നാല്‍പ്പതുകളാണോ പ്രായം? നിത്യേന ഇത്ര ഗ്ലാസ് വെള്ളം കുടിക്കണം, ഇതും ശീലമാക്കാം; ഗുണങ്ങള്‍ ഇങ്ങനെ
നമ്മുടെ ശരീരത്തിന് ഏറെ രോഗങ്ങളും അതുപോലെ മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങളുമെല്ലാം നമ്മളെ തേടി വരുന്ന സമയമാണിത്. നമ്മള്‍ ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ട സമയം കൂടിയാണിത്. എന്ന് കരുതി നമ്മുടെ പ്രസരിപ്പ് എല്ലാം ഉപേക്ഷിക്കണം എന്നല്ല. നമ്മുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പലതും ചെയ്യാന്‍ സാധിക്കുന്ന കാലയളവാണിത്.
ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ ശരിക്കും ബോളിവുഡ് നടിമാരെ പോലെയുണ്ടാവും. കജോളിനെയും മാധുരി ദീക്ഷിതിനെയുമെല്ലാം നിങ്ങള്‍ കണ്ടിട്ടില്ലേ. അതുപോലെ നിങ്ങളെ യുവത്വം നിറഞ്ഞതായി നിലനില്‍ക്കാന്‍ ഇക്കാര്യങ്ങള്‍ സംരക്ഷിക്കും. എന്തൊക്കെയാണെന്ന് നമ്മള്‍ ചെയ്യേണ്ടതെന്ന് നോക്കാം.

പ്രായം നാല്‍പ്പത് പിന്നിടുമ്പോള്‍ ഭാരം കുറയ്ക്കുകയോ ചര്‍മത്തെ പഴയത് പോലെയോ നിലനിര്‍ത്തുക വളരെ ബുദ്ധിമുട്ടേറിയക ാര്യമാണ്. കാരണം മെറ്റബോളിസത്തിലും ജീവിതശൈലിയിലുമെല്ലാം മാറ്റം വരും. എന്നാല്‍ ചില കാര്യങ്ങള്‍ ജീവിതത്തില്‍ നമ്മള്‍ പിന്തുടര്‍ന്നാല്‍ ഒന്നിനെയും പേടിക്കേണ്ടതില്ല.
ആദ്യത്തെ കാര്യം നമ്മുടെ ഡയറ്റ് ബാലന്‍സ് ചെയ്യുക. അനാവശ്യമായ ജങ്ക് ഫുഡുകള്‍ ആദ്യം ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ അതോടൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ്. ഇവ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കുക.
ഭക്ഷണം മാത്രം കുറച്ചത് കൊണ്ട് കാര്യമില്ല. സ്ഥിരമായി വ്യായാം ചെയ്യണം. എറോബിക്, സ്‌ട്രെങ്ത് ട്രെയിനിംഗ് എന്നിവ സ്ഥിരമായി ചെയ്യണം. എങ്കില്‍ മാത്രമേ ശരീരത്തിന് ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ സാധിക്കൂ. നമ്മുടെ മെറ്റാബോളിസത്തെയും അതുപോലെ പേശികളിലെ കരുത്ത് ചോര്‍ന്നുപോകാതെ സംരക്ഷിക്കാനും വ്യായാമം കൊണ്ട് സാധിക്കും.
ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം ശ്രദ്ധിക്കണം. നിത്യേന വെള്ളം ധാരാളം കുടിക്കണം. എട്ട് മുതല്‍ 12 ലിറ്റര്‍ വരെ നിത്യേന കഴിക്കണമെന്നാണ്. ഇത് നമ്മുടെ ഡയറ്റിനെയും വര്‍ക്കൗട്ടിനെയും ആശ്രയിച്ചിരിക്കും. ഒരു ദിവസം മുഴുവന്‍ ഇടവിട്ട് വെള്ളം കുടിക്കണം ഇതിലൂടെ അമിത വിശപ്പും നിയന്ത്രിക്കാം. ശരീരത്തിലേക്ക് അനാവശ്യമായ കലോറികളും എത്തില്ല.
ഉറക്കം അതുപോലെ പ്രധാനപ്പെട്ടതാണ്. 7 മുതല്‍ 9 മണിക്കൂര്‍ വരെ നിങ്ങള്‍ക്ക് ലഭിക്കണം. ഇതാണ് ഏറ്റവും മികച്ച ഉറക്ക സമയം. ഇത് താളം തെറ്റിയാല്‍ ഹോര്‍മോണില്‍ പ്രശ്‌നങ്ങളുണ്ടാവും. അമിത വിശപ്പിനും അതുപോലെ വളരെ കുറഞ്ഞ മെറ്റബോളിസത്തിനും കാരണമാകും. കഴിക്കുന്നതിന്റെ അളവും അതുപോലെ പ്രധാനപ്പെട്ടതാണ്. ടിവിക്കോ കമ്പ്യൂട്ടറിന് മുന്നിലോ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications