പൊണ്ണത്തടി കുഴപ്പമുണ്ടാക്കുന്നുണ്ടോ? ഒരു നുള്ള് മഞ്ഞളുണ്ടെങ്കില്‍ മാറ്റാം; കഴിക്കേണ്ടത് ഇങ്ങനെ
പൊണ്ണത്തടി ആളൊരു കുഴപ്പക്കാരനാണ്. ഒരിക്കല്‍ വന്നാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്ന് കരുതി നമ്മള്‍ പേടിക്കേണ്ട കാര്യമില്ല.അതൊക്കെ മാറ്റിയെടുക്കാവുന്ന കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്. കൃത്യമായ ഭക്ഷണമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ കഴിക്കുന്ന ഭക്ഷണം ഹെല്‍ത്തിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.ഇല്ലെങ്കില്‍ കലോറികളും കൊളസ്‌ട്രോളുമെല്ലാം വീണ്ടും കുതിച്ചുയരും.
ഡയറ്റീഷ്യന്റെ സഹായം വേണമെങ്കില്‍ തേടുകയും ചെയ്യും. അതുപോലെ മഞ്ഞള്‍ കൊണ്ട് ഭാരവും തടിയുമെല്ലാം കുറയ്ക്കാനാവുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം. മഞ്ഞളിന് നമ്മുടെ ഭാരം കുറയ്ക്കാന്‍ കഴിവുകള്‍ ഏറെയാണ്. ഒരൊറ്റ ടീസ്പൂണ്‍ കൊണ്ട് ഭാരം കുറച്ചെടുക്കാന്‍ സാധിക്കും.

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇളം ചൂടുള്ള പാലില്‍ ചേര്‍ത്ത് കഴിക്കുക. അതിന് മുമ്പ് കുറച്ച് കുരുമുളകും ചേര്‍ക്കുക. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ എരിച്ചിലുകള്‍ അടക്കം ഇല്ലാതാക്കും. മഞ്ഞള്‍ കൊണ്ട് ചായയുണ്ടാക്കി കഴിക്കാവുന്നതാണ്. കുരുമുളകും, മഞ്ഞള്‍ കഷ്ണങ്ങളും ഇട്ടതിന് ശേഷമാണ് ഇവ തയ്യാറാക്കേണ്ടത്.
മൂന്ന് മിനുട്ടോളം മഞ്ഞള്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുകയും വേണം. വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ ഈ മഞ്ഞളിന് സാധിക്കും. ഈ രീതിയില്‍ എല്ലാം മഞ്ഞള്‍ നമ്മള്‍ കഴിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ വേഗത്തില്‍ തന്നെ ഭാരം കുറയ്ക്കാന്‍ സാധിക്കും. അതേസമയം മഞ്ഞള്‍ മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ നമ്മുടെ ഭാരം കുറയ്ക്കാനും അതുപോലെ കുടവയര്‍ നീക്കം ചെയ്യാനുമെല്ലാം സഹായിക്കും.
അതിലൊന്നാണ് ഇഞ്ചി. ചൂട് ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിച്ചാല്‍ വേഗത്തില്‍ ഭാരം കുറയും. കൃത്യമായ അളവ് നിത്യേന അതിലുണ്ടാവണം. ഏറ്റവും ഫ്രഷായ ഇഞ്ചി തന്നെ ഉപയോഗിക്കാനും ശ്രമിക്കുക. ചായയുണ്ടാക്കുമ്പോള്‍ തന്നെ അതില്‍ ഇഞ്ചിയിടണം. അതുപോലെ നാരങ്ങ നീരും, ഒരു ടീസ്പൂണ്‍ തേനും ഫ്‌ളേവറിനായി ചേര്‍ക്കാം.
ഇഞ്ചിയില്‍ തെര്‍മോജനിക് ഘടകങ്ങളുണ്ട്. ഇവ കലോറികളെ വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കും. ഇവ വേഗത്തില്‍ നമ്മുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യും. ഭാരവും കുറയും.കറുവപ്പട്ടയ്ക്ക് അതുപോലെ ഭാരം കുറയ്ക്കാനുള്ള വലിയ കഴിവുണ്ട്. കറുവപ്പെട്ട കൊണ്ട് ചായയുണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. വളരെ എളുപ്പമാണ് ഈ ചായയുണ്ടാക്കുന്നത്. ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയെടുക്കുക.
അത് ചൂടുള്ള വെള്ളത്തില്‍ ഇടുക. അതിനൊപ്പം തന്നെ കുറച്ച് തേനും ചേര്‍ക്കുക. ഇത് ഒരല്‍പ്പം മധുരത്തിനാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ വിശപ്പും കുറയും. അമിത വിശപ്പ് നമുക്ക് അനുഭവപ്പെടില്ല. ഇതിനൊപ്പം തന്നെ ഗ്രീന്‍ ടീയും ശീലമാക്കുക. കുറച്ച് നാരങ്ങ നീരും, തേനും ഇതില്‍ ചേര്‍ക്കാം. ഇതില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.












Click it and Unblock the Notifications