ്റൊരു രീതിയിലും ഇവ കഴിക്കാം. നിത്യേന ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ നിങ്ങളുടെ കാപ്പിയില്‍ ചേര്‍ക്കുക. ഇത് വേഗത്തില്‍ നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഓട്‌സ് നിര്‍ബന്ധമായും ഡയറ്റില്‍ വേണ്ട കാര്യമാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെ മികച്ചതാക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ അതിലൂടെ സാധിക്കും. വര്‍ക്കൗട്ടിന് ധാരാളം ഊര്‍ജവും അത് സമ്മാനിക്കും. വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഇത് നല്ലൊരു ഡയറ്റ് ഓപ്ഷനാണ്.
പീനട്ട് ബട്ടര്‍ മെലിയണമെന്ന് ആഗ്രഹമുള്ളവര്‍ ഉപയോഗിക്കേണ്ടതാണ്. ഇത് പ്രോട്ടീനിന്റെ വലിയൊരു കലവറയാണ്. വേഗത്തില്‍ ഭാരം കുറയണമെങ്കില്‍ ഇവ സ്ഥിരമായി കഴിക്കുക. നമ്മുടെ പ്രഭാതഭക്ഷണത്തിനൊപ്പമോ അതല്ലെങ്കില്‍ സ്മൂത്തികളിലോ ഇവ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
വിറ്റാമിന്‍ ഇ, അയേണ്‍, പൊട്ടാസ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുള്‍, ഡയറ്ററി ഫൈബര്‍, പോളിഫിനോള്‍സ്, എന്നിവയാല്‍ സമ്പുഷ്ടമാണ് പീനട്ട് ബട്ടര്‍. ഒരേസമയം ടേസ്റ്റിയും ഹെല്‍ത്തിയുമാണ് പീനട്ട് ബട്ടര്‍. അതുകൊണ്ട് ഇവ നമുക്ക് ബ്രെഡിന് സ്‌പ്രെഡായി കഴിക്കാവുന്നതാണ്.
ചിയ സീഡ്‌സിന് ഗുണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഇന്ന് മുതല്‍ സ്മൂത്തികളില്‍ ചേര്‍ത്ത് കഴിക്കാം. സലാഡിലും, ബ്രേക്ക് ഫാസ്റ്റിലും ഉള്‍പ്പെടുത്താം. പ്രോട്ടീനും അതുപോലെ നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട് ചിയ സീഡ്‌സില്‍. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ സീഡ്‌സില്‍ പത്ത് ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂറ്റന്‍ ഫ്രീയാണ് ഇവ. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ചിയ സീഡ്‌സ് സഹായിക്കും. അമിത വിശപ്പുമുണ്ടാവില്ല. വേഗത്തില്‍ ഇക്കാര്യങ്ങള്‍ ഭാരം കുറയാന്‍ സഹായിക്കും.












Click it and Unblock the Notifications